അഡ്രിയാറ്റിക് കടൽ

കടൽ From Wikipedia, the free encyclopedia

അഡ്രിയാറ്റിക് കടൽmap
Remove ads

ഇറ്റാലിയൻ ഉപദ്വീപിനും ബാൾകൻ ഉപദ്വീപിനും ഇടയിലായി സ്ഥിതിചെയ്യുന്ന മദ്ധ്യധരണ്യാഴിയിലെ കടലാണ് അഡ്രിയാറ്റിക് കടൽ (Adriatic Sea /ˌdriˈætɪk/. അൽബേനിയ, ബോസ്നിയ ഹെർസെഗോവിന, ക്രൊയേഷ്യ, ഇറ്റലി, മൊണ്ടിനെഗ്രോ സ്ലൊവീന്യ എന്നിവ. അഡ്രിയാറ്റിക് കടലിൽ ആയിരത്തി മുന്നൂറിലധികം ദ്വീപുകൾ സ്ഥിതിചെയ്യുന്നു. ഈ ദ്വീപുകൾ അധികവും അഡ്രിയാറ്റികിന്റെ കിഴക്കുള്ള ക്രൊയേഷ്യൻ തീരത്തായാണ് സ്ഥിതിചെയ്യുന്നത്. അഡ്രിയാറ്റികിന്റെ ഏറ്റവും അധികം ആഴമുള്ള തെക്കുഭാഗത്തെ പരമാവധി ആഴം 1233 മീറ്റർ ആണ്. മദ്ധ്യധരണ്യാഴിയിലേക്ക് ഒഴുകിയെത്തുന്ന ശുദ്ധജലത്തിന്റെ മൂന്നിലൊരു ഭാഗം വന്നുചേരുന്ന അഡ്രിയാറ്റികിന്റെ ലവണസാന്ദ്രത മദ്ധ്യധരണ്യാഴിയിലേതിനേക്കാൾ കുറവാണ്. സമുദ്ര താപനില ഉഷ്ണകാലത്ത് 30 °C (86 °F) മുതൽ ശൈത്യകാലത്ത് 12 °C (54 °F) വരേയാണ്, ഇത് ശൈത്യകാലത്ത് തീരപ്രദേശങ്ങളിലെ താപനില വളരെ കുറയാതിരിക്കാൻ സഹായിക്കുന്നു.

വസ്തുതകൾ അഡ്രിയാറ്റിക് കടൽ, Location ...

അഡ്രിയാറ്റികിന്റെ തീരങ്ങളിൽ മുപ്പത്തിയഞ്ച് ലക്ഷത്തോളം ആളുകൾ താമസിക്കുന്നു, ഇറ്റലിയിലെ ബാരി, വെനീസ്, ട്രിയെസ്റ്റെ എന്നിവയും ക്രൊയേഷ്യയിലെ സ്പ്ലിറ്റ് നഗരവുമാണ് അഡ്രിയാറ്റികിന്റെ തീരത്തിലായി സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ നഗരങ്ങൾ.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads