പൊട്ടാസ്യം തയോസയനേറ്റ്

രാസസം‌യുക്തം From Wikipedia, the free encyclopedia

പൊട്ടാസ്യം തയോസയനേറ്റ്
Remove ads

KSCN എന്ന തന്മാത്രാ സൂത്രവാക്യമുള്ള രാസ സംയുക്തമാണ് പൊട്ടാസ്യം തയോസയനേറ്റ്. തയോസയനേറ്റ് ആനയോണിന്റെ ഒരു പ്രധാന ലവണമായ ഇത് ഒരു സ്യൂഡോഹാലൈഡ് കൂടിയാണ്. മറ്റ് അകാർബണികലവണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ സംയുക്തത്തിന്റെ ദ്രവണാങ്കം കുറവാണ്.

വസ്തുതകൾ Names, Identifiers ...
Remove ads

ഉപയോഗം

ജലീയ പൊട്ടാസ്യംതയോസയനേറ്റ് ലെഡ് നൈട്രേറ്റുമായി പ്രതിപ്രവർത്തിച്ച് Pb(SCN)2 ഉണ്ടാകുന്നു. ഇത് അസൈൽ ക്ലോറൈഡുകളെ ഐസോതയോസയനേറ്റുകളായി മാറ്റുന്നതിന് ഉപയോഗിക്കുന്നു. [2]

എഥിലീൻ കാർബണേറ്റിനെ പൊട്ടാസ്യം തയോസയനേറ്റ് എതിലീൻ സൾഫൈഡാക്കി മാറ്റുന്നു. [3] ഈ ആവശ്യത്തിനായി, ജലം നീക്കം ചെയ്യുന്നതിനായി KSCN ആദ്യം വാക്വം അവസ്ഥയിൽ ഉരുക്കുന്നു. ഇതുപോലെ, സൈക്ലോഹെക്സേൻ ഓക്സൈഡിനെ എപിസൾഫൈഡായി പരിവർത്തനം ചെയ്യുന്നു. [4]

C6H10O + KSCN → C6H10S + KOCN

കാർബോണൈൽ സൾഫൈഡിന്റെ സമന്വയത്തിനുള്ള ആരംഭ ഉൽപ്പന്നം കൂടിയാണ് KSCN.

Remove ads

മറ്റ് ഉപയോഗങ്ങൾ

ചലച്ചിത്രത്തിലും നാടകവേദിയിലും മിതമായ റിയലിസ്റ്റിക് ഇഫക്റ്റുകൾക്ക് ജലീയ പൊട്ടാസ്യം തയോസയനേറ്റ് ഉപയോഗിക്കുന്നു. ഇത് നിറമില്ലാത്ത ലായനിയായി സൂക്ഷിക്കാം. ഫെറിക് ക്ലോറൈഡ് ലായനിയുമായി സമ്പർക്കം പുലർത്തുമ്പോൾ , തയോസയനേറ്റോഅയൺ കോംപ്ലക്സ് അയോണിന്റെ രൂപീകരണം മൂലം രക്തത്തിന്റെ ചുവപ്പ് നിറമുള്ള ഉൽപന്നമുണ്ടാകുന്നു. അതിനാൽ ഈ രാസവസ്തുക്കൾ പലപ്പോഴും നാടകീയത സൃഷ്ടിക്കാൻ ഉപയോഗിക്കുന്നു. രണ്ട് ലായനികളും നിറമില്ലാത്തതിനാൽ അവ വെവ്വേറെ സുക്ഷിക്കുകയും രണ്ടുംതമ്മിൽ സമ്പർക്കം പുലർത്തുമ്പോൾ, രക്തനിറമുണ്ടാവുകയും ചെയ്യുന്നു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads