സോഡിയം അസറ്റേറ്റ്
രാസസംയുക്തം From Wikipedia, the free encyclopedia
Remove ads
അസെറ്റിക് ആസിഡിന്റെ സോഡിയം ലവണമാണ് സോഡിയം അസറ്റേറ്റ് (CH3COONa). NaOAc എന്നും ചുരുക്കെഴുത്ത് നൽകാറുണ്ട്. മണമില്ലാത്ത ഈ ലവണത്തിന് വൈവിധ്യമാർന്ന ഉപയോഗങ്ങൾ ഉണ്ട്.
Remove ads
ഉപയോഗങ്ങൾ
ബയോടെക്നോളജിക്കൽ
ബാക്ടീരിയ കൾച്ചർ ചെയ്യുന്നതിന് കാർബൺ ഉറവിടമായി സോഡിയം അസറ്റേറ്റ് ഉപയോഗിക്കുന്നു.
വ്യാവസായികം
ടെക്സ്റ്റൈൽ വ്യവസായത്തിൽ സൾഫ്യൂറിക് ആസിഡ് മാലിന്യങ്ങൾ നിർവീര്യമാക്കുന്നതിനും അനിലിൻ ഡൈകൾ ഉപയോഗിക്കുമ്പോൾ ഒരു ഫോട്ടോറെസിസ്റ്റായും സോഡിയം അസറ്റേറ്റ് ഉപയോഗിക്കുന്നു. ക്രോം ടാനിംഗിലും സിന്തറ്റിക് റബ്ബർ ഉൽപാദനത്തിലും ഉപയോഗിക്കുന്നു. ഡിസ്പോസിബിൾ കോട്ടൺ പാഡുകൾക്കായി കോട്ടൺ പ്രോസസ് ചെയ്യുന്നതിലും ഉപയോഗിക്കുന്നു.
ഭക്ഷണം
സോഡിയം ഡൈഅസറ്റേറ്റ് രൂപത്തിൽ, ഉരുളക്കിഴങ്ങ് ചിപ്സിന് ഉപ്പും വിനാഗിരി സ്വാദും നൽകാൻ ഇത് പലപ്പോഴും ഉപയോഗിക്കുന്നു. [8]
ബഫർ ലായനി
സോഡിയം അസറ്റേറ്റ്, അസറ്റിക് ആസിഡ് എന്നിവയുടെ ലായനി താരതമ്യേന സ്ഥിരമായ പി.എച്ച് നില നിലനിർത്താൻ ഒരു ബഫറായി പ്രവർത്തിക്കും. ലഘുവായ അസിഡിക് ശ്രേണിയിൽ (പിഎച്ച് 4–6) പ്രതിപ്രവർത്തനങ്ങൾ ആശ്രയിച്ചിരിക്കുന്ന ബയോകെമിക്കൽ ആപ്ലിക്കേഷനുകളിൽ ഇത് ഉപയോഗപ്രദമാണ്.
തപീകരണ പാഡ്

ചൂടാക്കൽ പാഡുകൾ, ഹാൻഡ് വാമറുകൾ എന്നിവയിലും സോഡിയം അസറ്റേറ്റ് ഉപയോഗിക്കുന്നു. [9]
Remove ads
തയ്യാറാക്കൽ

അസെറ്റിക് ആസിഡിന്റെ പ്രതിപ്രവർത്തനത്തിലൂടെ ഇത് ചിലപ്പോൾ ഒരു ലബോറട്ടറി പരീക്ഷണത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നു. സാധാരണയായി വിനാഗിരി എന്നറിയപ്പെടുന്ന 5–8% ലായനിയിൽ സോഡിയം കാർബണേറ്റ് ("വാഷിംഗ് സോഡ"), സോഡിയം ബൈകാർബണേറ്റ് ("ബേക്കിംഗ് സോഡ") അല്ലെങ്കിൽ സോഡിയം ഹൈഡ്രോക്സൈഡ് ( "ലൈ", അല്ലെങ്കിൽ "കാസ്റ്റിക് സോഡ") പ്രവർത്തിക്കുമ്പോൾ ഇത് ഉണ്ടാവുന്നു. ഈ പ്രതിപ്രവർത്തനങ്ങളിൽ സോഡിയം അസറ്റേറ്റും ജലവും ഉത്പാദിപ്പിക്കുന്നു.
- CH3COOH + NaHCO3 → CH3COONa + H2CO
3 - H2CO
3 → CO
2 + H
2O
- CH3COOH + NaHCO3 → CH3COONa + H2CO
വ്യാവസായികമായി സോഡിയം അസറ്റേറ്റ് ട്രൈഹൈഡ്രേറ്റ് തയ്യാറാക്കുന്നത് അസറ്റിക് ആസിഡ് സോഡിയം ഹൈഡ്രോക്സൈഡ് ലായനിയിൽ പ്രവർത്തിപ്പിച്ചാണ്.
- CH3COOH + NaOH → CH3COONa + H2O
Remove ads
അവലംബം
ബാഹ്യ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads