ലോക സമാധാന സൂചിക
From Wikipedia, the free encyclopedia
Remove ads
രാഷ്ട്രങ്ങളുടേയും ദേശങ്ങളുടേയും സമാധാനത്തിന്റെ ആപേക്ഷികസ്ഥിതി അളക്കുവാനുള്ള ശ്രമമാണ് ലോക സമാധാന സൂചിക - GPI (Global Peace Index). ഇക്കണോമിസ്റ്റ് ഇന്റലിജെൻസ് യൂണിറ്റ് ശേഖരിച്ച് ക്രോഡീകരിച്ച വിവരങ്ങൾ സമാധാനസ്ഥാപനങ്ങളിൽ നിന്നുള്ള സമാധാനവിദഗ്ദ്ധരും ചിന്തകരും ചേർന്ന ഒരു അന്തരാഷ്ട്രസമിതിയുമായി ചേർന്ന് ഇൻറ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് ആന്റ് പീസ് (IEP) ഉണ്ടാക്കിയ പട്ടികയാണിത്.[2]

ആദ്യമായി പട്ടിക പുറത്തിറക്കിയത് 2007 മേയ് മാസത്തിലാണ്. തുടർന്ന് 2009 ജൂൺ 2, 2010 ജൂൺ 10, 2011 മേയ് 25, 2012ജൂൺ 12 നും. ലോക രാജ്യങ്ങളെ സമാധാനത്തിന്റെ അടിസ്ഥാനത്തിൽ പട്ടികയുണ്ടാക്കാനുള്ള ആദ്യത്തെ പഠനമാണിതെന്ന് പറയപ്പെടുന്നു. 2007 ൽ 121 രാജ്യങ്ങളെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. 2012ൽ ഇതിൽ 158 രാജ്യങ്ങളുണ്ട്. ആസ്ത്രേലിയൻ സംരംഭകനായ സ്റ്റീവ് കിലേലിയയുടെ ബുദ്ധിയിൽ വിരിഞ്ഞതാണിത്. കോഫി അന്നൻ, ദലൈ ലാമ, ആർച്ച് ബിഷപ്പ് ദെസ്മണ്ട് ടുട്ടു, മുൻ ഫിന്നിഷ് പ്രസിഡന്റ് മാട്ടി അത്തിസാരി, നോബൽ ജേതാവ് മുഹമ്മദ് യൂനസ്, സാമ്പത്തിക വിദഗ്ദ്ധൻ ജെഫ്രി സാക്സ്, അയർലന്റിന്റെ മുൻ പ്രസിഡന്റ് മാരി റോബിൻസണ്, മുൻ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ എന്നിവരുടെ ആശീർവാദവുമുണ്ട്.[3]
ഈ സൂചിക ഓരോ വർഷവും ലണ്ടൻ, വാഷിങ്ടൺ ഡി.സി., ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ, ബ്രസ്സൽസ് ഇന്നിവിടങ്ങളിൽ നടക്കുന്ന ചടങ്ങുകളിലാണ് പുറത്തിറക്കുന്നത്. [4]
Remove ads
തിരഞ്ഞെടുപ്പു രീതി
രാജ്യത്തിനകത്തെ അക്രമങ്ങളും കുറ്റകൃത്യങ്ങളും ബാഹ്യബന്ധങ്ങളും- അതായത് യുദ്ധങ്ങളും യുദ്ധ ചെലവുകളും- കണക്കിലെടുത്താണ് ഈ പട്ടിക തയ്യാറാക്കുന്നത്.
യുദ്ധചെലവുകൾ, ജയിലുള്ള ആളുകളുടെ എണ്ണം മുതലായ 23 സൂചകങ്ങൾ കണക്കിലെടുത്താണ് സൂചകം തയ്യാറാക്കിയിരിക്കുന്നത്. 2008 വരെ 24 സൂചകങ്ങൾ ഉപയോഗിച്ചിരുന്നു. അവയ്ക്കു വേണ്ട വിവരങ്ങൾ ലോക ബാങ്ക്, ഐക്യ രാഷ്ട്രസഭയുടെ വിവിധ ഏജൻസികൾ, സമാധാന ഇൻസ്റ്റിറ്റ്യൂട്ടുകൾ തുടങ്ങി വിവിധ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ചവയാണ്.[5]
Remove ads
ഗുണം
സമാധാനത്തെ കുറിച്ച് ഒരു നല്ല ചർച്ചയ്ക്ക് കളമൊരുക്കുക എന്നതും ലോക സമാധാന സൂചികകൊണ്ട് ഉദ്ദേശിക്കുന്നുണ്ട്. പദ്ധതിയുടെ ഉദ്ദേശം യുദ്ധത്തിന്റെ പരുക്കൻ അളവുകളിൽ നിന്നു പുറത്ത് സമാധാനത്തിന്റെ യഥാർഥ ഭാവങ്ങളെ കണ്ടേത്തുക എന്നതാണ്.
ഈ സൂചകത്തെ ലോക ബാങ്ക്, ഐക്യരാഷ്ട്ര സഭ, വിവിധ സര്ക്കാരുകൾ, സർക്കാരിതര സേവന സംഘടനകൾ തുടങ്ങിയവയൊക്കെ ഉപയോഗിക്കുന്നുണ്ട്.
സൂചക ഭൂപടം

മാർക്ക് കുറവുള്ളവ കൂടുതൽ സമാധാനമുള്ള രാജ്യങ്ങളാണ്.ഏറ്റവും സമാധാനമുള്ള 20% രാജ്യങ്ങളാണ് പച്ചനിറത്തിലുള്ളവ. ചുവപ്പു നിറത്തിലുള്ളവ സമാധാനം ഏറ്റവും കുറവുള്ള 20% രാജ്യങ്ങളാണ്.[6]
പട്ടിക
- Note: There have been changes to the methodology for the 2010 data.[7]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads