മെർക്കുറി സയനൈഡ്

രാസസം‌യുക്തം From Wikipedia, the free encyclopedia

മെർക്കുറി സയനൈഡ്
Remove ads

നൈൈട്രജൻ, കാർബൺ, മെർക്കുറി എന്നിവയടങ്ങിയ കോർഡിനേഷൻ കോംപ്ലക്സ് ആണ് മെർക്കുറി സയനൈഡ് (Mercury(II) cyanide). നിറവും മണവുമില്ലാത്ത പൊടിരൂപത്തിലുള്ള ഈ സംയുക്തം കയ്പുള്ള ലോഹീയ രുചിയോടുകൂടിയ വിഷവസ്തുവാണ്.[1] ഇതിന്റെ ദ്രവണാങ്കം 320 °C (608 °F) ആണ്. ഈ താപനിലയിൽ സംയുക്തം വിഘടിച്ച് വിഷമായ മെർക്കുറി വാതകം പുറത്തുവരുന്നു. ജലത്തിലും ലായകങ്ങളായ as എഥനോൾ, അമോണിയ എന്നിവയിലും നല്ല ലേയത്വമുണ്ട്.[4] ആസിഡിൽ ഉടൻ വിഘടിച്ച് ഹൈഡ്രജൻ സയനൈഡ് പുറത്തുവിടുന്നു. [5]

വസ്തുതകൾ Names, Identifiers ...
Remove ads

ഘടന

Hg(CN)2 , സാധാരണ താപനിലയിലും  മർദ്ധത്തിലും, ടെട്രാഗൊണൽ ക്രിസ്റ്റൽ ഘടനയിലാണ് കാണപ്പെടുക[4] [2] [[[6]

നിർമ്മാണം

മെർക്കുറി ഓക്സൈഡ്  ഹോഡ്രോസൈനിക് ആസിഡുമായി പ്രവർത്തിപ്പിച്ച്  മെർക്കുറിക് സൈനൈഡ് നിർമ്മിക്കാം. [2] HCN വാതകം ജലത്തിലുള്ള HgO യിൽക്കൂടി കടത്തിവിട്ടാണ് പൊതുവേ നിർമ്മാണം. ഇങ്ങനെ ലഭിക്കുന്ന Hg(CN)2ലായനി ബാഷ്പീകരിച്ച്  ക്രിസ്റ്റലീകരണം നടത്തുന്നു.[1]

HgO + 2 HCN → Hg(CN)2 + H2O

ഉപയോഗങ്ങൾ

മുൻകാലങ്ങളിൽ മെർക്കുറിക് സയനൈഡ് ഒരു  ആന്റിസെപ്റ്റിക് ആയി ഉപയോഗിച്ചിരുന്നു. വിഷമായതിനാൽ ഇത്തരം ഉപയോഗം ഇപ്പോഴില്ല.[7] ഫോട്ടോഗ്രാഫിയിലാണ് ഇതിന്റെ മറ്റൊരു ഉപയോഗം. [8]

വിഷം

മെർക്കുറിക് സയനൈഡ് ഒരു വിഷവസ്തുവാണ്.[9] ഇതിലടങ്ങിയിരിക്കുന്ന  മെർക്കുറിയും രണ്ട്  സയനൈഡ് ഗ്രൂപ്പും ആണ് ഇതിനെ കടുത്ത വിഷമാക്കി മാറ്റുന്നത്. ജലത്തിൽ, കൂടിയതോതിലുള്ള ലേയത്വമുള്ളതിനാൽ, ത്വക്കിലൂടെ ആഗിരണം ചെയ്യപ്പെടാം. ശ്വസന വാതകത്തിലൂടെയും ശരീരത്തിലെത്തി മരണം സംഭവിക്കാം. ശരീരത്തിലെത്തിയാൽ ഇത് സയനൈൈഡും മെർക്കുറിയുമായി വിഘടിക്കുന്നു. ഇവ രണ്ടും മാരകമാണ്. ഈ രണ്ട് വിഷപദർത്ഥങ്ങളുടെ വിഷസാന്നിദ്ധ്യവും അപകടത്തിൽപ്പെട്ടവരുടെ ശരീരത്തിൽ കാണപ്പെടും. 

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads