പൊട്ടാസ്യം അസറ്റേറ്റ്
രാസസംയുക്തം From Wikipedia, the free encyclopedia
Remove ads
അസറ്റിക് ആസിഡിന്റെ പൊട്ടാസ്യം ലവണമാണ് പൊട്ടാസ്യം അസറ്റേറ്റ് (CH3COOK). സാധാരണ ഊഷ്മാവിൽ ഇതൊരു ഹൈഗ്രോഫോബിക് സോളിഡ് ആണ്.
Remove ads
തയ്യാറാക്കൽ
പൊട്ടാസ്യം അടങ്ങിയ ബേസുകളായ പൊട്ടാസ്യം ഹൈഡ്രോക്സൈഡ് അല്ലെങ്കിൽ പൊട്ടാസ്യം കാർബണേറ്റ്, അസറ്റിക് ആസിഡുമായി രാസപ്രവർത്തനം നടത്തി ഇത് തയ്യാറാക്കാം:
- CH3COOH + KOH → CH3COOK + H2O.
ഇത്തരത്തിലുള്ള പ്രവർത്തനത്തെ ആസിഡ്-ബേസ് ന്യൂട്രലൈസേഷൻ എന്ന് വിളിക്കുന്നു.
ഉപയോഗങ്ങൾ
ഡീഐസിംഗ്
ഐസ് നീക്കം ചെയ്യാനും അതിന്റെ രൂപീകരണം തടയാനും പൊട്ടാസ്യം അസറ്റേറ്റ് ഒരു ഡീഐസറായി ഉപയോഗിക്കാം. ഡീഐസിംഗ് ആപ്ലിക്കേഷനുകളിൽ കാൽസ്യം ക്ലോറൈഡ് അല്ലെങ്കിൽ മഗ്നീഷ്യം ക്ലോറൈഡ് പോലുള്ള ക്ലോറൈഡ് ലവണങ്ങൾക്ക് പകരമാണിത്.
തീ കെടുത്തുന്നതിന്
കത്തുന്ന എണ്ണകളെ തണുപ്പിക്കാനും ഒരാവരണം രൂപപ്പെടുത്താനുമുള്ള കഴിവുള്ളതിനാൽ, ക്ലാസ് കെ അഗ്നിശമന ഉപകരണങ്ങളിൽ പൊട്ടാസ്യം അസറ്റേറ്റ് ഉപയോഗിക്കുന്നു.
അഡിറ്റീവ്
പൊട്ടാസ്യം അസറ്റേറ്റ് ഒരു ഫുഡ് അഡിറ്റീവായി ഉപയോഗിക്കുന്നു. യൂറോപ്യൻ യൂണിയനിൽ, E261 എന്ന എന്ന ഇ-നമ്പറിലാണ് ഇത് ലേബൽ ചെയ്തിരിക്കുന്നത്; [5] അമേരിക്കൻ ഐക്യനാടുകൾ[6], ഓസ്ട്രേലിയ, ന്യൂസിലാന്റ്എന്നിവിടങ്ങളിലും ഇങ്ങനെ ഉപയോഗിക്കുന്നതിന് അംഗീകാരമുണ്ട്.[7]
മെഡിസിൻ, ബയോകെമിസ്ട്രി
വൈദ്യശാസ്ത്രമേഖലയിൽ, ഡയബറ്റിക് കീറ്റോഅസിഡോസിസ് ചികിത്സയിൽ പൊട്ടാസ്യം അസറ്റേറ്റ് ഉപയോഗിക്കുന്നു.
മോളിക്യുലർ ബയോളജിയിൽ, ഡോഡെസിൽ സൾഫേറ്റ് (DS), DS- ബന്ധിത പ്രോട്ടീനുകൾ എന്നിവയെ അവക്ഷിപ്തമാക്കുന്നതിന്, പൊട്ടാസ്യം അസറ്റേറ്റ് ഉപയോഗിക്കുന്നു. ഇത് ഡി.എൻ.എ.യിൽ നിന്ന് പ്രോട്ടീനുകൾ നീക്കംചെയ്യാൻ അനുവദിക്കുന്നു.
ടിഷ്യു സംരക്ഷണം, ഫിക്സേഷൻ, മമ്മിഫിക്കേഷൻ എന്നിവയ്ക്കായി പ്രയോഗിക്കുന്ന മിശ്രിതങ്ങളിൽ പൊട്ടാസ്യം അസറ്റേറ്റ് ഉപയോഗിക്കുന്നു. ഇന്നത്തെ മിക്ക മ്യൂസിയങ്ങളിലും പൊട്ടാസ്യം അസറ്റേറ്റ് അടങ്ങിയിരിക്കുന്ന, 1897 ൽ കൈസർലിംഗ് ശുപാർശ ചെയ്ത, ഫോർമാൽഡിഹൈഡ് അടിസ്ഥാനമാക്കിയുള്ള രീതിയാണ് ഉപയോഗിക്കുന്നത്.[8] ഉദാഹരണത്തിന്, ലെനിന്റെ മമ്മി പൊട്ടാസ്യം അസറ്റേറ്റ് അടങ്ങിയ ലായനിയിലാണ് സംരക്ഷിതമാക്കിയിട്ടുള്ളത്.[9]
വധശിക്ഷകളിൽ
2015 ജനുവരിയിൽ ഒക്ലഹോമയിൽ തടവുകാരനെ വധിശിക്ഷയ്ക്ക് വിധേയനാക്കുമ്പോമ്പോൾ പൊട്ടാസ്യം ക്ലോറൈഡിന് പകരം പൊട്ടാസ്യം അസറ്റേറ്റ് തെറ്റായി ഉപയോഗിക്കപ്പെട്ടു. എറ്റോമിഡേറ്റ്, റോക്കുറോണിയം ബ്രോമൈഡ്, പൊട്ടാസ്യം അസറ്റേറ്റ് എന്നിവയുടെ സംയോജനം ഉപയോഗിച്ച് 2017 ഓഗസ്റ്റിൽ യുഎസ് സംസ്ഥാനമായ ഫ്ലോറിഡ മാർക്ക് ജെയിംസ് അസെയെ വധിച്ചു.
വ്യവസായം
പോളിയൂറൈതീൻ ഉൽപാദനത്തിൽ, ഒരു ഉത്തേജകമായി പൊട്ടാസ്യം അസറ്റേറ്റ് ഉപയോഗിക്കുന്നു.[10]
Remove ads
ചരിത്രപരം
ആദ്യത്തെ ഓർഗാനോമെറ്റാലിക് സംയുക്തമായ കേഡറ്റിന്റെ ഫ്യൂമിംഗ് ലിക്വിഡ് നിർമ്മാണത്തിനാണ് പൊട്ടാസ്യം അസറ്റേറ്റ് ആദ്യം ഉപയോഗിച്ചത്. പൊട്ടാസ്യം അസറ്റേറ്റ് ഒരു ഡൈയൂററ്റിക്, യൂറിനറി ആൽക്കലൈസറായും ഉപയോഗിക്കുന്നു. ഇത് ശരീരത്തിലെ ദ്രാവകങ്ങളുടെ ഭൗതിക സവിശേഷതകൾ മാറ്റുന്നതിലൂടെയും ആഗിരണം ചെയ്തതിന് ശേഷം ക്ഷാരമായി പ്രവർത്തിക്കുന്നതിലൂടെയും പ്രവർത്തിക്കുന്നു.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads