സൗരവ് ഗാംഗുലി
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം, നായകൻ From Wikipedia, the free encyclopedia
Remove ads
സൗരവ് ചന്ദീദാസ് ഗാംഗുലി (ജനനം: ജൂലൈ 8, 1972, കൊൽക്കത്ത) ഇന്ത്യയിൽ നിന്നുള്ള മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ താരവും നായകനുമായിരുന്ന ഇദ്ദേഹം ദാദാ എന്നാണ് സ്നേഹപൂർവം അറിയപെടുന്നത് .നിലവിൽ ഇദേഹം ബിസിസിഐ പ്രസിഡണ്ടാണ്. വിദേശത്ത് ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ ജയിച്ച ഇന്ത്യൻ നായകനെന്ന റെക്കോർഡ് പേരിൽ ഉള്ള ഇദ്ദേഹം എക്കാലെത്തയും മികച്ച ഇന്ത്യൻ ക്യാപ്റ്റന്മാരിൽ ഒരാളാണ്.നിലവിൽ ഏകദിന ക്രിക്കറ്റിൽ റൺവേട്ടയിൽ എട്ടാമനായ ഇദ്ദേഹം 10000 റൺസ് എന്ന നാഴികക്കല്ല് മറികടന്ന മൂന്നാമത്തെ വ്യക്തി' ആണ് ( സച്ചിൻ ടെണ്ടുൽക്കർ ഇൻസമാം-ഉൽ-ഹഖ് എന്നിവർക്കു ശേഷം).2002 ൽ ക്രിക്കറ്റിന്റെ ബൈബിൾ എന്നറിയപെടുന്ന വിസ്ഡൻ ഗാംഗുലിയെ വിവിയൻ റിച്ചാർഡ്‌സ് , സച്ചിൻ ടെണ്ടുൽക്കർ ,ബ്രയാൻ ലാറ , ഡീൻ ജോൺസ് , മൈക്കൽ ബെവൻ എന്നിവർക്ക് ശേഷം ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ആറാമത്തെ ബാറ്റ്സ്മാനായി തിരഞ്ഞെടുത്തു.2004 ൽ രാജ്യം ഇദ്ദേഹത്തെ രാജ്യത്തെ വലിയ സിവിൽ ബഹുമതികളിലൊന്നായ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട് .
2014 മുതൽ ഇദ്ദേഹം ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളിൽ ഒന്നായ അത്‌ലറ്റിക്കോ ഡി കൊൽക്കത്ത യുടെ ഉടമസ്ഥകരിൽ ഒരാളാണ്.
Remove ads
ജീവിതരേഖ
1972-1989: ആദ്യകാല ജീവിതവും ക്രിക്കറ്റും
കൊൽക്കത്തയിലെ ഒരു രാജകുടുംബത്തിൽ 1972-ൽ ജൂലൈ 8 നു ചന്ദീദാസിന്റെയും നിരുപമ ഗാംഗുലിയുടെയും ഇളയ മകനായിട്ടാണ് സൗരവ് ഗാംഗുലിയുടെ ജനനം.[1][2] പ്രിന്റ് ബിസിനസ്സ് നടത്തിയിരുന്ന ചന്ദീദാസ് നഗരത്തിലെ സമ്പന്നരിൽ ഒരാളായിരുന്നു[3].വളരെ ആർഭാടപൂർവമായ ഒരു ജീവിതം നയിച്ചിരുന്ന ഗാംഗുലി മഹാരാജ എന്നാണറിയപ്പെട്ടിരുന്നത്. ഗാംഗുലിയുടെ പിതാവ് ചന്ദീദാസ് ഗാംഗുലി നീണ്ട അസുഖത്തെത്തുടർന്ന് 21 ഫെബ്രുവരി 2013 നു 73 വയസ്സിൽ അന്തരിച്ചു.[4]
ഇന്ത്യൻ ഫുട്ബോളിന്റെ മെക്കയന്നറിയപ്പെടുന്ന കൊൽക്കത്തയിൽ ജനിച്ചു വളർന്നതിനാലാകാം കുട്ടിക്കാലത്ത് ക്രിക്കറ്റിനേക്കാൾ കമ്പം ഫുട്ബോളിലായിരുന്നു. തന്റെ മാതാവിൽ നിന്നും വേണ്ടത്ര പിന്തുണ കിട്ടാതിരുന്നതുകൊണ്ടും മറ്റും ഗാംഗുലിയ്ക്ക് തന്റെ ഫുട്ബോൾ പ്രണയം ഉപേക്ഷിക്കേണ്ടി വന്നു.[5][6]. പിന്നീട് ജ്യേഷ്ഠൻ സ്നേഹാശിഷ് ഗാംഗുലിക്കൊപ്പം ക്രിക്കറ്റ് കളിച്ചു വളർന്നു (സ്നേഹാശിഷ് ബംഗാളിനുവേണ്ടി രഞ്ജി ട്രോഫിയിൽ കളിച്ചിട്ടുണ്ട്). തുടക്കത്തിൽ വലതു കയ്യൻ ബാറ്റ്സ്മാനായിരുന്ന സൗരവ് പിന്നീട് തന്റെ ജ്യേഷ്ഠന്റെ കളി ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനു വേണ്ടി ഇടംകയ്യൻ ശൈലി സ്വീകരിച്ചു.[5] ഇരുപതാം വയസിൽ രാജ്യാന്തര മത്സരരംഗത്തെത്തിയ ഗാംഗുലി തുടക്കത്തിൽ ടീമിൽ പിടിച്ചു നിൽക്കാൻ പാടുപെട്ടു. കളിയേക്കാൾ സൗരവിന്റെ പെരുമാറ്റത്തിലായിരുന്നു വിമർശകരുടെ കണ്ണ്. രാജകുടുംബാംഗമായതിനാൽ ഗാംഗുലിക്ക് തലക്കനം കൂടുതലാണെന്നായിരുന്നു പ്രധാന വിമർശനം.ജൂനിയർ ടീമിലിൽ കളിക്കുന്ന സമയത്ത് ടീമിലെ 12മനാവുന്നതും തന്റെ സഹതാരങ്ങൾക്ക് വെള്ളവും മറ്റും നൽകുന്നതിൽ വിമുഖത കാണിക്കുന്നു എന്നും ആരോപണം ഉയർന്നിരുന്നു.[7] ഏതായാലും കഠിനാധ്വാനത്തിലൂടെ പിന്നീട് സൗരവ് ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമായിമാറി.
1990-96:കരിയറിന്റെ ആരംഭവും വിജയകരമായ അരങ്ങേറ്റവും

1992 ഇന്ത്യാ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയ്ക്കിടെ ബ്രിസ്ബെയ്നിൽ വച്ചായിരുന്നു സൗരവിന്റെ രാജ്യാന്തര അരങ്ങേറ്റം. ആദ്യ മത്സരത്തിൽ 3 റൺസുമാത്രമായിരുന്നു സംഭാവന. താമസിയാതെ ടീമിൽനിന്നു പുറത്തായി. ടീമിൽ നിന്നു പുറത്തായ ഗാംഗുലി ബംഗാളിനുവേണ്ടി രഞ്ജി ട്രോഫിയിൽ സ്ഥിരതയാർന്ന പ്രകടനം നടത്തി [8][9] . ഇതേത്തുടർന്ന് മാധ്യമങ്ങളുടെ രൂക്ഷ വിമർശനത്തെ തുടർന്ന് നാലു വർഷങ്ങൾക്കു ശേഷം ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു[10]. ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഈ പരമ്പരയാണു ഗാംഗുലിയുടെ ക്രിക്കറ്റ് ജീവിതത്തിൽ വഴിത്തിരിവായത്.ആദ്യ ടെസ്റ്റിൽ ടീമിലിടം നേടാത്ത ഗാംഗുലി സഹതാരം നവജ്യോത് സിങ് സിദ്ദു ക്യാപ്റ്റൻ മൊഹമ്മദ് അസ്‌ഹറുദ്ദീൻ തന്നോട് മോശമായി പെരുമാറി എന്ന കാരണം പറഞ്ഞ് ഇംഗ്ലണ്ട് പര്യടനത്തിൽ നിന്ന് പിന്മാറിയതോടെ രണ്ടാം ടെസ്റ്റിനുള്ള ടീമിലിടം നേടി[11][12] .ഇംഗ്ലണ്ടിനെതിരേ ലോർഡ്സിൽ നടന്ന രണ്ടാം മത്സരത്തിൽ സെഞ്ച്വറി നേടിയാണ് ഗാംഗുലി തന്റെ അരങ്ങേറ്റം ആഘോഷിച്ചത്. ആദ്യ ടെസ്റ്റിൽ തോറ്റ ഇന്ത്യ രണ്ടാം ടെസ്റ്റിൽ ഗാംഗുലിയുടെ പ്രകടനത്തിന്റെ പിൻബലത്തിൽ സമനില നേടി. പിന്നീട് ഗാംഗുലിയുടെ കീഴിൽ ഉപനായകനായ രാഹുൽ ദ്രാവിഡിന്റെയും അരങ്ങേറ്റ ടെസ്റ്റായിരുന്നു ഇത്[13] . ലോർഡ്സിൽ അരങ്ങേറ്റ മത്സരത്തിൽതന്നെ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ കളിക്കാരനായി സൗരവ്. ഹാരി ഗ്രഹാം, ജോൺ ഹാംഷെയർ എന്നിവരാണ് മറ്റു രണ്ടുപേർ. മൂന്നാം ടെസ്റ്റിലും സെഞ്ച്വറി നേടിയ ഗാംഗുലി തന്റെ ആദ്യ രണ്ടു ടെസ്റ്റുകളിലും സെഞ്ചുറി നേടുന്ന മൂന്നമത്തെ കളിക്കാരനായി മാറി. ഈ കളിയിൽ സച്ചിൻ ടെണ്ടുൽക്കറുമായി 255 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.ഇത് ആ സമയത്ത് ഇന്ത്യയ്ക്കു വേണ്ടി ഇന്ത്യയ്ക്കു പുറത്തു ഉണ്ടാക്കുന്ന എറ്റവും ഉയർന്ന കൂട്ടുകെട്ടായിരുന്നു.
1997-99ൽ വിവാഹം,ഏകദിനത്തിലെ ഓപ്പണിംങ്ങ്, 99 ലെ ലോകകപ്പ്

വിജയകരമായ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ആഴ്ചകൾക്കുശേഷം ഗാംഗുലി തന്റെ ബാല്യകാല പ്രണയിനിയായ ഡോണ റോയുമായി രഹസ്യമായി വിവാഹം കഴിച്ചു.ഈ സമയത്ത് തർക്കത്തിലായിരുന്ന വധൂവരന്മാരുടെ കുടുംബങ്ങളിൽ ഈ വാർത്ത വലിയ കോലാഹലമുണ്ടാക്കി. പിന്നീട് ഈ രണ്ടും കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയും രണ്ടു കുടുംബങ്ങൾ ചേർന്ന് ഔപചാരിക കല്യാണം 1997 ഫെബ്രുവരിയിൽ നടത്തുകയും ചെയ്തു.[5][14] ഇതേ വർഷം തന്നെയാണ് ഗാംഗുലി തന്റെ കന്നി സെഞ്ച്വറി 113 നേടിയത്. ശ്രീലങ്കയ്ക്കെതിരെയായിരുന്നു ഇത്.പിന്നീട് ആ വർഷത്തിന്റെ അവസാനത്തിൽ പാകിസ്താനുമായി നടന്ന സഹാറ കപ്പിൽ തുടർച്ചയായി നാലു തവണ മാൻ ഒഫ് ദ മാച്ച് പുരസ്കാരം നേടുകയുണ്ടായി. ആദ്യമായാണ് ഒരു താരം ഈ നേട്ടം കൈവരിക്കുന്നത്. ഇതിലെ രണ്ടാമത്തെ മത്സരത്തിൽ 10 ഓവർ എറിഞ്ഞ ഇദ്ദേഹം തന്റെ മികച്ച ബൗളിംങ്ങ് നേട്ടമായ അഞ്ച് വിക്കറ്റ് നേട്ടം 16 റൺസ് നൽകി കൈവരിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ ആ വർഷം അധികം റൺസ് നേടിയിട്ടില്ലായിരുന്ന ഗാംഗുലി ആ വർഷാവസാനം നടന്ന ശ്രീലങ്കയ്ക്കെതിരെ നടന്ന നാലു ടെസ്റ്റുകളിൽ മൂന്നു സെഞ്ചുറികൾ നേടി.ഇതിൽ രണ്ടെണ്ണത്തിൽ സച്ചിൻ ടെണ്ടുൽക്കറുമായി 250 റൺസിലേറെ കൂട്ടുകെട്ടുണ്ടാക്കാനും ഗാംഗുലിക്കു സാധിച്ചു.[1]
1998 ജനുവരിയിൽ ധാക്കയിൽ നടന്ന ഇൻഡിപെൻഡന്റ് കപ്പ് ഫൈനലിൽ ഇന്ത്യ വിജയകരമായി 315 റൺസ് 48 ഓവറിൽ മറികടന്നു, സെഞ്ചുറി നേടിയ ഗാംഗുലിയായിരുന്നു മാൻ ഓഫ് ദ മാച്ച്.[15].1998 മാർച്ചിൽ കൊൽക്കത്തയിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന ഗാംഗുലിയായിരുന്നു തന്റെ മീഡിയം പേസ് ബോളിംങ്ങുമായി ഇന്ത്യൻ ബോളിംങ്ങ് ഓപ്പൺ ചെയ്തത്. അന്ന് മൂന്നു വിക്കറ്റാണ് ഗാംഗുലി നേടിയത്.[16].
ഇംഗ്ലണ്ടിൽ 1999-ൽ ഇംഗ്ലണ്ടിൽ നടന്ന ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുത്ത ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന ഗാംഗുലി ഗ്രീലങ്കയക്കെതിരെയുള്ള ഒരു മത്സരത്തിൽ 158 പന്തിൽ നിന്ന് 17 ഫോറും 7 സിക്സും അടക്കം 183 റൺസ് എടുത്തു. ലോകകപ്പിലെ ഏറ്റവും ളയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറും ഒരു ഇന്ത്യക്കാരന്റെ ഉയർന്ന സ്കോറുമാണിത്.ആ മാച്ചിൽ രാഹുൽ ദ്രാവിഡ് മായി ചേർന്നുണ്ടാക്കിയ 318 റൺസിന്റെ കൂട്ടുകെട്ട് ഒരു ലോകകപ്പിലെ ഏറ്റവും ഉയർന്നതും ഒരു എകദിന മത്സരത്തിലെ ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ടുമാണ്.1999–00 കാലഘട്ടത്തിൽ ഓസ്ട്രേലിയ ,സൗത്താഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുമായി നടന്ന ടെസ്റ്റ് പരമ്പരകൾ ഇന്ത്യ തോറ്റു.രണ്ടു പരമ്പരകളിലുമായി അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യ പരാജയമടഞ്ഞത്.[17][18]. ഈ പരമ്പരകളിൽ ഗാംഗുലിയുടെ സംഭാവന മോശമായിരുന്നു.22.40 റൺസ് ശരാശരിയിൽ 224 റൺസ് നേടാനെ ഇദ്ദേഹത്തിനായുള്ളു. എന്നാൽ എകദിന മത്സരങ്ങളിൽ മികച്ച ഫോം കണ്ടെത്തിയ ഗാംഗുലി അഞ്ച് സെഞ്ചുറികൾ ആ വർഷം നേടി.ഇത് ഗാംഗുലിയ പിഡബ്ലൂസി ഏകദിന റാങ്കിംങ്ങിൽ ഒന്നാം സ്ഥാനത്തെത്തിച്ചു.ഇതേ സമയത്താണ് തെന്നിന്ത്യൻ അഭിനേത്രി നഗ്മയുമായി ഗാംഗുലി പ്രണയത്തിലാണെന്ന് വാർത്ത പരന്നത്. എന്നാൽ ഇത് ഗാംഗുലി നിഷേധിച്ചു.[19]
2000-05: നായകനായിട്ടുള്ള സ്ഥാനാരാഹോണവും വിജയവും
"People will support you, people will criticize you. When you cross that rope everything is about you."
Sourav Ganguly to the media

2000 ലെ കോഴ വിവാദത്തിൽ ടീമിലെ ചില കളിക്കാർ ഒത്തുകളിച്ചതിനെ തുടർന്ന് ഗാംഗുലി ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു.സച്ചിന്റെ മോശം ആരോഗ്യവും മറ്റു ചില കാരണങ്ങളും ഇതിനു കാരണമായി[5] .ക്യാപ്റ്റൻ എന്ന നിലയിൽ നന്നായി തുടങ്ങിയ ഗാംഗുലി ദക്ഷിണാഫ്രിക്കക്കെതിരായുള്ള അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പര നേടി പിന്നീട് 2000 - ലെ ഐ.സി.സി. നോക്കൗട്ട് ട്രോഫി ഫൈനലിലേക്കീ ഇന്ത്യൻ ടീമിനെ നയിച്ചു[5].ഫൈനലിലടക്കം രണ്ടു സെഞ്ചുറി നേടിയെങ്കിലും നാലു വിക്കറ്റിനു ന്യൂസിലാന്റ് ജേതാക്കളായി[20].അതേ വർഷം, ഗാംഗുലി ഇംഗ്ലണ്ടിൽ കൗണ്ടി ക്രിക്കറ്റിൽ ഒരു കൈ നോക്കിയെങ്കിലും അത് അത്ര വിജയകരമായിരുന്നില്ല.ലങ്കാഷെയർ സഹ താരം ആൻഡ്രൂ ഫ്ലിന്റോഫ് ഗാംഗുലിയെ ചാൾസ് രാജകുമാരനോടാണ് ഉപമിച്ചത്.2001-ന്റെ തുടക്കത്തിൽ ഓസ്ട്രേലിയയുടെ ഇന്ത്യ പര്യടനത്തിൽ മൂന്ന് ടെസ്റ്റ് അഞ്ച് ഏകദിന മത്സരങ്ങളാണ് ഉണ്ടായിരുന്നത് .ഇതിൽ നാലു മത്സരങ്ങളുടെ ടോസ് സമയത്ത് ഗാംഗുലി വൈകി എത്തി വിവാദം സൃഷ്ടിച്ചു. ഇത് ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് വോയെ കുപിതനാക്കി.[21] പിന്നീട് നാലാം ഏകദിനത്തിന്റെ ടോസ് സമയത്ത് ഗാംഗുലി പരിശീലന സമയത്ത് ധരിക്കുന്ന വസ്ത്രം ധരിച്ചെത്തിയത് കൂടുതൽ വിവാദം സൃഷ്ടിച്ചു. ക്രിക്കറ്റിൽ ടോസിംങ് സമയത്ത് ഈ വേഷം അസാധാരണമാണ്.[22]എന്നിരുന്നാലും ഈ പരമ്പര 2-1 ന് ഇന്ത്യ നേടി.രണ്ടാം ടെസ്റ്റിലെ ഇന്ത്യയുടെ വിജയം ഓസ്ട്രേലിയയുടെ 16 ടെസ്റ്റുകളുടെ റെക്കോഡ് വിജയത്തിനാണ് തടയിട്ടത്.[23]ഈ മത്സരത്തിൽ ഒന്നാമിന്നിംങ്ങ്സിൽ 274 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ പരാജയം ഉറ്റുനോക്കുകയായിരുന്നതിനെ തുടർന്ന് ഫോളോ ഓൺ ചെയ്യേണ്ടി വന്ന ഇന്ത്യ വി.വി.എസ്. ലക്ഷ്മൺ (281), രാഹുൽ ദ്രാവിഡ് (180) എന്നിവരുടെ സെഞ്ചറിയുടെ ബലത്തിൽ നാലാം ദിനം മുഴുവൻ ബാറ്റ് ചെയ്ത ഇന്ത്യ ഓസ്ട്രേലിയക്കു മുന്നിൽ 384 റൺസിന്റെ വിജയലക്ഷ്യം വെക്കുന്നു. ഈ ലക്ഷ്യം നേടാൻ സാധിക്കാതിരുന്ന ഓസ്ട്രേലിയ പരാജയപ്പെട്ടു.ഇതോടെ ഫോളോ ഓണിനു നിർബന്ധിച്ച ശേഷം തോൽവി വഴക്കുന്ന മൂന്നാമത്തെടീമായി ഓസ്ട്രേലിയ മാറി.[24][25][26].2001 നവംബറിൽ ഗാംഗുലിയുടെ ഭാര്യ ഡോണ അവരുടെ മകൾ സന ഗാംഗുലിയ്ക്ക് ജന്മം നൽകി.[5] 2002 ലോർഡ് വെച്ചു നടന്ന നാറ്റ് വെസ്റ്റ് സീരീസിലെ അവസാന മത്സരത്തിൽ ടീം അംഗങ്ങളായ യുവരാജ് സിംഗ്, മുഹമ്മദ് കൈഫ് തുടങ്ങിയവരുടെ ഗംഭീരമായ പ്രകടനം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. പവലിയനിൽ വെച്ച് തന്റെ കുപ്പായം ഊരി വീശിയാണ് ഇന്ത്യയുടെ വിജയം ഗാംഗുലി ആഘോഷിച്ചത്.[27] പിന്നീട് ക്രിക്കറ്റിന്റെ "മാന്യൻമാരുടെ കളി" എന്ന ചിത്രം തകർത്തിനും ലോർഡ്സിലെ പ്രോട്ടോക്കോൾ ലഘിച്ചതിനും ഗാംഗുലി ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഒരു പര്യടനത്തിനിടയിൽ ബ്രിട്ടീഷ് താരം ആൻഡ്രൂ ഫ്ലിൻറോഫ് നടത്തിയത് താൻ അനുകരിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.[28].2003 ലെ ക്രിക്കറ്റ് വേൾഡ് കപ്പിൽ ഇന്ത്യ ഫൈനലിലെത്തി .1983 ശേഷം ആദ്യമായാണ് ഇന്ത്യ ലോകകപ്പ് ഫൈനൽ എത്തിയത്[29] .ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു. വ്യക്തിപരമായി ഗാംഗുലിയ്ക്ക് വളരെ നല്ല ഒരു ടൂർണമെന്റായിരുന്നു ഇത്. മൂന്ന് സെഞ്ചുറികൾ ഉൾപ്പെടെ 58,12 ശരാശരിയിൽ 465 റൺസാണ് ഈ വേൾഡ് കപ്പിൽ ഗാംഗുലി നേടിയത്.[30]
"ഞാൻ ഒരു ക്രിക്കറ്റ് പ്രേമി ആകാനുള്ള ഒരേയൊരു കാരണം സൗരവ് ആണ്"
2004 ആയപ്പോഴേക്കും, ക്യാപ്റ്റനെന്ന നിലയിൽ ഗംഭീര വിജയം കൈവരിച്ചിട്ടുള്ള ഗാംഗുലിയെ. മാധ്യമങ്ങൾ ഇന്ത്യയുടെ ഏറ്റവും മികച്ച ക്രിക്കറ്റ് ടീം ക്യാപ്റ്റനായി വിലയിരുത്താൻ തുടങ്ങി.എന്നിരുന്നാലും ക്യാപ്റ്റനായിരുന്ന ശേഷമുള്ള ഇദ്ദേഹത്തിന്റെ പ്രകടനം മോശമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.പ്രത്യേകിച്ചും 2003-ലെ ലോകകപ്പിനു ശേഷം.[31][32].2004 ൽ, 1969 നു ശേഷം ഓസ്ട്രേലിയ ഇന്ത്യയിൽ ആദ്യമായി ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കി.നാഗ്പൂരിൽ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പിച്ചിനെ ചൊല്ലി ഗാംഗുലി ബിസിസിഐ യുമായി അഭിപ്രായ വ്യത്യസം ഉണ്ടായി.ഗ്രൗണ്ട്സ്മെൻ ഗാംഗുലിയുടെ അഭിപ്രാത്തിനെതിരായി പുല്ലു നിറഞ്ഞ പിച്ചാണ് ഒരുക്കിയത്. ഇത് ഇന്ത്യൻ നായകനെതിരെയുള്ള ഒരു തരം പ്രതികാര നടപടിയായി വിദ്ഗ്ത്തർ വിലയിരുത്തി.താൽകാലിക നായകനായിരുന്ന ആദം ഗിൽക്രിസ്റ്റ് ടോസ്സിനായി വന്നപ്പോൾ രാഹുൽ ദ്രാവിഡിനെയാണ് കണ്ടത്.ഗാംഗുലി എവിടെയെന്ന ഗിൽക്രിസ്റ്റിന്റെ ചോദ്യത്തിനു വ്യക്തമായ മറുപടി നൽകാതിരുന്ന ദ്രാവിഡ് "ഓ ആർക്കറിയാം" എന്നാണുത്തരം നൽകിയത്.[21][33]
2004 ൽ ഗാംഗുലിക്ക് പത്മശ്രീ ബഹുമതി ലഭിച്ചു. കായികരംഗത്തെ മികവുറ്റ സംഭാവനകൾ പരിഗണിച്ച് 2004 ജൂൺ 30 ന് അന്നത്തെ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുൾ കലാം ആണ് പുരസ്കാരദാനം ചെയ്തത്.[34][35]
2005 ഒക്ടോബറിൽ മോശമായ പ്രകടനം മൂലം ടീമിൽ നിന്നും സ്ഥാനം നഷടപ്പെട്ടു.[36] തുടർന്ന് ദ്രാവിഡ് ഇന്ത്യൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു.
2006-07: ഗ്രെഗ് ചാപ്പലുമായിട്ടുള്ള തർക്കം, തിരിച്ചുവരവ്

2005 സെപ്റ്റംബറിൽ ഗ്രെഗ് ചാപ്പൽ സിംബാവെ പര്യടനത്തിനിടയിൽ ഇന്ത്യയുടെ കോച്ചായി ചുമതലയേറ്റു.ഇദ്ദേഹവും ഗാംഗുലിയുമായുള്ള തർക്കം പലപ്പോഴും തലക്കെട്ടുകൾ സൃഷ്ടിക്കാൻ തുടങ്ങിയിരുന്നു. തുടർന്ന് ഗാംഗുലി ഇന്ത്യയെ നയിക്കാൻ "ശാരീരികവും മാനസികവുമായ" ഫിറ്റല്ല എന്നും അദ്ദേഹത്തിന്റെ "വിഭജിച്ച് ഭരിക്കൽ" പെരുമാറ്റം ടീമിനെ ദോഷകരമായി ബാധിക്കുമെന്നും ചാപ്പൽ ബിസിസിഐയ്ക്ക് ഇമെയിൽ അയച്ചു.ഈ ഇമെയിൽ മാധ്യമങ്ങൾക്ക് ചോർന്നതും ഗാംഗുലിയുടെ ആരാധകരിൽ നിന്നും വലിയ പ്രതിഷേധമാണുണ്ടായത്.ഗാംഗുലി ഇന്ത്യൻ മീഡിയയിൽ നിന്നും പിന്തുണയാണ് ഈ വിഷയത്തിൽ ലഭിച്ചിരുന്നത്. ഒടുവിൽ ബോർഡ് ഇക്കാര്യത്തിൽ ഇടപെടുകയും രണ്ടു പേർക്കുമിടയിൽ തർക്കപരിഹാരത്തിന് നിർദ്ദേശിക്കുകയും ചെയ്തു.
ഇതിന്റെ ഭാഗമായി ഗാംഗുലി, ചാപ്പൽ, സിംബാവെ പര്യടനത്തിനുള്ള ഇന്ത്യൻ ടീം മാനേജർ അമിതാഭ് ചൗധരി എന്നിവർ ബിസിസിഐ കമ്മിറ്റി മുമ്പാകെ ഹാജരാകുകയും പ്രശ്നങ്ങളൊന്നുമില്ലാതെ ഒരുമിച്ച് പ്രവർത്തിക്കാമെന്നുറപ്പു നൽകുകയും ചെയ്തു. തന്റെ മോശം പ്രകടനവും കോച്ച് ചാപ്പലുമായിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങളും മൂലം ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് ഗാംഗുലിയെ ഒഴിവാക്കി ദ്രാവിഡിനെ നിയമിച്ചു[40].പത്ത് മാസങ്ങൾക്ക് ശേഷം ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ സുരേഷ് റെയ്നയുടെയും മുഹമ്മദ് കൈഫ് -ന്റെയും മോശം ഫോമിനെ തുടർന്ന് ഗാംഗുലി ടീമിൽ തിരിച്ചുവിളിക്കപ്പെട്ടു.[41]

വിക്കിവാർത്തകളിൽ ബന്ധപ്പെട്ട വാർത്തയുണ്ട്:
Ganguly makes comeback in Indian Test squad
2006 ഐസിസി ചാമ്പ്യൻസ് ട്രോഫിയിലും തുടർന്നു ദക്ഷിണാഫ്രിക്കയിലെ ഏകദിന പരമ്പരയിലും ഇന്ത്യയുടെ പ്രകടനം മോശമായിരുന്നു 4-0 ആയിരുന്നു ഇന്ത്യ ആ പരമ്പര തോറ്റത്. ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയ ഗാംഗുലി ദക്ഷിണാഫ്രിക്കയ്ക്കെതിരെ 37/4 ഇന്ത്യ പരുങ്ങി നിൽക്കുന്ന സമയത്ത് ബാറ്റ് ചെയ്യാനെത്തുകയും 83 റൺസ് നേടുകയും അതുപോലെ അടുത്ത ഇന്നിംഗ്സിൽ 51 റൺസ് നേടുകയും ഇന്ത്യയെ പരമ്പരയിലെ ആദ്യ വിജയത്തിലേക്ക് നയിക്കുകയും ചെയ്തുതു.[42][43][44] ഈ മത്സരത്തിൽ തന്റെ പരമ്പരാഗത ബാറ്റിംഗ് ശൈലിയിൽ നിന്ന് വ്യത്യസ്തമായി മിഡിൽ സ്റ്റംപ് ഗാർഡ് എടുത്താണ് ഗാംഗുലി കളിച്ചത്.[45] ഈ പരമ്പര ഇന്ത്യ തോറ്റെങ്കിലും ഗാംഗുലിയാണ് ഈ പരമ്പരയിൽ ഇന്ത്യയ്ക്കു വേണ്ടി കൂടുതൽ റൺസുകൾ നേടിയത്.[46] ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ ഏകദിന ടീമിലേക്കും തിരിച്ചു വിളിക്കപ്പെട്ട ഗാംഗുലി വെസ്റ്റ് ഇൻഡീസ് , ശ്രീലങ്ക എന്നിവർക്കെതിരായ ഏകദിന ടൂർണമെന്റുകളിൽ സ്ഥാനം പിടിച്ചു.[47][48]രണ്ടു വർഷത്തിനിടയിൽ നടന്ന തന്റെ ആദ്യ ഏകദിന ഇന്നിംഗ്സിൽ, വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 98 റൺസ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.[49][50] രണ്ടു പരമ്പരകളിലും മികച്ച പ്രകടനം കാഴ്ചവച്ച ഗാംഗുലിയുടെ ശരാശരി 70 റൺസായിരുന്നു.അതു പോലെ ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ മാൻ ഓഫ് ദ സീരീസ് പുരസ്കാരവും ഗാംഗുലിയ്ക്കായിരുന്നു[51].
2007 ലോകകപ്പിനുള്ള ഔദ്യോഗിക ടീമിൽ ഇടം പിടിച്ച ഗാംഗുലി[52] ബംഗ്ലാദേശിനെതിരായ ആദ്യ റൗണ്ട് പോരാട്ടത്തിനൊടുവിൽ പുറത്തായ ഇന്ത്യക്ക് വേണ്ടി ഏറ്റവും റൺസ് നേടിയ താരമായിരുന്നു.[53] ലോകകപ്പിലെ ഗ്രൂപ് സ്റ്റേജിലെ പുറത്താക്കിയതിനു ശേഷം ഇന്ത്യൻ ടീമിലെ ചില അംഗങ്ങളും ചാപ്പലും തമ്മിലുള്ള വിള്ളലിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു.[54] വേഗത്തിൽ സ്കോർ ചെയ്യാനുള്ള ടീം മാനേജ്മെൻറിൻറെ നിർദ്ദേശങ്ങൾ ഗാംഗുലി ശ്രദ്ധിച്ചില്ല എന്ന് ആരോപണമുയർന്നു.കോച്ച് ഞങ്ങളുടെ മനോഭാവത്തെ ചോദ്യം ചെയ്തതാണ് ടീമിനെ ഏറ്റവും അധികം വേദനിപ്പിക്കുന്നതെന്ന സച്ചിന്റെ പരാമർശത്തെ തുടർന്ന്.[55] ചാപ്പൽ തന്റെ കരാർ പുതുക്കാതെ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഉപേക്ഷിക്കുകയും ചെയ്തു.2007 ഡിസംബർ 12 ന് ഗാംഗുലി പാകിസ്താനെതിരെ കളിക്കുമ്പോൾ തന്റെ കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറി ആയി പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ അദ്ദേഹം 239 റൺസ് നേടി.ഈ മത്സരത്തിൽ അഞ്ചാം വിക്കറ്റിൽ യുവരാജ് സിംഗിനൊപ്പം ചേർന്ന് 300 റൺസാണ് ഇവർ കൂട്ടിച്ചേർത്തത്.[56] 2007 ൽ ടെസ്റ്റ്, ഏകദിന മത്സരങ്ങളിൽ ഗാംഗുലി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 2007 ൽ ടെസ്റ്റ് മത്സരങ്ങളിൽ ജാക്ക് കാലീസിനു പിറകിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ ഉയർന്ന വ്യക്തിഗത സ്കോററായ ഗാംഗുലി 61.44 ശരാശരിയിൽ (മൂന്ന് സെഞ്ചറിയും നാല് അർദ്ധ സെഞ്ചറിയും അടക്കം) 1106 റൺസ് നേടി.[57] 2007 ൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ അഞ്ചാമത്തെ കളിക്കാരനുമായിരുന്ന ഗാംഗുലി 44.28 ശരാശരിയോടെ 1240 റൺസാണ് ആ വർഷം നേടിയത്.[58]
2008-2012: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ, ഐപിഎൽ

2008 ഫെബ്രുവരിയിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) ഭാഗമായി ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ടീമിന്റെ ക്യാപ്റ്റനായി ഗാംഗുലി ചേർന്നു.[59]2008 ഏപ്രിൽ 18 ന് ഗാംഗുലി ഐപിഎൽ ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ കെകെആറിനെ നയിച്ചു. വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ളതും രാഹുൽ ദ്രാവിഡ് ക്യാപ്റ്റനുമായിട്ടുള്ള ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് നെ 140 റൺസിനാണ് അന്ന് കൊൽക്കത്ത തോൽപ്പിച്ചത് .[60] ബ്രണ്ടൻ മക്കല്ലവുമായി ഇന്നിംങ്ങ്സ് തുറന്ന ഗാംഗുലി 10 റൺസ് നേടിയപ്പോൾ 73 പന്തുകളിൽ 158 റൺസെടുത്ത മക്കല്ലം പുറത്താകാതെ നിന്നു..മെയ് 1 ന് നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിൽ ഗാംഗുലി തന്റെ രണ്ടാം ടി- ട്വാന്റി അർദ്ധ സെഞ്ച്വറി നേടി. 39 പന്തുകളിൽ 130.76 പ്രഹര ശേഷിയിൽ 51 റൺസ് നേടിയ ഗാംഗുലിയുടെ ഇന്നിംങ്ങ്സ് നാല് ഫോറും രണ്ട് സിക്സറുകളും അടക്കുന്നതായിരുന്നു.[61]

വിക്കിവാർത്തകളിൽ ബന്ധപ്പെട്ട വാർത്തയുണ്ട്:
India wins Gavaskar Border trophy defeating Australia 2–0
2008 ജൂലൈ 7 ന്, ഗാംഗുലി ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റിന് സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ മുൻ ഉപദേശകൻ ജഗ്മോഹൻ ഡാൽമിയയ്ക്കെതിരെ മത്സരിക്കാൻ സാധ്യതയുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .അതു പോലെ 2014ൽ ഈസ്റ്റ് സോണിന്റെ പ്രതിനിധിയായി ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്ത് എത്താനും സാധ്യത ഉണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാംഗുലിയും ഈ റിപ്പോർട്ടുകൾ നിഷേധിക്കുന്നില്ല[62][63].2008 ഒക്ടോബറിൽ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയോടെ താൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതായി ഗാംഗുലി പ്രഖ്യാപിച്ചു.[64]നാല് ടെസ്റ്റ്കളുള്ള പരമ്പരയിലെ എല്ലാ മത്സരങ്ങളിലും കളിച്ച ഗാംഗുലി 54.00 റൺസ് ശരാശരിയിൽ 324 റൺസ് നേടി.[65]മൊഹാലിയിൽ നടന്ന പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഗാംഗുലി തന്റെ അവസാന ടെസ്റ്റ് സെഞ്ച്വറി നേടി. അവസാന ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ നാഗ്പൂരിൽ വെച്ച് ആദ്യ ഇന്നിംങ്ങ്സിൽ 85 റൺസും രണ്ടാം ഇന്നിംഗ്സിൽ 0 ഉം റൺസെടുത്തു.[66]നാലാമത്തേതും അവസാനത്തേതുമായ ടെസ്റ്റിൽ ഇന്ത്യ ഒരു വിക്കറ്റ് വിജയമകലെ നിൽക്കുമ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ഗാംഗുലിയെ ക്യാപ്റ്റനായി ഫീൽഡിംങ്ങ് നിയന്ത്രിക്കാൻ ക്ഷണിച്ചു. ഈ പരമ്പര 2-0 ന് നേടിയ ഇന്ത്യ ബോർഡർ-ഗവാസ്കർ ട്രോഫി കരസ്ഥമാക്കി.[67][68]
2009 മെയ് മാസത്തിൽ ഐപിഎല്ലിന്റെ 2009 സീസണിൽ കെ.കെ.ആർ തങ്ങളുടെ ക്യാപ്റ്റനായി മക്കല്ലത്തെ നിയമിച്ചു. ടീമിലെ മറ്റ് കളിക്കാരും മാധ്യമങ്ങളും ഈ തീരുമാനം ചോദ്യം ചെയ്തു.. ആ വർഷം കെ.കെ.ആർ. മൂന്ന് ജയവും പത്ത് തോൽവിയുമായി ലീഗിലെ ഏറ്റവും അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത് [69].അതിനു ശേഷം ബംഗാളി ടെലിവിഷൻ ചാനൻ സീ ബംഗ്ല ദാദാഗിരി അൺലിമിറ്റഡ് എന്ന റിയാലിറ്റി ക്വിസ് ഷോയുടെ അവതാരകനായി ഗാംഗുലിയെ നിയമിച്ചു.[70]2009 ഒക്ടോബറിൽ ബംഗാൾ ടീമിനായി രഞ്ജി കപ്പിൽ കളിച്ച ഇദ്ദേഹം [71] ദൽഹിക്കെതിരായ മത്സരത്തിൽ ഗാംഗുലി 110 സുമായി വൃദ്ധിമാൻ സാഹയുമായെത്ത് 222 റൺസ് കൂട്ടിച്ചേർത്തു.[72]
ഐപിഎൽ രണ്ടാം സീസണിലെ മോശം പ്രകടനത്തെ തുടർന്ന് ഗാംഗുലിയെ മൂന്നാം സീസണിൽ കെ.കെ.ആറിന്റെ നായകനാക്കി. കോച്ച് ജോൺ ബുക്കാനനെ പകരം ഡേവ് വാട്ട്മോറെ നിയമിച്ചു.[73] ആ സീസണിൽ 493 റൺസ് കരസ്ഥമാക്കിയ ഗാംഗുലി ഏറ്റവും കൂടുതൽ റൺസ് നേടിയവരിൽ നാലാം സ്ഥാനത്തായിരുന്നു.കൊൽക്കത്തയ്ക്കായി 40 കളി കളിച്ച ഗാംഗുലി 38 ഇന്നിംങ്ങ്സിൽ നിന്നായി 1031 റൺസും രണ്ടു വിക്കറ്റുകളും നേടിയിട്ടുണ്ട്[74][75] . ഐപിഎൽ നാലാം സീസണിൽ ആദ്യ ലേലത്തിൽ ആരും എടുക്കാതിരുന്ന ഗാംഗുലിയെ പിന്നീട് പൂനെ വാരിയേഴ്സ് ഇന്ത്യ ടീമിലെടുത്തു. ഗാംഗുലിയെ ലേലത്തിലെടുക്കാത്തത്തിൽ പ്രതിഷേധിച്ച് നൊ ദാദ നൊ കെ കെ ആർ എന്ന പേരിൽ വ്യാപക പ്രതിഷേമാണ് അരങ്ങേറിയത്. പൂനക്കായ് നാല് മാച്ചുകൾ കളിച്ച ഗാംഗുലി മൂന്ന് ഇന്നിംഗ്സുകളിൽ നിന്നായി 50 റൺസ് നേടി.[76][77]2012 സീസണിൽ പുണെ വാരിയേഴ്സ് ഇന്ത്യയുടെ ക്യാപ്റ്റൻ കം മെന്ററായി പ്രവർത്തിച്ച ഇദ്ദേഹം. 2012 ഒക്ടോബർ 29 ന് അടുത്ത വർഷം താൻ ഐപിഎല്ലിൽ കളിക്കുന്നില്ല എന്നും കളിയിൽ നിന്നും വിരമിക്കുന്നതായും പ്രഖ്യാപിച്ചു.[78][79]
2018 ൽ ഗാംഗുലി തന്റെ ആത്മകഥാപരമായ പുസ്തകം എ സെഞ്ച്വറി ഇസ് നോട്ട് ഇനഫ് പ്രസിദ്ധീകരിച്ചു.[80][81]
Remove ads
കളി രീതിയും സ്വാധീനങ്ങളും

തന്നെ ക്രിക്കറ്റിലേക്ക് ആകർഷിച്ച ആദ്യത്തെ താരം ഡേവിഡ് ഗ്രൌറാണ് ഗാംഗുലി പറഞ്ഞിട്ടുണ്ട്.[82] ഗൗവറിന്റെ കേളി ശൈലിയെ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന ഗാംഗുലി അദ്ദേഹം കളിക്കുന്നതിന്റെ പഴയ വീഡിയോകൾ കാണുമായിരുന്നു.ഡേവിഡ് ബൂൺ, മൊഹീന്ദർ അമർനാഥ്, കപിൽ ദേവ്, അലൻ ബോർഡർ എന്നിവരാണ് ഗാംഗുലിയെ സ്വാധീനിച്ച മറ്റു കളിക്കാർ.[83]ഇടത് കൈയ്യൻ ബാറ്റ്സ്മാനായ ഗാംഗുലി പ്രധാനമായും ഓഫ് സൈഡിൽ നിന്നാണ് റൺസ് എടുത്തിരുന്നത്. സൗരവ് ഗാംഗുലി ദ മഹാരാജാ ഓഫ് ക്രിക്കറ്റ് രചയിതാവ് ദേബാഷിഷ് ദത്ത "പൂർണ്ണമായ കമാൻഡ് ഉപയോഗിച്ച് സ്ക്വയർ കട്ട്, സ്ക്വയർ ഡ്രൈവ്, കവർ ഡ്രൈവ് എന്നിവ പോലുള്ള ഓഫ്-സൈഡ് ഷോട്ടുകൾ ഗാംഗുലി കളിച്ചിരുന്നതായി തന്റെ കരിയറിൽ ഉടനീളം അഭിപ്രായപ്പെട്ടു. രാഹുൽ ദ്രാവിഡ് ഗാംഗുലിയെ "...next to God on the off-side." എന്നു വിളിച്ചിരുന്നു [84] മുന്നിലും പിന്നിലും കാലുകളുപയോഗിച്ച് തുല്യമായി അനായാസം ശക്തമായ ഷോട്ടുകൾ അദ്ദേഹം അടിക്കാറുണ്ടായിരുന്നു. എന്നിരുന്നാലും, തന്റെ കരിയറിന്റെ തുടക്കത്തിൽ ഹുക്ക് ആൻഡ് പുൾ ഉപയോഗിക്കുന്നതിൽ അദ്ദേഹം സുരക്ഷിതനായിരുന്നില്ല. അത്തരം ഷോട്ടുകൾ തെറ്റായി ഉപയോഗിച്ചുകൊണ്ട് പലപ്പോഴും വിക്കറ്റ് നഷ്ടപ്പെടുത്തിയിരുന്നു. ഷോർട്ട് ബൗൺസറുകൾ കൈകാര്യം ചെയ്യുന്നതിലെ ബുദ്ധിമുട്ട് ഓസ്‌ട്രേലിയക്കാരും ദക്ഷിണാഫ്രിക്കക്കാരും അദ്ദേഹത്തെ മുതലെടുക്കാറുണ്ടെന്ന കുപ്രസിദ്ധിയിൽ അദ്ദേഹം വിമർശിക്കപ്പെട്ടിരുന്നു.[85] എന്നിരുന്നാലും, 2007-ൽ അദ്ദേഹം തിരിച്ചുവന്നതിനുശേഷം, ഈ ബലഹീനതകളിലും ഒരു പരിധി വരെ കളിച്ചിരുന്നു.[86]
സൗരവ് ഗാംഗുലിയുടെ രചയിതാവ് അമൃത ദൈതാരി ഏകദിന മത്സരത്തിൽ ഗാംഗുലിയുടെ ഉള്ളിലെ തീയെക്കുറിച്ച് ശ്രദ്ധിച്ചത് വ്യക്തമാക്കിയിരുന്നു. ഗംഗുലി സാധാരണയായി ഇന്നിംഗ്സ് ആരംഭിക്കുന്നയിടത്ത് പിച്ച് ഇറക്കി പേസ് ബൗളർമാരെ അധിക കവറിനും മിഡ് ഓഫിനും മുകളിലൂടെ അടിച്ചുകൊണ്ട് ഫീൽഡിംഗ് നിയന്ത്രണങ്ങൾ പ്രയോജനപ്പെടുത്താൻ അദ്ദേഹം ശ്രമിക്കാറുണ്ടായിരുന്നതായി അമൃത ദൈതാരി തന്റെ പുസ്തകമായ സൗരവ് ഗാംഗുലിയിൽ കുറിച്ചിരുന്നു. ഇടത് കൈ സ്പിൻ ബൗളർമാരെ ആക്രമിക്കുന്നതിൽ ഗാംഗുലി കുപ്രസിദ്ധനായിരുന്നു. മികച്ച കണ്ണ്-കൈ ഏകോപനം കാരണം, പന്ത് തെറിക്കുന്നതിന്റെ നീളം നേരത്തേ കണക്കാക്കുന്നതിനും പിച്ചിന് തഴേക്ക് വരുന്നതും മിഡ്-ഓണിലോ മിഡ് വിക്കറ്റിലോ പന്ത് വായുവിലൂടെ തട്ടുന്നതിലും പലപ്പോഴും സിക്സറടിക്കുന്നതിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. എന്നിരുന്നാലും, വിക്കറ്റുകൾക്കിടയിൽ ഓടുന്നതിലും പെട്ടെന്നുവരുന്ന സിംഗിൾസ് എടുക്കുന്നതിലും അദ്ദേഹത്തിന് ഒരു ബലഹീനത ഉണ്ടായിരുന്നു.[87]
Remove ads
മഹത്ത്വം
കരിയറിലെ മൊത്തം പ്രകടനം

Remove ads
നേട്ടങ്ങൾ
ടെസ്റ്റ് റിക്കോർഡുകൾ
- ഇന്ത്യക്കുവേണ്ടി നൂറു ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഏഴാമത്തെ താരമാണ് സൗരവ്.
- ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി കൂടുതൽ റൺസ് നേടിയ ഇന്ത്യക്കാരിൽ നാലാമനാണ് ഗാംഗുലി.
- ടെസ്റ്റ് മത്സരങ്ങളിൽ അരങ്ങേറ്റം മുതൽ ഒരിക്കൽ പോലും ബാറ്റിംഗ് ശരാശരി 40-ൽ താഴെ ആയിട്ടില്ല.
- ടെസ്റ്റ് മാച്ചുകളിൽ നിന്നു പതിനാറു സെഞ്ചുറികൾ നേടിയിട്ടുണ്ട്.
- ഓസ്ട്രേലിയയിൽ വെച്ച് ഓസ്ട്രേലിയക്കെതിരെ ശതകം നേടുന്ന ആദ്യ ഇന്ത്യക്കാരനും സൗരവ് ആണ്.
ഏകദിന മത്സരങ്ങൾ
- ഇന്ത്യക്കുവേണ്ടി മുന്നൂറു ഏകദിന മത്സരങ്ങൾ കളിച്ച നാലാമത്തെ താരമാണ് സൗരവ്.
- ഏകദിന മത്സരങ്ങളിലെ റൺ വേട്ടക്കാരിൽ ഇന്ത്യക്കാരിൽ രണ്ടാമനും ലോകത്ത് എട്ടാമനും ഗാംഗുലി ആണ്
- പതിനായിരത്തിൽ കൂടുതൽ റൺസും നൂറിലധികം വിക്കെറ്റുകളും നൂറിലധികം കാച്ചുകളും എടുത്ത അഞ്ച് താരങ്ങളിൽ ഒരാളാണ് സൗരവ്.
- ഏകദിന മത്സരങ്ങളിൽ നിന്നായി ഇരുപത്തിരണ്ടു സെഞ്ച്വറികളും തന്റെ പേരിൽ (ഇന്ത്യക്കാരിൽ മൂന്നാം സ്ഥാനം)
- 9000 റൺസ് ഏറ്റവും വേഗത്തിൽ തികയ്ക്കുന്ന കളിക്കാരൻ
- ഏകദിന ലോകകപ്പ് മത്സരങ്ങളിൽ ഒരു കളിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യാക്കാരൻ. ഇംഗ്ലണ്ടിൽ വച്ചു നടന്ന 1999 ലോകകപ്പിൽ ശ്രീ ലങ്കക്കെതിരെ 183 റൺസാണ് അദ്ദേഹം നേടിയത്.
- ഏകദിനമത്സരങ്ങളിൽ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ഏറ്റവും കൂടുതൽ റൺസിന്റെ റെക്കോർഡ് സച്ചിനുമായി പങ്കു വയ്ക്കുന്നു.
- ഏറ്റവും കൂടുതൽ തവണ മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയവരിൽ ആറാം സ്ഥാനമാണ് ഗാംഗുലിക്ക്.
- തുടർച്ചയായി നാലു ഏകദിന മത്സരങ്ങളിൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരങ്ങൾ നേടിയ ഒരേയൊരു കളിക്കാരൻ.
- ലോകകപ്പിലെ ഏറ്റവും വലിയ ബാറ്റിംഗ് കൂട്ടുകെട്ട് ദ്രാവിഡുമായി പങ്കുവെക്കുന്നു.
ക്യാപ്റ്റൻസി റെക്കോർഡ്
- ഇന്ത്യയ്ക്കു വേണ്ടി നാല്പത്തൊമ്പതു മത്സരങ്ങളിൽ ക്യാപ്ടൻ ആയി
- വിദേശത്ത് ഇന്ത്യ ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ കൈവരിച്ചതും ഗംഗുലി ക്യാപ്ടൻ ആയിരുന്നപ്പോഴാണ് (28 കളികളിൽ 11 ജയം)
Remove ads
അന്താരാഷ്ട്ര നേട്ടങ്ങൾ
ഏകദിന 5 വിക്കറ്റ് നേട്ടം
അന്താരാഷ്ട്ര പുരസ്കാരങ്ങൾ
ഏകദിനം
മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads