ടങ്സ്റ്റൺ

From Wikipedia, the free encyclopedia

ടങ്സ്റ്റൺ
Remove ads
Remove ads

അണുസംഖ്യ 74 ആയ മൂലകമാണ് ടങ്സ്റ്റൺ. W ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. വുൾഫ്രം എന്നും ഇതിന് പേരുണ്ട്.

കൂടുതൽ വിവരങ്ങൾ വിവരണം, ഭൗതികസ്വഭാവങ്ങൾ ...

ഉരുക്ക്-ചാര നിറമുള്ള ഒരു ലോഹമാണിത്. മർദ്ദം പ്രയോഗിച്ചാൽ ഇതിൽ പൊട്ടൽ ഉണ്ടാകുന്നു. അതിനാൽത്തന്നെ രൂപഭേദം വരുത്താൻ പ്രയാസമാണ്. എന്നാൽ ശുദ്ധരൂപത്തിലുള്ള ടങ്സ്റ്റണെ ഹാക്ക്‌സോ (ലോഹങ്ങൾ മുറിക്കുന്നതിനുപയോഗിക്കുന്ന ഒരു ഉപകരണം) ഉപയോഗിച്ച് മുറിക്കാൻ കഴിയും. വുൾഫ്രനൈറ്റ്, ഷ്ലീലൈറ്റ് തുടങ്ങി പല അയിരുകളിലും ഈ മൂലകം അടങ്ങിയിട്ടുണ്ട്.

Remove ads

പദവ്യുൽ‌പ്പത്തി

1751ൽ സ്വീഡിഷ് രസതന്ത്രജ്ഞനായ ആക്സെൽ ഫ്രെഡ്രിക് ക്രോൺസ്റ്റെഡ്റ്റ് ഒരു പുതിയ ധാതു കണ്ടെത്തി. അദ്ദേഹം അതിന് ടങ്സ്റ്റൺ എന്ന് പേരിട്ടു. സ്വീഡിഷിൽ ഭാരമേറിയ കല്ല് എന്നാണ് ഈ പദത്തിന്റെ അർത്ഥം. അതിന്റെ ഉയർന്ന സാന്ദ്രതയെ പ്രതിഫലിപ്പിക്കാനാണ് അദ്ദേഹം ഈ പദം സ്വീകരിച്ചത്. ഈ ധാതുവിൽ നിന്ന് പുതിയൊരു ലോഹം വേർതിരിച്ചെടുക്കാമെന്ന് കാൾ വിൽഹെം ഷീലി പിന്നീട് അഭിപ്രായപ്പെട്ടു. ഇംഗ്ലീഷിൽ ഈ ലോഹം ഇപ്പോൾ അറിയപ്പെടുന്നത് ടങ്സ്റ്റൺ എന്നാണ്. CaWO4 എന്ന ആ ധാതു ഇപ്പോൾ ഷീലൈറ്റ് എന്നും അറിയപ്പെടുന്നു. എന്നാൽ ചില രസതന്ത്രജ്ഞർ, പ്രത്യേകിച്ചും ജർമനിയിലിയും സ്വീഡനിലുമുള്ളവർ അയിരായ വുൾഫ്രനൈറ്റുമായി ബന്ധപ്പെടുത്തി വുൾഫ്രം എന്നാണ് ഈ മൂലകത്തെ വിളിക്കുന്നത്ത്. ഇതിന്റെ പ്രതീകമായ W യും വുൾഫ്രത്തിൽനിന്നാണ് ഉണ്ടായത്.

Remove ads

ഭൗതിക ഗുണങ്ങൾ

അസംസ്കൃത രൂപത്തിൽ ടങ്സ്റ്റൺ ഉരുക്ക്-ചാര നിറമുള്ള ഒരു ലോഹമാണ്. ഇത് മർദ്ദം പ്രയോഗിച്ചാൽ പൊട്ടുകയും രൂപവ്യത്യാസം വരുത്താൻ പ്രയാസമുള്ളതാണ്. എങ്കിലും ശുദ്ധരൂപത്തിൽ ‍ഈ ലോഹം ഹാക്ക്‌സോ ഉപയോഗിച്ച് മുറിക്കാൻ കഴിയും. ലോഹങ്ങളിൽ ഏറ്റവും ഉയർന്ന ദ്രവണാങ്കവും ടെൻസിൽ ബലവും ഏറ്റവും താഴ്ന്ന ബാഷ്പ മർദ്ദവും ടങ്സ്റ്റണിനാണ്. ഉരുക്കിനോടൊപ്പം ചെറിയ അളവിൽ ടങ്സ്റ്റൺ ചേർത്താൽ അതിന്റെ കാഠിന്യം വളരെ വർദ്ധിപ്പിക്കാം.

രാസ ഗുണങ്ങൾ

ഓക്സിജൻ, അമ്ലം, ക്ഷാരം എന്നിവമൂലമുണ്ടാകുന്ന നാശനത്തെ ടങ്സ്റ്റൺ പ്രതിരോധിക്കുന്നു.

ഐസോട്ടോപ്പുകൾ

പ്രകൃത്യാ ഉണ്ടാകുന്ന ടങ്സ്റ്റൺ അഞ്ച് ഐസോടോപ്പുകൾ അടങ്ങിയതാണ് (180W, 182W, 183W, 184W, 186W). സൈദ്ധാന്തികപരമായി ഇവക്കെല്ലാം ആൽ‌ഫ ഉൽസർജ്ജം വഴിയുള്ള ശോഷണത്തിലൂടെ മൂലകം 72-ന്റെ(ഹാഫ്നിയം) ഐസോടോപ്പുകൾ കഴിയുമെങ്കിലും, അവയിൽ 180W-ന്റെ അർധായുസ് ((1.8 ± 0.2)×1018 വർഷങ്ങൾ) മാത്രമേ പരീക്ഷണങ്ങളിലൂടെ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളൂ. അതിനാൽ മറ്റുള്ളവയെ തത്കാലം സ്ഥിരതയുള്ളവയായി കണക്കാക്കാം. അവയുടെ ഓരോന്നിന്റേയും പ്രവചിക്കപ്പെട്ടിരിക്കുന്ന കുറഞ്ഞ അർധായുസ്സുകൾ താഴെ കൊടുത്തിരിക്കുന്നു.

182W, T1/2 > 8.3×1018 വർഷങ്ങൾ
183W, T1/2 > 29×1018 വർഷങ്ങൾ
184W, T1/2 > 13×1018 വർഷങ്ങൾ
186W, T1/2 > 27×1018 വർഷങ്ങൾ

സം‌യുക്തങ്ങൾ

ടങ്സ്റ്റണിന്റെ ഏറ്റവും സാധാരണമായ ഓക്സീകരണാവസ്ഥ +6 ആണ്. എങ്കിലും -2 മുതൽ +6 വരെയുള്ള എല്ലാ ഓക്സീകരണാവസ്ഥകളും ഈ മൂലകം പ്രദർശിപ്പിക്കുന്നു. ടങ്സ്റ്റൺ ഓക്സിജനുമായി ചേർന്ന് മഞ്ഞ നിറനുള്ള ടങ്സ്റ്റിക് ഓക്സൈഡ് (WO3) ഉണ്ടാകുന്നു. ഇത് ജലീയ ക്ഷാരലായനികളിൽ ലയിച്ച് ടങ്സ്റ്റേറ്റ് അയോണുകൾ (WO42−) ഉണ്ടാകുന്നു.

ഉപയോഗങ്ങൾ

വലരെ ഉയർന്ന ദ്രവനാങ്കമുള്ളതിനാൽ (ഇതേവരെ കണ്ടെത്തിയ മൂലകങ്ങളിൽ കാർബൺ കഴിഞ്ഞാൽ ഏറ്റവും ഉയർന്നത്) ഉയർന്ന താപനില ഉപയോഗപ്പെടുന്ന പല ഉപകരണങ്ങളിലും ടങ്സ്റ്റൺ ഉപയോഗിക്കുന്നു.(ബൾബ്, കാഥോഡ് റേ ട്യൂബ്, വാക്വം ട്യൂബ് ഫിലമെന്റ്, തപനോപകരണങ്ങൾ, റോക്കറ്റ് എഞ്ചിന്റെ നോസിൽ തുടങ്ങിയവ ഉദാഹരണങ്ങൾ)

ഉൽ‌പാദനം

ടങ്സ്റ്റൺ മൂലകം വുൾഫ്രമൈറ്റ് (ഇരുമ്പ്-മാംഗനീസ് ടങ്സ്റ്റേറ്റ്, FeWO4/MnWO4), ഷീലൈറ്റ് (കാത്സ്യം ടങ്സ്റ്റേറ്റ്, (CaWO4), ഫെർബെറൈറ്റ്, ഹുബെർനൈറ്റ് എന്നീ ധാതുക്കളിൽ കാണപ്പെടുന്നു. ഈ ധാതുക്കളുടെ പ്രധാന നിക്ഷേപങ്ങൾ കാണപ്പെടുന്നത് ചൈന (ആകേ നിക്ഷേപത്തിന്റെ ഏകദേശം 57%), റഷ്യ, ഓസ്ട്രിയ, പോർചുഗൽ എന്നീ രാജ്യങ്ങളിലാണേന്ന് എന്ന് ബ്രിട്ടീഷ് ഭൂഗർഭശാസ്ത്ര സർവേ പറയുന്നു [അവലംബം ആവശ്യമാണ്].

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads