എൻ.എസ്. മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്

കൊല്ലം ജില്ലയിലെ പാലത്തറയിലുള്ള സഹകരണ ആശുപത്രി From Wikipedia, the free encyclopedia

എൻ.എസ്. മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്map
Remove ads

കൊല്ലം ജില്ലയിലെ പാലത്തറയിൽ സ്ഥിതിചെയ്യുന്ന ഒരു സഹകരണ ആശുപത്രിയാണ് എൻ.എസ്. മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. ദക്ഷിണ കേരളത്തിലെ ആദ്യത്തെ കോപ്പറേറ്റീവ് മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാണിത്.[1] 1985-ൽ അന്തരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ എൻ. ശ്രീധരനോടുള്ള സ്മരണാർത്ഥം 2000-ത്തിൽ സ്ഥാപിച്ചതാണ് ഈ ആശുപത്രി. 2006-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്ത ശേഷമാണ് ആശുപത്രിയുടെ പൂർണ്ണതോതിലുള്ള പ്രവർത്തനം ആരംഭിച്ചത്.[2] ഇവിടെ 13 ഡിപ്പാർട്ട്മെന്റുകളിലായി നാൽപതോളം ഡോക്ടർമാരുടെയും 250-ലധികം മെഡിക്കൽ സ്റ്റാഫുകളുടെയും സേവനം ലഭ്യമാണ്.[3]

വസ്തുതകൾ എൻ.എസ്. മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, Geography ...
Remove ads

നഴ്സിങ് കോളേജ്

Thumb
എൻ.എസ്. മെമ്മോറിയൽ കോളേജ് ഓഫ് നഴ്സിങ്

2011-ൽ എൻ.എസ്. മെമ്മോറിയൽ നഴ്സിങ് കോളേജ് പ്രവർത്തനം തുടങ്ങി.[3] ഇവിടെ ഇരുന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്നു.

ഡിപ്പാർട്ട്മെന്റുകൾ

സ്ഥാനം

Thumb
പുതിയ കെട്ടിടത്തിന്റെ നിർമ്മാണം

കൊല്ലം ജില്ലയിലെ പാലത്തറ ദുർഗ്ഗാ ദേവി ക്ഷേത്രത്തിന് എതിർവശത്തായി ബൈപാസ് റോഡിനു സമീപമാണ് എൻ എസ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സ്ഥിതിചെയ്യുന്നത്.

എത്തിച്ചേരുവാൻ

അവലംബം

പുറംകണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads