ഭാരതീയ രൂപ
From Wikipedia, the free encyclopedia
Remove ads
റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക കറൻസിയാണ് ഇന്ത്യൻ രൂപ (ചിഹ്നം: ₹; കോഡ്: INR). ലോകത്തിൽ തന്നെ ആദ്യമായി നാണയങ്ങൾ നിലവിൽ വന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ (ഏകദേശം ബിസി ആറാം നൂറ്റാണ്ടിൽ). ഒരു രൂപ ഒഴിച്ച് മറ്റെല്ലാ കറൻസികളും പുറത്തിറക്കുന്നത് റിസർവ് ബാങ്കാണ്. ഇന്ന് നിലവിലുള്ള ഗാന്ധി ശ്രേണിയിലെ നോട്ടുകൾ 1996-ലാണ് പുറത്തിറക്കിയത്. ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ, ജനറൽ ബാങ്ക് ഇൻ ബംഗാൾ & ബീഹാർ, ബംഗാൾ ബാങ്ക് എന്നീ ബാങ്കുകൾ ആദ്യകാലത്തെ ഇന്ത്യയിൽ നോട്ടുകൾ പുറത്തിറക്കിയിട്ടുണ്ട്. 10, 20, 50, 100, 500 എന്നീ മൂല്യങ്ങളുള്ള കറൻസി നോട്ടുകളാണ് ഇന്ന് റിസർവ് ബാങ്ക് പുറത്തിറക്കുന്നത്. 2 രൂപ നോട്ടുകൾ വളരെ മുൻപേ തന്നെ നിർത്തുകയുണ്ടായി, 5 രൂപ നോട്ട് അടുത്തിടെയാണ് നിർത്തലാക്കിയത് എങ്കിലും മേൽ പറഞ്ഞ നോട്ടുകൾ ഇന്നും പ്രചാരത്തിലുണ്ട്. 2016 നവംബർ 8 അർദ്ധരാത്രി മുതൽ നിലവിലുണ്ടായിരുന്ന മുഴുവൻ 500, 1000 കറൻസികളും പ്രത്യേക ഉത്തരവിലൂടെ ഭാരത സർക്കാർ പിൻവലിക്കുകയുണ്ടായി. അതേ തുടർന്നാണ് പുതിയ 2000 രൂപ നോട്ട് അവതരിപ്പിക്കപ്പെട്ടത്. 1960- കളുടെ തുടക്കത്തിൽ 10000, 5000 രൂപകളുടെ നോട്ടുകളും റിസവ്വ് ബാങ്ക് ഇറക്കിയിരുന്നു. ജനങ്ങൾ ധാരാളമായി ഉപയോഗിക്കാതിരുന്നതുകൊണ്ട് അവ നിർത്തലാക്കി[3].

രൂപയ്ക്ക് ഒരു പുതിയ ചിഹ്നം അവതരിപ്പിച്ചത് 2010 ജൂലൈ 15-നാണ്
Remove ads
പേര്

ഷേർ ഷാ സൂരിയാണ് റുപ്‌യാ എന്ന പേരു ആദ്യമായി നാണയത്തിനുപയോഗിക്കാനാരംഭിച്ചത്. അതിനു മുന്ന് സ്വർണ്ണം, വെള്ളി, ഓട് എന്നിവ കൊണ്ടുണ്ടാക്കിയ അതത് നാണയങ്ങളെ അതത് പേരിൽ വിളിച്ചിരുന്നു എന്ന് മാത്രം. ‘റുപ്പീ’ എന്ന വാക്കിന്റെ ഉൽഭവം ഹിന്ദി പോലുള്ള ഇന്തോ-ആര്യൻ ഭാഷകളിലെ‘വെള്ളി’എന്നർത്ഥം ‘റൂപ്’അഥവാ ‘റൂപ’എന്ന വാക്കിൽ നിന്നാണ്.[4] സംസ്കൃതത്തിൽ ‘രൂപ്യകം’ എന്നാൽ വെള്ളി നാണയം എന്നാണ് അർത്ഥം.[അവലംബം ആവശ്യമാണ്]
അതേ സമയം ആസാം, പശ്ചിമ ബംഗാൾ, ത്രിപുര, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ഇന്ത്യൻ രൂപ ഔദ്യോഗികമായി അറിയപ്പെടുന്നത് "പണം" എന്നർത്ഥമുള്ള ടങ്ക എന്ന വാക്കിന്റെ രൂപഭേദങ്ങളായിട്ടാണ്. [5] മലയാളത്തിൽ ചിലപ്പോഴൊക്കെ ഉറുപ്പിക എന്നും പ്രയോഗിക്കാറുണ്ട്.
- টকা (ടോക്ക) എന്ന് ആസാമീസ് ഭാഷയിൽ
- টাকা (ടാക്ക) എന്ന് ബംഗാളി ഭാഷയിൽ
- રૂપિયો (രുപിയോ) എന്ന് ഗുജറാത്തി ഭാഷയിൽ
- ರೂಪಾಯಿ (രൂപായി) എന്ന് കന്നട, തുളു എന്നീ ഭാഷയിൽ
- रुपया (രുപയാ) എന്ന് ഹിന്ദി ഭാഷയിൽ
- روپے (റോപിയാഹ്) എന്ന് കാശ്മീരി ഭാഷയിൽ
- रुपया (രുപയാ) എന്ന് കൊങ്കണി ഭാഷയിൽ
- രൂപ എന്ന് മലയാളം ഭാഷയിൽ
- रुपया (രുപയാ) എന്ന് മറാത്തി ഭാഷയിൽ
- रुपैयाँ (രുപ്പയ്യാം) എന്ന് നേപ്പാളി ഭാഷയിൽ
- ଟଙ୍କା (ടങ്ക) എന്ന് ഒറിയ ഭാഷയിൽ
- ਰੁਪਈਆ (രുപിയാ) എന്ന് പഞ്ചാബി ഭാഷയിൽ
- रूप्यकम् (രൂപ്യകം) എന്ന് സംസ്കൃതം ഭാഷയിൽ
- रुपियो (രുപിയോ) എന്ന് സിന്ധി ഭാഷയിൽ
- ரூபாய் (രൂപായ്) എന്ന് തമിഴ് ഭാഷയിൽ
- రూపాయి (രൂപായി) എന്ന് തെലുങ്ക് ഭാഷയിൽ
- روپے (റുപേ) എന്ന് ഉർദു ഭാഷയിൽ
Remove ads
ചിഹ്നം
ദേവനാഗരിയിലെ "र" എന്ന അക്ഷരത്തോട് തിരശ്ചീനമായഒരു രേഖ ചേർന്നതാണ് രൂപയുടെ ചിഹ്നം '₹'. 2010-ലാണ് ഈ ചിഹ്നം ഔദ്യോഗികമായി അംഗീകരിച്ചത്. തമിഴ്നാട്ടുകാരനായ ഡി. ഉദയകുമാറാണ് രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത്.[6]. ഈ ചിഹ്നം ഉപയോഗിച്ചുള്ള ആദ്യനാണയം 2011 ജൂലൈ 8-ന് പുറത്തിറങ്ങി.
ചരിത്രം

1540-നും 1545-നും ഇടയിലെ ഷേർ ഷാ സൂരിയുടെ ഭരണകാലത്ത് നാണയങ്ങൾക്ക് ‘റുപ്‌യാ’ എന്ന പേര് ഉപയോഗിക്കാൻ ആരംഭിച്ചു. 175 ഗ്രെയിൻ ട്രോയ് (ഏകദേശം 11.34 ഗ്രാം) ഭാരം വരുന്ന വെള്ളി നാണയങ്ങളായിരുന്നു ഇവ. അന്ന് മുതൽ ബ്രിട്ടീഷ് ഭരണ കാലത്തോളം ഈ നാണയങ്ങൾ ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്നു. ആദ്യകാലത്ത് ഒരു രൂപ എന്നാൽ 16 അണ,64 പൈസ അല്ലെങ്കിൽ 192 പൈ ആയാണ് വിഭജിക്കപ്പെട്ടിരുന്നത്. ദശാംശീകരണം നടന്നത് സിലോണിൽ (ശ്രീലങ്ക)1869-ലും ഇന്ത്യയിൽ 1957-ലും പാകിസ്താനിൽ 1961-ലും ആയിരുന്നു.
ആദ്യമായി പുറത്തിറക്കപ്പെട്ട കടലാസ് രൂപയിൽ ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (1770-1832), ജെനറൽ ബാങ്ക് ഓഫ് ബംഗാൾ ആന്റ് ബീഹാർ (1773-75, വാറൻ ഹേസ്റ്റിങ്സ് സ്ഥാപിച്ചത്), ബംഗാൾ ബാങ്ക് എന്നിവർ പുറത്തിറക്കിയവയും ഉൾപ്പെട്ടിരുന്നു.
ചരിത്രപരമായി രൂപ വെള്ളിയെ അടിസ്ഥാനമാക്കിയുള്ള പണമായിരുന്നു. 19-ആം നൂറ്റാണ്ടിൽ ലോകത്തെ വൻ സാമ്പത്തിക ശക്തികളെല്ലാം സ്വർണ്ണത്തെ അടിസ്ഥാനമാക്കിയുള്ള പണമാണ് ഉപയോഗിച്ചിരുന്നത് എന്നതിനാൽ ഇത് വൻ പ്രത്യാഘാതങ്ങളുണ്ടാക്കി.
വിവിധ നോട്ടുകളും നാണയങ്ങളും
- ചില്ലി ഒരു അണയുടെ പന്ത്രണ്ടിൽ ഒന്നു മൂല്യം വരുന്ന നാണയം 1920ൽ പുറത്തിറക്കിയത്.
- ഓട്ടമുക്കാൽ,1944ൽ പുറത്തിറക്കിയത്.അണയുടെ നാലിലൊന്ന്. നടുവിൽ ദ്വാരമില്ലാത്ത നാണയവും ഉണ്ടായിരുന്നു.
- ഒരു നയാ പൈസ. 1957ൽ പുറത്തിറക്കിയത്. രണ്ടു ചില്ലി കൂടിയാല് ഒരു നയാ പൈസ.
- അഞ്ച് രൂപ
- പത്തുരൂപ
- ഇരുപതു രൂപ
- അമ്പതുരൂപ
- നൂറു രൂപ
- ഇരുനൂറു രൂപ
- അഞ്ഞൂറ് രൂപ
- രണ്ടായിരം രൂപ
Remove ads
രൂപയുടെ വീഴ്ച
19ആം നൂറ്റാണ്ടിൽ രൂപയ്ക്ക് വലിയ തിരിച്ചടി നേരിട്ടു. വെള്ളിയുടെ വില കുത്തനെ ഇടിഞ്ഞതാണ് കാരണം. 19-ആം നൂറ്റാണ്ടിൽ ലോകത്തെ വൻ സാമ്പത്തിക ശക്തികളെല്ലാം സ്വർണ്ണത്തെ അടിസ്ഥാനമാക്കിയുള്ള പണമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ത്യയിൽ വെള്ളിയെ അടിസ്ഥാനമാക്കിയ കറൻസ്സിയായിരുന്നു നിലവിലുണ്ടായിരുന്നത്. രൂപ ഉപയോഗിച്ച് വൻ തോതിൽ വസ്തുക്കൾ ലഭിക്കാത്ത സാഹചര്യം ഉടലെടുത്തു.
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads