യുറാനസ്

സൗരയൂഥത്തിലെ തണുപ്പ് കൂടിയ ഗ്രഹം From Wikipedia, the free encyclopedia

യുറാനസ്
Remove ads

സൗരയൂഥത്തിലെ മൂന്നാമത്തെ വലിയ ഗ്രഹമാണ് യുറാനസ്. 1781 മാർച്ച് 13-ന് വില്യം ഹെർഷൽ ആണ്‌ യുറാനസിനെ കണ്ടെത്തിയത്. സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ ഏഴാമത്തെ ഗ്രഹമാണിത്. ഗ്രീക്ക് പുരാണങ്ങളിൽ ആകാശത്തിന്റെ ദേവനായ യുറാനസിന്റെ പേരാണ് ഇതിനു കൊടുത്തിരിക്കുന്നത്‌. യുറാനസിന് കുറഞ്ഞത്‌ 27 ഉപഗ്രഹങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്‌.

വസ്തുതകൾ കണ്ടെത്തൽ, കണ്ടെത്തിയത് ...

84 ഭൂവർഷം കൊണ്ടു സൂര്യനെ ഒരു പ്രാവശ്യം വലം വയ്ക്കുന്ന യുറാനസ്‌, 17 മണിക്കൂർകൊണ്ടു അതിന്റെ അച്ചുതണ്ടിൽ ഒരു പ്രാവശ്യം തിരിയും. വോയേജർ 2 എന്ന ബഹിരകാശവാഹനമാണ് യുറാനസിനെ സമീപിച്ച്‌ ആദ്യമായി പഠനം നടത്തിയത്‌.

റോമൻ മിഥോളജിയിലെ ദേവീദേവന്മാരുടെ പേരുകളാണ് സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങൾക്ക് നൽകിയിരിക്കുന്നതെങ്കിൽ ഗ്രീക്ക് മിഥോളജിയിൽ നിന്നാണ് യുറാനസിന്റെ പേര് വന്നതെന്ന പ്രത്യേകതയുണ്ട്. ആകാശത്തിന്റെ ഗ്രീക്ക് ദേവനായ ഔറാനോസിന്റെ നാമമാണ് ഈ ഗ്രഹത്തിന് നൽകിയിരിക്കുന്നത്. മറ്റു വാതകഭീമന്മാരെ പോലെ യുറാനസിനു ചുറ്റും വലയങ്ങളും, കാന്തികമണ്ഡലവും, ധാരാളം ഉപഗ്രഹങ്ങളുമുണ്ട്. യുറാനസിന്റെ അച്ചുതണ്ട് വശത്തേക്കാണെന്ന പ്രത്യേകതയുണ്ട്. മറ്റു മിക്കഗ്രഹങ്ങളുടെയും മദ്ധ്യരേഖയ്ക്കടുത്താണ് യുറാനസിന്റെ ഉത്തരധ്രുവവും ദക്ഷിണധ്രുവവും.[10] 1986-ൽ വോയേജർ 2-ൽ നിന്നു ലഭിച്ച ചിത്രങ്ങ‌ൾ കാണിച്ചത് യുറാനസിന്റെ ഉപരിതലത്തിൽ എടുത്തുകാണാനാവുന്ന പ്രത്യേകതകളൊന്നുമില്ലയെന്നാണ്. മറ്റു വാതകഭീമന്മാർക്ക് തണുത്ത നാടകളും വലിയ കൊടുങ്കാറ്റുകളും മറ്റും ദൃശ്യമാണെങ്കിലും യുറാനസിൽ അത്തരമൊന്നും കാണപ്പെട്ടില്ല.[10] ഭൂമിയിൽ നിന്നുള്ള നിരീക്ഷണത്തിൽ ഋതു ഭേദങ്ങളും കാലാവസ്ഥാ മാറ്റങ്ങളും കാണപ്പെട്ടിട്ടുണ്ട്. യുറാനസ് ഇക്വിനോക്സിനോട് അടുക്കുന്നതിനോടനുബന്ധിച്ചാണ് ഈ മാറ്റങ്ങൾ കാണപ്പെട്ടു തുടങ്ങിയത്. ഇവിടെ കാറ്റിന്റെ വേഗത സെക്കന്റിൽ 250 മീറ്റർ വരെയാകാം (900 കിലോമീറ്റർ/മണിക്കൂർ).[11]

Remove ads

വലയങ്ങൾ

പ്രധാന ലേഖനം: യുറാനസ് വലയങ്ങൾ

ഏറ്റവുമൊടുവിലത്തെ നിരീക്ഷണ ഫലങ്ങളുടെ വെളിച്ചത്തിൽ യുറാനസിനു ചുറ്റും 10 വലയങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട്. മധ്യരേഖയ്ക്ക് ചുറ്റുമായി 3.8 × 10⁴ കി.മീറ്ററിനും 5.1 × 10⁴ കി. മീറ്ററിനും ഇടയിലാണു ഹിമവും വലിയ പാറകളുംകൊണ്ട് രൂപീകൃതമായ വലയങ്ങൾ കാണപ്പെടുന്നത്. ഇവയിൽ അഞ്ചെണ്ണം 1977 ൽ എലിയെറ്റും ബാക്കി അഞ്ചെണ്ണം 1986 ൽ വോയേജർ നിരീക്ഷണ പേടകവുമാണ് കണ്ടുപിടിച്ചത്. ഇവയെല്ലാം വളരെ ഇരുണ്ടതും എന്നാൽ ശനിയുടെ ഉപഗ്രഹങ്ങളുടെ കാര്യത്തിലെന്നപോലെ ധൂളികൾക്കൊപ്പം 10 കി. മീ. വരെ വലുപ്പമുള്ള പാറകളും ചേർന്ന് രൂപീകൃതമായവയുമാണ്. ഏറ്റവും തെളിച്ചമുള്ളത് എപ്സിലോൺ വലയത്തിനാണ്. ശനിയുടെ വലയങ്ങൾക്കുശേഷം ആദ്യം കണ്ടുപിടിക്കപ്പെട്ടത് യുറാനസിന്റെ വലയങ്ങളാണ്. ഏറ്റവുമൊടുവിൽ എത്തിച്ചേർന്നിട്ടുള്ള നിഗമനം വലയം ശനിയുടെ മാത്രം പ്രത്യേകതയല്ല, മറിച്ഛ് ഗ്രഹങ്ങളുടെ ഒരു സാധാരണ സ്വഭാവമാണെന്നാണ്.

യുറാനിയൻ വലയങ്ങൾ വളരെ ഇരുണ്ട കണികകളാൽ നിർമ്മിതമാണ്, അവ മൈക്രോമീറ്ററുകൾ മുതൽ ഒരു മീറ്ററിന്റെ ഒരു ഭാഗം വരെ വ്യത്യാസപ്പെടുന്നു.  പതിമൂന്ന് വ്യത്യസ്ത വലയങ്ങൾ നിലവിൽ അറിയപ്പെടുന്നു, ഏറ്റവും തിളക്കമുള്ളത് ε റിംഗ് ആണ്. യുറാനസിന്റെ രണ്ട് വലയങ്ങൾ ഒഴികെ ബാക്കിയെല്ലാം വളരെ ഇടുങ്ങിയതാണ്. അവയ്ക്ക് സാധാരണയായി ഏതാനും കിലോമീറ്റർ വീതിയുണ്ട്. 

Remove ads

ഉപഗ്രഹങ്ങൾ

യുറാനസിന് 27 പ്രകൃതി ഉപഗ്രഹങ്ങളുണ്ട്. മിക്കവാറും എല്ലാ ഉപഗ്രഹങ്ങൾക്കും ഷേക്സ്പിയറുടെയോ, അലക്സാണ്ടർ പോപ്പിന്റെയോ സാഹിത്യസൃഷ്ടികളിലെ കഥാപാത്രങ്ങളുടെ പേരുകളാണ് ഇട്ടിട്ടുള്ളത്. മിറാൻഡ, ഏരിയൽ, അംബ്രിയൽ, ടൈറ്റാനിയ, ഒബെറോൺ എന്നിവയാണ് അഞ്ച് പ്രധാന ഉപഗ്രഹങ്ങൾ.

കൊർഡീലിയ, ഒഫീലിയ, ബിയാങ്ക, ക്രസീഡിയ, ഡെസ്ഡിമോണ, ജൂലിയറ്റ്, പോർഷ്യ, റോസലിൻഡ്, ബലിൻഡ, പക്ക്, കാലിബാൻ, സ്റ്റെഫാനോ, സൈക്കോറാക്സ്, പ്രോസ്പെറോ, സെറ്റെബോസ് എന്നിവയാണ് യുറാനസിന്റെ അറിയപ്പെടുന്ന മറ്റു ഉപഗ്രഹങ്ങൾ.

യുറാനസ് 27 ഉപഗ്രഹങ്ങളിൽ രണ്ടെണ്ണമൊഴികെ എല്ലാം മധ്യരേഖാതലത്തിൽ കിഴക്ക്-പടിഞ്ഞാറ് ദിശയിലും രണ്ടെണ്ണം മധ്യരേഖാതലത്തിൽനിന്ന് കൂടുതൽ ചരിഞ്ഞ് എതിർദിശയിലുമാണ് പ്രദക്ഷിണം വയ്ക്കുന്നത്. 27 ൽ 10 ഉപഗ്രഹങ്ങളെയും കണ്ടു പിടിക്കാൻ സഹായിച്ചത് വോയേജർ 2 ആണ്. അഞ്ചു വലിയ ഉപഗ്രഹങ്ങളൊഴിച്ചാൽ ബാക്കി എല്ലാറ്റിനും 100 കി.മീറ്ററിൽ കുറഞ്ഞ വ്യാസമേയുള്ളൂ.

Remove ads

കുറിപ്പുകൾ

പുറത്തേയ്ക്കുള്ള കണ്ണികൾ

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads