ബെൻസിൽ അസറ്റേറ്റ്

രാസസം‌യുക്തം From Wikipedia, the free encyclopedia

ബെൻസിൽ അസറ്റേറ്റ്
Remove ads

C9H10O2 എന്ന തന്മാത്രാ സൂത്രവാക്യമുള്ള ഒരു ഓർഗാനിക് എസ്റ്ററാണ് ബെൻസിൽ അസറ്റേറ്റ്. ബെൻസൈൽ ആൽക്കഹോൾ , അസറ്റിക് ആസിഡ് എന്നിവയുടെ കണ്ടൻസേഷൻ പ്രതികരണം വഴി ഇത് നിർമ്മിക്കാം.

വസ്തുതകൾ Names, Identifiers ...

മറ്റ് എസ്റ്ററുകൾക്ക് സമാനമായി, ഇതിന് മധുരവും സുഗന്ധമുണ്ട്, അതിനാൽ ഇത് വ്യക്തിഗത ശുചിത്വത്തിലും ആരോഗ്യ പരിപാലന ഉൽപ്പന്നങ്ങളിലും ഉപയോഗിക്കുന്നു. മുല്ലപ്പൂവിനെ അനുസ്മരിപ്പിക്കുന്ന സുഗന്ധമുണ്ട്. കൂടാതെ, വിവിധ സൗന്ദര്യവർദ്ധക വസ്തുക്കൾക്കും ലോഷനുകൾ, ഹെയർ ക്രീമുകൾ മുതലായ വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾക്കും ജാസ്മിൻ അല്ലെങ്കിൽ ആപ്പിൾ ഫ്ലേവറുകൾ നൽകാനും ഇത് ഉപയോഗിക്കുന്നു. . [1]

വിവിധ ഇനം ഓർക്കിഡ് തേനീച്ചകളിലെ ആണീച്ചകളെ ആകർഷിക്കുന്ന നിരവധി സംയുക്തങ്ങളിൽ ഒന്നാണിത്. ഇത് ഒരു ഇൻട്രാ-സ്പെസിഫിക് ഫെറോമോണായി തേനീച്ചകൾ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു. എപികൾച്ചറിൽ ബെൻസിൽ അസറ്റേറ്റ് തേനീച്ചകളെ ആകർഷിക്കുന്നതിന് ഒരു കെണിയായി ഉപയോഗിക്കുന്നു. ബെൻസിൽ അസറ്റിന്റെ പ്രകൃതിദത്ത സ്രോതസ്സുകളാണ് ജാസ്മിൻ പൂക്കളും പിയർ, ആപ്പിൾ, തുടങ്ങിയവ പഴങ്ങളും.[2]

വ്യാവസായികമായി, പ്ലാസ്റ്റിക്, റെസിൻ, സെല്ലുലോസ് അസറ്റേറ്റ്, സെല്ലുലോസ് നൈട്രേറ്റ്, എണ്ണകൾ, ലാക്വർ എന്നിവ വേർതിരിച്ചെടുക്കുന്നതിനുള്ള ഒരു മാധ്യമമായി ബെൻസിൽ അസറ്റേറ്റ് ഉപയോഗിക്കുന്നു. 

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads