മലയാളം അക്ഷരമാല
മലയാള ഭാഷയുടെ അക്ഷരം / From Wikipedia, the free encyclopedia
മലയാള൦ ഭാഷ എഴുതുന്നതിനായി ഉപയോഗിക്കുന്ന തനത് ഭാഷാ ലിപിയെ മലയാളം അക്ഷരമാല എന്ന് പറയുന്നു. മലയാളം അക്ഷരമാലയെ സംസ്കൃത ശൈലീഘടന അടിസ്ഥാനത്തിൽ പൊതുവെ സ്വരാക്ഷരങ്ങൾ എന്നും വ്യഞ്ജനാക്ഷരങ്ങൾ എന്നും രണ്ടു വിഭാഗങ്ങളായി തരന്തിരിച്ചിരിക്കുന്നു.[2] ഇവ കൂടാതെ ചില്ലക്ഷരങ്ങളും, കൂട്ടക്ഷരങ്ങളും കൂടി ചേരുന്നതാണ് മുഴു മലയാള അക്ഷരമാല. ഭാരത ഭാഷകളിൽ തന്നെയും ഏറ്റവും കൂടുതൽ വർണ്ണാക്ഷരങ്ങൾ നിലകൊള്ളുന്ന ഭാഷയാണ് മലയാളം.[3]
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
വസ്തുതകൾ മലയാളം അക്ഷരമാല, ഭാഷ(കൾ) ...
മലയാളം അക്ഷരമാല | |
---|---|
ഭാഷ(കൾ) | മലയാളം സംസ്കൃതം കൊങ്കിണി തുളു ജസരി |
കാലഘട്ടം | C. 830 – മുതൽ ഇന്നുവരെ[1] |
മാതൃലിപികൾ | പ്രോട്ടോ-സൈനൈറ്റിക് ലിപി
→ ഫൊണേഷ്യൻ ലിപി → മലയാളം അക്ഷരമാല
|
യൂണിക്കോഡ് ശ്രേണി | U+0D00–U+0D7F |
ISO 15924 | Mlym |
Note: This page may contain IPA phonetic symbols in Unicode. |
അടയ്ക്കുക
വസ്തുതകൾ മലയാളം അക്ഷരമാല ...
അടയ്ക്കുക
സംസ്കൃതത്തിലും തമിഴിലും നിലനിൽക്കുന്നതും നിലവിൽ ഇല്ലാത്തതുമായ എല്ലാത്തരം അക്ഷരങ്ങളും മലയാളം ഭാഷയിലുണ്ട്.[4] ഗിന്നസ് പുസ്തക ബഹുമതി കയ്യാളുന്ന ഖമർ ഭാഷയെക്കാൾ അക്ഷരങ്ങൾ തനത് കൂട്ടക്ഷരങ്ങളും ചേർന്ന് മലയാളം ഭാഷയിൽ നിലകൊള്ളുന്നുണ്ട്.[5][6]