ഉഭയജീവി
കരയിലും ജലത്തിലും ജീവിക്കാൻ കഴിയുന്ന ജീവി വർഗ്ഗം From Wikipedia, the free encyclopedia
Remove ads
ജലത്തിൽ ജീവിക്കാൻ പാകത്തിലുള്ള ശാരീരിക പ്രത്യേകതകളുമായി ജനിച്ച്, പൂർണ്ണവളർച്ച പ്രാപിക്കുമ്പോഴേക്കും കരജീവികളുടെ പ്രത്യേകതകൾ സ്വാംശീകരിക്കുന്ന പ്രത്യേക ജീവിവിഭാഗത്തിനെയാണ് ഉഭയജീവികൾ എന്നു വിളിക്കുന്നത്. തവളയെക്കൂടാതെ ന്യൂട്ട്, സലമാണ്ടർ, സീസിലിയൻ മുതലായ ജീവികളും ഉഭയജീവികളിൽ പെടുന്നു.

Remove ads
പ്രത്യേകതകൾ
ഉഭയജീവികൾ ജലത്തിലോ ജലസാമീപ്യമുള്ള പ്രദേശങ്ങളിലോ ആയിരിക്കും മുട്ടകളിടുന്നത്. മുട്ടവിരിഞ്ഞുവരുന്ന കുഞ്ഞുങ്ങളെ നിംഫുകൾ എന്നു വിളിക്കുന്നു. നിംഫുകൾ ജലത്തിൽ ജീവിക്കാൻ നിർബന്ധിതമാണ്. നിംഫ് ആയിരിക്കുമ്പോൾ ഇവ മത്സ്യങ്ങളെ പോലെ ജലത്തിൽ ജീവിക്കുകയും, മത്സ്യങ്ങളെ പോലെ ശകുലങ്ങൾ ഉപയോഗിച്ച് ജലത്തിൽ ലയിച്ചിരിക്കുന്ന വായു ശ്വസിക്കുകയും ചെയ്യുന്നു. പൂർണ്ണവളർച്ച പ്രാപിക്കുമ്പോഴേക്കും, ഈ ജീവികൾക്ക് ശ്വാസകോശവും കാലുകളും വളർന്നുവരുന്നു. ശരീരത്തിന്റെ പിൻഭാഗം വാലായി രൂപാന്തരം പ്രാപിക്കുകയോ പൂർണ്ണമായി ശരീരത്തിന്റെ ഭാഗത്തോടെ ചേരുകയോ ചെയ്യുന്നു. ജലത്തിൽ കഴിയുന്ന സമയത്തും ഉഭയജീവികൾക്ക് അവയുടേതായ പ്രത്യേകതകളുണ്ട്. ഉഭയജീവികളുടെ തല മത്സ്യങ്ങളുടേതിൽ നിന്നും തികച്ചും വിഭിന്ന ആകൃതിയും ഘടനയുമുള്ളതായിരിക്കും. കണ്ണുകളോടനുബന്ധിച്ച് കൺപോളകളും കണ്ണീർ ഗ്രന്ഥികളുമുണ്ടാകും. മത്സ്യത്തിന് ആന്തരകർണ്ണമാണുണ്ടാവാറ്. അന്തരീക്ഷത്തിലൂടെയുള്ള ശബ്ദം ഉഭയജീവികൾക്ക് ശ്രവിക്കാനാവും.

ഉഭയജീവികൾക്ക് കർണ്ണപുടം തലയുടെ പിൻഭാഗത്താവും ഉണ്ടാവുക. ചില ന്യൂട്ടുകൾക്ക് ശ്വാസകോശം ഉണ്ടാവാറില്ല. അവ തൊലിപ്പുറത്തുകൂടിയാവും ശ്വസിക്കുക. ശ്വാസകോശമുള്ള ഉഭയജീവികളുക്കും തൊലിപ്പുറത്തുകൂടി ശ്വസിക്കാനുള്ള കഴിവുണ്ട്.
നട്ടെല്ലുള്ള ജീവികളിൽ ഏറ്റവും ചെറുതാണ് ഉഭയജീവികൾ . ശുദ്ധജല തടാകങ്ങൾ ,കാട്ടരുവികൾ ,തണ്ണീർതടങ്ങൾ,ഷോലവനങ്ങൾ , നിത്യഹരിത വനങ്ങൾ എന്നിവിടങ്ങളിൽ മാത്രമല്ല, മണ്ണിനടിയിൽ വരെ ഉഭയജീവികൾ ജീവിക്കുന്നു. കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിയുന്ന എല്ലാ ജീവികളും ഉഭയജീവികൾ ആകണം എന്നില്ല. ഉദാഹരണം ആമ , മുതല എന്നിവ. വെള്ളത്തിൽ മുട്ട ഇടുന്നതും , മുട്ടകൾക്ക് ഭ്രൂണസ്തരം (Embryonic Membrane) അല്ലെങ്കിൽ തോട് ഇല്ലാതിരിക്കുന്നതും , കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിയുന്നതും ആയ നട്ടെല്ലുള്ള ജീവികളാണ് ഉഭയജീവികൾ [1]
Remove ads
പരിണാമം
നട്ടെല്ലികളുടെ കൂട്ടത്തിൽ മത്സ്യങ്ങളുടേയും ഉരഗങ്ങളുടേയും കൂട്ടത്തിലാണ് ഉഭയജീവികളുടെ സ്ഥാനം. മത്സ്യങ്ങളിൽ നിന്നാണ് ഉഭയജീവികളുടെ പരിണാമം ആരംഭിക്കുന്നത്. 35 കോടി വർഷങ്ങൾക്കു മുമ്പ് കരയിലേക്കുള്ള ജീവികളുടെ പ്രയാണശ്രമത്തിന്റെ ആദ്യപടിയായി ഉണ്ടായ ജീവികളാണ് ഉഭയജീവികൾ. ഉഭയജീവികളിൽ നിന്നാണ് ഉരഗങ്ങൾ പരിണമിച്ചുണ്ടായത്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads