ഒ
From Wikipedia, the free encyclopedia
മലയാള അക്ഷരമാലയിലെ പതിനാലാമത്തെ അക്ഷരമാണ് ഒ.[3]
വസ്തുതകൾ മലയാള അക്ഷരം, ഒ ...
മലയാള അക്ഷരം | |
---|---|
ഒ | |
വിഭാഗം | സ്വരാക്ഷരം |
ഉച്ചാരണമൂല്യം | O (o) |
തരം | ഹ്രസ്വം |
ക്രമാവലി | ൧൪ (പതിനാല്-14) |
ഉച്ചാരണസ്ഥാനം | കണ്ഠതാലവ്യം |
ഉച്ചാരണരീതി | അസ്പൃഷ്ടം |
ഉച്ചാരണം | |
സമാനാക്ഷരം | ഓ |
സന്ധ്യാക്ഷരം | ഔ |
സർവ്വാക്ഷരസംഹിത | U+0D12[1] |
ഉപയോഗതോത് | വളരെ |
ഓതനവാക്യം | ഒച്ച്[2] |
അടയ്ക്കുക
വസ്തുതകൾ മലയാളം അക്ഷരമാല ...
അടയ്ക്കുക
ഉപയോഗം വളരെക്കുറവായതിനാലും പ്രചാരം വളരെയേറെ നഷ്ടപ്പെട്ടതിനാലും ആധുനികകാലത്ത് ൠ, ഌ, ൡ എന്നീ അക്ഷരങ്ങളെ മലയാള അക്ഷരമാലയിൽ ഗണിക്കുന്നില്ല. ഇക്കാരണത്താൽ ആധുനികകാലത്ത് 'ഒ' എന്ന അക്ഷരത്തെ പതിനൊന്നാമത്തെ സ്വരാക്ഷരമായി ഗണിക്കുന്നു. 'ഒ' ഒരു കണ്ഠൗഷ്ഠ്യസ്വരമാണ്.
ഒ ഒരു ദ്രാവിഡസ്വരമാണ്. സംസ്കൃതത്തിലോ മറ്റ് ആര്യഭാഷകളിലോ സെമിറ്റിക് ഭാഷയായ അറബിയിലോ ഒ എന്ന സ്വരം ഇല്ല. ഒകാരം ഉകാരമായും ഉകാരം ഒകാരമായും മാറ്റി ഉച്ചരിക്കപ്പെടുക സാധാരണമാണ്. ഉദാ: ഉണ്ട് - ഒണ്ട് കുട്ട - കൊട്ട