സ്ട്രോൺഷിയം

From Wikipedia, the free encyclopedia

സ്ട്രോൺഷിയം
Remove ads
Remove ads

അണുസംഖ്യ 38 ആയ മൂലകമാണ് സ്ട്രോൺഷിയം. Sr ആണ് ആവർത്തനപ്പട്ടിയിലെ പ്രതീകം. ആൽക്കലൈൻ എർത്ത് ലോഹമായ സ്ട്രോൺഷിയം ഉയർന്ന ക്രീയാശീലതയുള്ളതാണ്. വെള്ളികലർന്ന വെള്ളനിറത്തിലും മെറ്റാലിക് മഞ്ഞ നിറത്തിലും കാൺപ്പെടുന്നു. വായുവുമായി സമ്പർകത്തിൽ വരുമ്പോൾ മഞ്ഞ നിറമായി മാറുന്നു.

കൂടുതൽ വിവരങ്ങൾ വിവരണം, ഭൗതികസ്വഭാവങ്ങൾ ...
Remove ads

ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ

വായുമുമായുള്ള ഉയർന്ന പ്രതിപത്തി മൂലം സ്ട്രോൺ‌ഷിയം മറ്റ് മൂലകങ്ങളുമായി ചേർന്ന് സം‌യുക്ത രൂപത്തിലാണ് കാണപ്പെടുന്നത്. സ്ട്രോൺഷിയേറ്റ്, സെലെസ്റ്റൈറ്റ് തുടങ്ങിയ ധാതുക്കൾ ഇതിന് ഉദാഹരണമാണ്.

കടും വെള്ളി നിറമുള്ള സ്ട്രോൺഷിയം കാൽസ്യത്തേക്കാൾ മൃദുവും ജലത്തിൽ കൂടുതൽ ക്രീയാശീലവുമാണ്. ജലവുമായി പ്രവർത്തിച്ച് സ്ട്രോൺഷിയം ഹൈഡ്രോക്സൈഡും ഹൈഡ്രജൻ വാതകവും ഉണ്ടാക്കുന്നു. സ്ട്രോൺഷിയം വായുവിൽ കത്തുമ്പോൾ സ്ട്രോൺഷിയം ഓക്സൈഡ്, സ്ട്രോൺഷിയം നൈട്രൈഡ് എന്നിവയാണ് ഉണ്ടാകേണ്ടത്. എന്നാൽ സ്ട്രോൺഷിയം 380 °Cൽ താഴെ നൈട്രജനുമായി പ്രവർത്തിക്കാത്തതിനാൽ റൂം താപനിലയിൽ ഓക്സൈഡ് മാത്രമേ ഉണ്ടാകുന്നുള്ളൂ. ഓക്സീകരണം തടയുന്നതിന് വേണ്ടി ഈ മൂലകം മണ്ണെണ്ണയിലാണ് സൂക്ഷിക്കാറ്. നന്നായി പൊടിച്ച സ്ട്രോൺഷിയം ലോഹം വായുവിൽ സ്വയം കത്തും. ബാഷ്പശീലമുള്ള സ്ട്രോൺഷിയം ലവണങ്ങൾ തീജ്വാലക്ക് ക്രിംസൺ നിറം നൽകുന്നു. സ്വാഭാവിക് സ്ട്രോൺഷിയം സ്ഥിരതയുള്ള നാല് ഐസോട്ടോപ്പുകളുടെ ഒരു മിശ്രിതമാണ്.

Remove ads

ഉപയോഗങ്ങൾ

ശുദ്ധമായ സ്ട്രോൺഷിയം 90% സ്ട്രോൺഷിയവും 10% അലൂമിനിയവും ചേർന്ന ലോഹസങ്കരത്തിന്റെ ദ്രവണാങ്കം വളരെ കുറവാണ്. ഇത് അലൂമിനിയം-സിലിക്കൺ ലോഹസങ്കരങ്ങളിൽ വ്യതിയാനം വരുത്താൻ ഉപയോഗിക്കുന്നു. സ്ട്രോൺഷിയം സം‌യുക്തങ്ങൾ കളർ ടെലിവിഷനുകളുടെ കാഥോഡ് റേ ട്യൂബുകളുടെ ഗ്ലാസുകളിലാണ് പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. ഏക്സ്-കിരണങ്ങൾ ഉൽസർജിക്കുന്നത് തടയാനാണിത്.

ഐസോട്ടോപ്പുകളുടെ ചില ഉപയോഗങ്ങൾ:

  • 89Sr മെറ്റാസ്ട്രോൺ എന്ന റേഡിയോഫാർമസ്യൂട്ടിക്കലിലിന്റെ നിർമ്മാണത്തിന് ഉപയോക്കുന്നു.
  • 90Sr റേഡിയോ ഐസോട്ടോപ്പ് താപോർജ ജെനറേറ്ററുകളിൽ ഊർജസ്രോതസ്സായി ഉപയോഗിക്കപ്പെടുന്നു.
  • 89Sr കാൻസർ ചികിത്സയിലും ഉപയോഗിക്കുന്നു
  • 87Sr/86 ഈയടുത്ത കാലത്തായി പുരാതനകാലത്തെ വസ്തുക്കളുടെ സ്രോതസ്സ് കണ്ടെത്താൻ പുരാവസ്തു ഗവേഷണത്തിൽ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്.

പരീക്ഷണാർത്ഥാമായി നിർമിച്ച അണുഘടികാരങ്ങളിൽ (atomic clock) സ്ട്രോൺഷിയം ആറ്റങ്ങൾ ഉപയോഗിക്കുകയും അത് ഏറ്റവും ഉയർന്ന കൃത്യത കാണിക്കുകയും ചെയ്തിട്ടുണ്ട്.

Remove ads

ചരിത്രം

സ്ട്രോൺഷിയനൈറ്റ് എന്ന ധാതുവിന് ആ പേര് ലഭിച്ചത് സ്കോട്ടിഷ് ഗ്രാമമായ സ്ട്രോൺഷിയനിൽനിന്നാണ്. 1787ൽ അവിടെയുള്ള ഈയ ഖനികളിലാണ് ഈ ധാതു ആദ്യമായി കണ്ടുപിടിക്കപ്പെട്ടത്. 1798ൽ തോമസ് ചാൾസ് ഹോപ് സ്ട്രോൺഷിയം കണ്ടെത്തി. വൈദ്യുതവിശ്ലേഷണം വഴി ആദ്യമായി ലോഹ സ്ട്രോൺഷിയത്തെ വേർതിരിച്ചെടുത്തത് സർ ഹം‌ഫ്രി ഡേവി ആണ്. 1808ൽ ആയിരുന്നു അത്.

അവലംബം

Loading content...
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads