ഉമവി ഖിലാഫത്ത്
From Wikipedia, the free encyclopedia
Remove ads
റാശിദീയ ഖിലാഫത്തിനു ശേഷം മുസ്‌ലിം ലോകത്തിന്റെ ഭരണ സാരഥ്യം ഏറ്റെടുത്ത ഭരണകൂടത്തെയാണ് ഉമവി ഖിലാഫത്ത് അഥവാ ഉമയ്യദ് ഖിലാഫത്ത് എന്ന് വിളിക്കുന്നത്. ഉമയ്യാദ് കുടുംബത്തിൻറെ കയ്യിലായിരുന്നു പ്രധാനമായും ഈ ഭരണം നിലകൊണ്ടത് എന്നതിനാലായിരുന്നു ഈ പേര് വന്നത് . AD 661മുതൽ 750 വരെയായിരുന്നു ഇതിന്റെ ഭരണകാലയളവ്.
ക്രിസ്താബ്ദം 710 ൽ, ഡമാസ്കസിൽ ഖലീഫ വലീദ് ബിൻ അബ്ദുൽ മലിക്ക് അധികാരത്തിലിരിക്കുമ്പോൾ, അന്നുവരെ ലോകചരിത്രം കണ്ടതിൽവെച്ച് ഏറ്റവും വലിയ സാമ്രാജ്യമായിരുന്നു ഉമവിയ്യ ഖിലാഫത്ത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ വൻകരകളിലായി ഒന്നരക്കോടി ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ച സാമ്രാജ്യം വെറും ഒരു ഭരണാധികാരിയുടെ കാൽച്ചുവട്ടിൽ അമർന്നുവെന്നത് തന്നെ അൽഭുതമായി [ആര്?]കാണുന്നു.
Remove ads
ഉമാവി ഖിലാഫത്തിന്റെ വ്യാപനം

പ്രവാചകൻ മുഹമ്മദിൻറെ കാലം, 622–632
ഉമവി ഖിലാഫത്തിന്റെ കാലം, 661–750
സാമ്രാജ്യവ്യാപനത്തിനുളള നീക്കങ്ങൾ ഖലീഫ മുആവിയയുടെ ഭരണകാലത്ത് തന്നെ ആരംഭിച്ചിരുന്നു. അദ്ദേഹത്തിൻ്റെ ശ്രദ്ധ പ്രധാനമായും റോമാ സാമ്രാജ്യത്തിന് നേരേയായിരുന്നു.
കോൺസ്റ്റാൻ്റിനോപ്പിൾ ഉപരോധം
മുആവിയയുടെ ഏറ്റവും വലിയ മോഹമായിരുന്നു റോമാ സാമ്രാജ്യത്തിൻ്റെ സർവ്വതലസ്ഥാനമായ കോൺസ്റ്റാൻ്റിനോപ്പിൾ. അനുകൂലമായ സാഹചര്യം ലഭിച്ചപ്പോൾ അദ്ദേഹം റോമിന് നേരെ നീങ്ങുകതന്നെ ചെയ്തു.
രഹസ്യമായിട്ടായിരുന്നു പടയൊരുക്കങ്ങൾ നടന്നിരുന്നതെങ്കിലും സജ്ജീകരണങ്ങൾ പൂർത്തിയായപ്പോൾ ഖലീഫാ മുആവിയ പരസ്യമായിത്തന്നെ യുദ്ധം പ്രഖ്യാപിച്ചു. റോമാ സാമ്രാജ്യത്തെ സംബന്ധിച്ചടത്തോളം തീർത്തും അപ്രതീക്ഷിതമായിരുന്നു അറബികളുടെ യുദ്ധപ്രഖ്യാപനം.
മർമറാ കടലിലേക്ക് മുസ്ലീം പടക്കപ്പലുകൾ പ്രവേശിച്ചു. പ്രതിരോധിക്കാനാവാതെ റോമൻ നാവികസേന പിൻവാങ്ങി. നിഷ്പ്രയാസം സിസിയസ് പിടിച്ചെടുത്ത അറബികൾ അവിടെ നാവികതാവളം സ്ഥാപിച്ചു. ഞൊടിയിടയിൽ തന്നെ കോൺസ്റ്റാൻ്റിനോപ്പിൾ നഗരം വളഞ്ഞു. എന്നാൽ ആദ്യ മുന്നേറ്റങ്ങൾ പോലെ എളുപ്പമായിരുന്നില്ല തുടർന്നുളളവ. റോമൻ ഭാഗത്ത് നിന്നും കനത്ത പ്രതിരോധം നേരിട്ടുകൊണ്ടിരുന്നു. ഉപരോധം വർഷങ്ങളോളം നീണ്ടുനിന്നു. റോമൻ-യൂറോപ്യൻ ഭാഗങ്ങളിൽ നിന്നും കനത്ത പ്രതിരോധത്തെ അതിജീവിച്ചും നടത്തിയ ഉപരോധം നാളുകളേറെയായിട്ടും കാര്യമായ ബലം കാണാതിരുന്നതിനാൽ AD 678 ൽ മുആവിയ പിൻവാങ്ങി.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads