ആർസെനിക് ട്രൈസൾഫൈഡ്
രാസസംയുക്തം From Wikipedia, the free encyclopedia
Remove ads
ഒരു അകാർബണികസംയുക്തമായ ആർസെനിക് ട്രൈസൾഫൈഡ് (As2S3) ജലത്തിൽ ലയിക്കാത്ത കടുത്ത മഞ്ഞ നിറമുള്ള ഒരു ആർസെനിക് സംയുക്തമാണ്. ഓർപിമെന്റ് (മനയോല) എന്നറിയപ്പെടുന്ന ഈ ധാതുപദാർത്ഥം (ലാറ്റിൻ: ഔറിപിഗ്മെന്റ്) കിങ്സ് മഞ്ഞ എന്നു വിളിക്കുന്ന പിഗ്മെന്റായി ഉപയോഗിക്കപ്പെടുന്നു. ആർസെനിക് സംയുക്തങ്ങളുടെ വിശ്ലേഷണം വഴി ഇത് തയ്യാറാക്കപ്പെടുന്നു. V/VI ഗ്രൂപ്പിൽപ്പെട്ടതും, ഇൻട്രിൻസിക് പി-ടൈപ്പ് സെമികണ്ടക്ടറും ആയ ഇവ ഫോട്ടോ-ഇൻഡ്യൂസ്ഡ് ഫേസ്-ചെയിഞ്ച് സ്വഭാവങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. മറ്റൊരു പ്രധാന ആർസെനിക് സൾഫൈഡ് As4S4 ആണ്. ചുവന്ന ഓറഞ്ച് ഖര ധാതുവായ ഇവ റീയൽഗർ എന്നറിയപ്പെടുന്നു.
Remove ads
ഘടന
പരൽരൂപത്തിലും, ആകൃതിയോ രൂപമോ ഇല്ലാത്ത പരൽരൂപത്തിലും ആണ് As2S3 കാണപ്പെടുന്നത്. രണ്ട് രൂപത്തിലും പോളിമെറിക് ഘടനകളാണ്. ട്രൈഗണൽ പിരമിഡൽ As(III) തന്മാത്രാ ജ്യോമെട്രി പ്രകാരം സൾഫൈഡ് അയേണുകളെ കേന്ദ്രത്തിൽ ബന്ധിച്ചിരിക്കുന്നു. കേന്ദ്രത്തിൽ സൾഫൈഡ് അയേണുകളെ ആർസെനിക് ആറ്റങ്ങളുമായി രണ്ട് മടക്കുകളായി സംയോജിപ്പിച്ചിരിക്കുന്നു.
ഗുണവിശേഷങ്ങൾ
ഡയറക്ട് 2.7 eV ബാന്റ് ഗ്യാപ് ഉള്ള ഒരു അർദ്ധചാലകമാണ് ഇത്. [3] വൈഡ് ബാന്റ് ഗ്യാപ് 620 nm നും 11 µm നും ഇടയിലുള്ള ഇൻഫ്രാറെഡിലേക്ക് സുതാര്യമാക്കുന്നു.
അവലംബം
കൂടുതൽ വായനയ്ക്ക്
ബാഹ്യ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads