ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വെള്ളിയാഴ്ച ആരംഭിച്ച ഒരു സാധാരണ വർഷമാണ് 2010(MMX). ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ക്രിസ്ത്വബ്ദത്തിലെ 2010-ആമത്തെയും മൂന്നാം സഹസ്രാബ്ദത്തിലെ പത്താം വർഷവുമാണിത്. ഐക്യരാഷ്ട്ര സംഘടന ഈ വർഷം ജൈവവൈവിധ്യത്തിന്റെ വർഷമായും അന്താരാഷ്ട്ര യുവ വർഷമായും ആചരിച്ചു. ലോകത്ത് ആയിരത്തോളം വിവിധ കാലാവസ്ഥാ പഠനകേന്ദ്രങ്ങളിൽ നടത്തിയ പഠനമനുസരിച്ച് 2010 ഏറ്റവും ചൂടേറിയ വർഷമായിരുന്നു.
ഏപ്രിൽ 1 - ഇന്ത്യൻ സർക്കാർ, എല്ലാ ആറുവയസിനും പതിനാലു വയസിനും മദ്ധ്യേയുള്ള കുട്ടികൾക്ക് ലഭിക്കേണ്ട നിർബന്ധിത മൗലികാവകാശമായി വിദ്യാഭ്യാസം പുനർനിർവചിച്ചു.
മേയ് 16 2010-ലെ പുരുഷന്മാരുടെ ട്വന്റി 20 ലോകകപ്പ് കലാശക്കളിയിൽ ഓസ്ട്രേലിയയെ തോല്പ്പിച്ച് ഇംഗ്ലണ്ടും[36], വനിതകളുടെ കലാശക്കളിയിൽ ന്യൂസിലാണ്ടിനെ തോല്പിച്ച് ഓസ്ട്രേലിയയും[37] ജേതാക്കളായി.
ഓഗസ്റ്റ് 5 - കോപ്പിയാപ്പോ ഖനിയപകടം:ചിലിയിലെ കോപ്പിയപ്പോയിലെ സാൻ ജോസ് ഖനിയിലുണ്ടായ അപകടത്തിൽ 33 തൊഴിലാളികൾ ഖനിക്കുള്ളിലകപ്പെട്ടു.അതിസാഹസികമായ രക്ഷാപ്രവർത്തനത്തിലൂടെ 69 ദിവസങ്ങൾക്കു ശേഷം 2010 ഒക്ടോബർ 13നു 33 പേരെയും രക്ഷപെടുത്തി.
ഓഗസ്റ്റ് 7 – പനാമയിൽ നിന്നുള്ള എണ്ണക്കപ്പൽ സെന്റ് കിറ്റ്സിൽ നിന്നുള്ള കപ്പലുമായി കൂട്ടിയിടിച്ച് മുംബൈ തീരത്ത് 88,040 ലിറ്ററോളം എണ്ണ ചോർന്നു[56].
ഓഗസ്റ്റ് 12– ബ്ലാക്ക്ബെറി സേവനങ്ങളിൽ ഇടപെടാനുള്ള അവകാശം നൽകിയില്ലെങ്കിൽ ഓഗ്സ്റ്റ് 31നകം കമ്പനി ഇന്ത്യയിൽ നിന്നു പിൻവാങ്ങേണ്ടി വരുമെന്ന് ഗവണ്മെന്റ് അന്ത്യശാസനം നൽകി.[57]
ഓഗസ്റ്റ് 27-മാവോയിസ്റ്റ് നേതാവ് ഉമാകാന്ത മഹാതോ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു[58].
ഒക്ടോബർ 14 - ഡെൽഹി കോമൺവെൽത്ത് ഗെയിംസ് സമാപിച്ചു.74 സ്വർണവും 55 വെള്ളിയും 48 വെങ്കലവും ഉൾപ്പെടെ 117 മെഡലുകൾ നേടി ഓസ്ട്രേലിയ ഒന്നാമതെത്തി.38 സ്വർണവും 27 വെള്ളിയും 36 വെങ്കലവും നേടിയ ഇന്ത്യയ്ക്കാണ് രണ്ടാം സ്ഥാനം. [63].
ഒക്ടോബർ 23,25 - കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്.ഒന്നാം ഘട്ടത്തിൽ 75.8% പേരും രണ്ടാം ഘട്ടത്തിൽ 76.32% പേരും വോട്ടവകാശം വിനിയോഗിച്ചു.[66]
ഒക്ടോബർ 25 - ഇന്തോനേഷ്യയിലെ മൗണ്ട് മെറാപി അഗ്നിപർവതം പൊട്ടിത്തെറിച്ചു. ഇതേത്തുടർന്നുണ്ടായ ഭൂകമ്പം റിട്ചർ സ്കെയിലിൽ 7.7 രേഖപ്പെടുത്തി[67].
ഒക്ടോബർ 27 - വർഗീസ് വധക്കേസിൽ മുൻ ഐ. ജി. ലക്ഷ്മണ കുറ്റക്കാരനാണെന്ന് സി.ബി.ഐ പ്രത്യേക കോടതി വിധിച്ചു.[68]
ഒക്ടോബർ 27 - കോഴിക്കോട് ഒഴികെയുള്ള ജില്ലകളിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിച്ചു.
നവംബർ 21 - ഏഷ്യൻ ഗെയിംസിൽ 10000 മീറ്റർ ഓട്ടത്തിൽ മലയാളിയായ പ്രീജാ ശ്രീധരൻ സ്വർണം നേടി[74].
നവംബർ 27 - ഗ്വാങ്ഷു ഏഷ്യൻ ഗെയിംസ് സമാപിച്ചു.416 മെഡലുകളോടെ ചൈന ഒന്നാമതെത്തി.കൊറിയയാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയ്ക്ക് ആറാം സ്ഥാനം.[75]
നവംബർ 29 - പ്രമുഖ ഇന്തോ- അമേരിക്കൻ ഗ്രന്ഥകാരനും മുസ്ലിം പണ്ഡിതനുമായിരുന്ന ഉമർ ഖാലിദി അന്തരിച്ചു[76].
നവംബർ 29 - ഇന്ത്യയുട യു.എൻ രക്ഷാസമിതി സ്ഥിരാംഗത്വത്തിനായുള്ള ശ്രമം സംബന്ധിച്ചുള്ള അമേരിക്കയുടെ രഹസ്യനിലപാടിനെക്കുറിച്ചുള്ള രേഖകൾ വിക്കിലീക്സ് പുറത്തുവിട്ടു[77].
ഡിസംബർ 5 - ബംഗലൂരു സ്വദേശിയായ മിസ് ഇന്ത്യ നിക്കോള ഫാരിയ മിസ് എർത്ത് 2010 കിരീടം നേടി[78].
ഡിസംബർ 10 - മധ്യദൂര ബാലിസ്റ്റിക് മിസൈൽ അഗ്നി-II പ്ലസ് ഒറീസയിൽ പരീക്ഷിച്ചു.പരീക്ഷണം പരാജയം[79].