സ്പോട്ടിഫൈ
സ്വീഡിഷ് മ്യൂസിക് സ്ട്രീമിങ് സേവനം From Wikipedia, the free encyclopedia
Remove ads
സ്പോട്ടിഫൈ ടെക്നോളജി എസ് എ (/ ˈspɒtɪfaɪ /) ഒരു സ്വീഡിഷ് അന്താരാഷ്ട്ര മീഡിയ സേവനദാതാവാണ്. 2006 ൽ സ്ഥാപിതമായ കമ്പനിയുടെ പ്രധാന ബിസിനസ്സ്, റെക്കോർഡ് ലേബലുകളിൽ നിന്നും മീഡിയ കമ്പനികളിൽ നിന്നും ഡിആർഎം പരിരക്ഷിത പാട്ടുകൾ, വീഡിയോകൾ, പോഡ്‌കാസ്റ്റുകൾ എന്നിവ സ്ട്രീമിങ് സേവനത്തിലൂടെ വിതരണം ചെയ്യലാണ്. ഒരു ഫ്രീമിയം സേവനമെന്ന നിലയിൽ, സ്പോട്ടിഫൈയുടെ അടിസ്ഥാന സേവനങ്ങൾ സൗജന്യമാണ്, എന്നാൽ പരസ്യങ്ങൾ ഉണ്ടാവും. അതേസമയം പണമടച്ചു വരിക്കാരാവുന്നവർക്ക് പരസ്യങ്ങൾ ഇല്ലാത്ത, മികച്ച നിലവാരമുള്ള ഓഡിയോ സ്ട്രീമിങ് സേവനവും ലഭിക്കും.
Remove ads
2008 ഒക്ടോബർ 7 ന് പ്രവർത്തനം ആരംഭിച്ച സ്പോട്ടിഫൈ 50 ദശലക്ഷത്തിലധികം ഗാനങ്ങൾ ലഭ്യമാക്കുന്നു. ആർട്ടിസ്റ്റ്, ആൽബം, പാട്ടിന്റെ തരം എന്നീ ഘടകങ്ങൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് പാട്ടുകൾ തിരയാനും, പ്ലേലിസ്റ്റുകൾ സൃഷ്ടിക്കാനും, പങ്കിടാനും കഴിയും. യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, ഏഷ്യയുടെയും ആഫ്രിക്കയുടെയും ചിലഭാഗങ്ങളിലും ഇപ്പോൾ സ്പോട്ടിഫൈയുടെ സേവനം ലഭ്യമാണ്. 2019 ഫെബ്രുവരി 26 ന് സ്പോട്ടിഫൈ ഇന്ത്യയിൽ സേവനം ആരംഭിച്ചു. വിൻഡോസ്, മാക് ഒഎസ്, ലിനക്സ് കമ്പ്യൂട്ടറുകൾ, ഐഒഎസ്, ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ എന്നിവയുൾപ്പെടെ മിക്ക ആധുനിക ഉപകരണങ്ങളിലും സ്‌പോട്ടിഫൈ ലഭ്യമാണ്. 2019 ഒക്ടോബർ വരെയുള്ള കണക്കുകൾ പ്രകാരം, കമ്പനിക്ക് പ്രതിമാസം 248 ദശലക്ഷം സജീവ ഉപയോക്താക്കളുണ്ടായിരുന്നു, ഇതിൽ 113 ദശലക്ഷം പണമടച്ചുള്ള വരിക്കാരാണ്.
പരമ്പരാഗത മ്യൂസിക് വിപണിയിൽ നിന്ന് വ്യത്യസ്തമായി, ഒരു കലാകാരന്റെ പാട്ടുകൾ എത്രതവണ സ്ട്രീം ചെയ്തു എന്ന് അടിസ്ഥാനമാക്കി, ആൽബത്തിന്റെ വിതരണക്കാർക്ക് റോയൽറ്റി നൽകുകയാണ് സ്പോട്ടിഫൈ ചെയ്യുന്നത്. മൊത്തം വരുമാനത്തിന്റെ എഴുപതു ശതമാനവും അവർ വിതരണക്കാർക്ക് നൽകുന്നു വിതരണക്കാരാകട്ടെ അവരുടെ വ്യക്തിഗത കരാറുകളുടെ അടിസ്ഥാനത്തിൽ കലാകാരന്മാർക്ക് പണം നൽകുന്നു. ടെയ്‌ലർ സ്വിഫ്റ്റ്, തോം യോർക്ക് എന്നിവരടക്കം നിരവധി ഗായകരും, നിർമാതാക്കളും അവർക്ക് ന്യായമായ പ്രതിഫലം നൽകുന്നില്ല എന്ന കാരണത്താൽ സ്‌പോട്ടിഫിയെ വിമർശിച്ചിട്ടുണ്ട്. 2017 ൽ, ലൈസൻസ് കരാറുകൾ പുതുക്കുന്നതിന് ഭാഗമായി യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പ്, മെർലിൻ നെറ്റ്‌വർക്ക് എന്നിവയുടെ ഭാഗമായ കലാകാർക്ക് അവരുടെ ആൽബങ്ങൾ കുറച്ചു കാലത്തേക്ക് പണമടച്ചുള്ള വരിക്കാർക്ക് മാത്രമായി വിതരണം ചെയ്യുമെന്ന് സ്പോട്ടിഫൈ പ്രഖ്യാപിച്ചു.
സ്പോട്ടിഫൈയുടെ അന്താരാഷ്ട്ര ആസ്ഥാനം സ്വീഡനിലെ സ്റ്റോക്ക്ഹോമിലാണ്, എന്നിരുന്നാലും ഓരോ പ്രദേശത്തിനും അതിന്റേതായ ആസ്ഥാനമുണ്ട്. ഫെബ്രുവരി 2018 മുതൽ, സ്പോട്ടിഫൈ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റുചെയ്തിട്ടുണ്ട്, കൂടാതെ 2018 സെപ്റ്റംബറിൽ കമ്പനി അതിന്റെ ന്യൂയോർക്ക് സിറ്റിയിലുള്ള ഓഫീസുകളെ 4 വേൾഡ് ട്രേഡ് സെന്ററിലേക്ക് മാറ്റി.
Remove ads
ലഭ്യത

ലോകമെമ്പാടുമുള്ള 79 രാജ്യങ്ങളിൽ സ്പോട്ടിഫൈ നിലവിൽ ലഭ്യമാണ്.[6][7][8]
Remove ads
അവലംബം
ബാഹ്യ കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads