അയംഗിതി

From Wikipedia, the free encyclopedia

അയംഗിതി
Remove ads

ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ അയംഗിതി (Lyra). വളരെ ചെറിയ ഒരു നക്ഷത്രരാശിയാണ്‌ ഇത്.

വസ്തുതകൾ
Remove ads

ജ്യോതിശാസ്ത്രവസ്തുക്കൾ

Thumb
M57 - റിംഗ് നീഹാരിക

α Lyr അഥവാ വേഗ ആണ്‌ ഈ നക്ഷത്രരാശിയിലെ പ്രകാശമാനം കൂടിയ നക്ഷത്രം. ഉത്തരാർദ്ധഗോളത്തിലെ പ്രകാശമാനം കൂടിയ രണ്ടാമത്തെ നക്ഷത്രമാണിത്. ഈ നക്ഷത്രത്തിന്റെ പ്രകാശമാനം പൂജ്യമായി നിശ്ചയിക്കപ്പെട്ടിരുന്നു. സൂര്യനുശേഷം സ്പെക്ട്രം പഠിക്കപ്പെട്ട ആദ്യത്തെ നക്ഷത്രമാണിത്. 14000 എ.ഡി.യിൽ ഇത് ധ്രുവനക്ഷത്രമായി മാറും.

രണ്ട് മെസ്സിയർ വസ്തുക്കൾ ഈ നക്ഷത്രരാശിയിലുണ്ട്. M56 ഒരു ഗോളീയ താരവ്യൂഹമാണ്‌. M57 ഒരു പ്ലാനറ്ററി നീഹാരികയാണ്‌. ഇത് റിങ്ങ് നീഹാരിക എന്നും അറിയപ്പെടുന്നു.

വേഗ, ജായര‍ രാശിയിലെ ഡെനബ്, ഗരുഡൻ രാശിയിലെ തിരുവോണം, എന്നിവ ആകാശത്ത് ഒരു ത്രികോണം നിർമ്മിക്കുന്നു. ഇത് ഗ്രീഷ്മ ത്രികോണം (Summer Triangle) എന്നറിയപ്പെടുന്നു.

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads