സിൻജിയാങ്

From Wikipedia, the free encyclopedia

സിൻജിയാങ്
Remove ads

ചൈനയിലെ ഒരു സ്വയംഭരണപ്രദേശമാണ് സിൻജിയാങ് (Uyghur: شىنجاڭ; Mandarin pronunciation: [ɕíntɕjɑ́ŋ]; ചൈനീസ്: 新疆; പിൻയിൻ: Xīnjiāng; Wade–Giles: ഹ്സിൻ1-ചിയാങ്1; പോസ്റ്റൽ ഭൂപടത്തിലെ സ്പെല്ലിംഗ്: Sinkiang). ഔദ്യോഗികനാമം സിൻജിയാങ് യൂഘുർ സ്വയംഭരണപ്രദേശം[3] എന്നാണ്. വടക്കുപടിഞ്ഞാറൻ ചൈനയിലാണ് ഈ പ്രവിശ്യയുടെ സ്ഥാനം. ചൈനയിലെ ഏറ്റവും വലിയ പ്രവിശ്യകളിലൊന്നാണിത്. 16 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് ഈ പ്രവിശ്യയുടെ വിസ്തീർണ്ണം. റഷ്യ, മംഗോളിയ, കസാഖിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, അഫ്ഘാനിസ്ഥാൻ, പാകിസ്താൻ, ഇന്ത്യ എന്നീ രാജ്യങ്ങളുമായി ഈ പ്രവിശ്യയ്ക്ക് അന്താരാഷ്ട്ര അതിർത്തികളുണ്ട്. ചൈനയിൽ ഏറ്റവും കൂടുതൽ പ്രകൃതിവാതകം ലഭിക്കുന്നത് ഇവിടെ നിന്നാണ്. ഇവിടം പ്രകൃതി വിഭവങ്ങളാൽ സമ്പന്നമാണ്.

വസ്തുതകൾ Chinese name, Chinese ...
വസ്തുതകൾ സിൻജിയാങ് യൂഘുർ സ്വയംഭരണ പ്രവിശ്യ, Name transcription(s) ...
വസ്തുതകൾ

യൂഘുർ, ഹാൻ, കസാഖ്, താജിക്, ഹുയി, കിർഗിസ്, മംഗോൾ മുതലായി ധാരാളം വംശങ്ങളിൽപ്പെട്ട ജനങ്ങൾ ഇവിടെ വസിക്കുന്നുണ്ട്. ജനസംഖ്യയിൽ ഭൂരിപക്ഷവും ഇസ്ലാം മതവിശ്വാസികളാണ്.[4] ന്യൂനപക്ഷങ്ങൾക്കായുള്ള ഒരു ഡസനിലധികം സ്വയംഭരണാവകാശമുള്ള പ്രിഫെക്ചറുകളും കൗണ്ടികളൂം സിൻജിയാങ്ങിലുണ്ട്. ഇംഗ്ലീഷ് ഭാഷയിലുള്ള പഴയകാല സ്രോതസ്സുകളിൽ ഈ പ്രദേശത്തെ ചൈനീസ് ടർക്കിസ്ഥാൻ എന്നാണ് വിശേഷിപ്പിക്കുന്നത്.[5] ടിയാൻഷാൻ പർവ്വതനിര സിൻജിയാങ്ങിനെ വടക്കുള്ള സുൻഗാരിയൻ താഴ്വര, തെക്കുള്ള താരിം താഴ്വര എന്നീ രണ്ടു ഭാഗങ്ങളായി തിരിക്കുന്നു. ഈ പ്രവിശ്യയുടെ ആകെ ഭൂമിയിൽ ഏകദേശം 4.3% മാത്രമേ മനുഷ്യവാസത്തിന് അനുയോജ്യമായുള്ളൂ.[6]

2,500 വർഷത്തെയെങ്കിലും ലിഖിത ചരിത്രം ഈ പ്രദേശത്തിനുണ്ട്. ഈ പ്രദേശത്തിനോ ഇതിന്റെ ഭാഗങ്ങൾക്കോ മേലുള്ള നിയന്ത്രണത്തിനു വേണ്ടി ധാരാളം സാമ്രാജ്യങ്ങളും മനുഷ്യസമൂഹങ്ങളും മത്സരത്തിലേർപ്പെട്ടിട്ടുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിനു മുൻപ് ഈ പ്രദേശത്തിന്റെ ഭാഗങ്ങളോ ഈ പ്രദേശം മുഴുവനായോ നിയന്ത്രിച്ചിരുന്നവരിൽ ടോക്കേറിയനുകൾ, യുവേഷി, ക്സിയോൻഗ്നു സാമ്രാജ്യം, ക്സിയൻബേയി രാജ്യം, കുഷാന സാമ്രാജ്യം, റൗറാൻ ഖഗാനേറ്റ്, ഹാൻ സാമ്രാജ്യം, ആദ്യ ലിയാങ്, ആദ്യ ക്വിൻ, പിൽക്കാല ലിയാങ്, പടിഞ്ഞാറൻ ലിയാങ്, റൗറാൻ ഖഗാനേറ്റ്, ടാങ് രാജവംശം, ടിബറ്റൻ സാമ്രാജ്യം, യൂഘുർ സാമ്രാജ്യം, കാര-ഖിതാൻ ഖാനേറ്റ്, മംഗോൾ സാമ്രാജ്യം, യുവാൻ സാമ്രാജ്യം, ചഗതായി ഖാനേറ്റ്, മുഗളിസ്ഥാൻ, വടക്കൻ യുവാൻ, യാർക്കെന്റ് ഖാനേറ്റ്, സുൻഗാർ ഖാനേറ്റ്, ക്വിങ് രാജവംശം, റിപ്പബ്ലിക് ഓഫ് ചൈന, 1950 മുതൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന എന്നിവ ഉൾപ്പെടുന്നു.

Remove ads

അടിക്കുറിപ്പുകൾ

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads