ഓഷ്യാനിയ

ഭൂഖണ്ഡം From Wikipedia, the free encyclopedia

ഓഷ്യാനിയ
Remove ads

ഓസ്ട്രേലിയ, ന്യൂസിലൻഡ്, ന്യൂ‍ഗിനിയ എന്നീ സ്ഥലങ്ങളെയും ശാന്തമഹാസമുദ്രത്തിലും സമീപത്തുമായി സ്ഥിതിചെയ്യുന്ന ദ്വീപുകളേയും ചേർത്താണു ഓഷ്യാനിയ അഥവാ ഓഷി‌യാനിയ എന്നു പൊതുവേ വിളിച്ചുവരുന്നത്‌. ഫ്രഞ്ച് പര്യവേക്ഷകനായ ഡൂമോൺഡ് ഡുർവ്വിൽ ( Dumont d'Urville ) ആണ്‌ 1831 ഓഷ്യാനിയ എന്ന പേരു നിർദ്ദേശിച്ചത്‌. ഓഷ്യാനിയയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളെ നാലായി തിരിക്കാം

  1. മൈക്രോനേഷ്യ
  2. മെലനേഷ്യ
  3. പോളിനേഷ്യ
  4. ഓസ്ട്രലേഷ്യ
വസ്തുതകൾ Area, Population ...
Thumb
ഓഷ്യാനിയ
Remove ads

ഓസ്ട്രലേഷ്യ

ഓസ്ട്രേലിയയും ന്യൂസിലാൻഡും ഇവയ്ക്കു തൊട്ടടുത്തായ ശാന്തമഹാസമുദ്രത്തിലെ ദ്വീപുകളും ഓസ്ട്രലേഷ്യയിൽ ഉൾപ്പെടുന്നു.

പോളിനേഷ്യ

Thumb
പോളിനേഷ്യ

ഹവായി, ഈസ്റ്റ‌ർ ദ്വീപ്, ന്യൂസിലാൻഡ്‌ എന്നിവ വശങ്ങളായി വരുന്ന പോളിനേഷ്യൻ ത്രികോണത്തിൽ സ്ഥിതിചെയ്യുന്ന ദ്വീപുകളാണ്‌ പോളിനേഷ്യയിൽ ഉൾപ്പെടുന്നത്‌.

മെലനേഷ്യ

Thumb
മെലനേഷ്യ

ശാന്തമഹാസമുദ്രത്തിന്റെ പടിഞ്ഞാറു ഭാഗം മുതൽ അറഫൂറ സമുദ്രം വരെ ഓസ്ട്രേലിയയുടെ വടക്ക്‌ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ദ്വീപുകൾ മെലനേഷ്യയിൽ ഉൾ‍പ്പെടുന്നു.

മൈക്രോനേഷ്യ

Thumb
മൈക്രോനേഷ്യ

ഫിലിപ്പൈൻസിനു തെക്കു പടിഞ്ഞാറും മെലനേഷ്യ, ഇൻഡോനേഷ്യ, പാപുവ ന്യൂ ഗിനിയ എന്നിവയുടെ കിഴക്കും പോളിനേഷ്യയുടെ പടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന ചെറിയ ദ്വീപുകളുടെ സമൂഹമാണിത്‌.

രാജ്യങ്ങൾ

Thumb
ഓഷ്യാനിയ രാഷ്ട്രീയഭൂപടം
കൂടുതൽ വിവരങ്ങൾ രാജ്യം, വിസ്തീർണ്ണം ...
Remove ads

കുറിപ്പുകൾ

ഇൻഡോനേഷ്യയിൽ ഉൾപ്പെടുന്ന ന്യൂ ഗിനിയ, മലുകു ദ്വീപുകൾ എന്നീ പ്രദേശങളിലെ കണക്കുകൾ മാത്രമേ ഇവിടെ ഉൾപ്പെടുത്തിയിട്ടൂള്ളൂ.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads