ഏഷ്യയിലെ ഭാഷകൾ

From Wikipedia, the free encyclopedia

ഏഷ്യയിലെ ഭാഷകൾ
Remove ads

ഏഷ്യയിലെമ്പാടുമായി പല ഭാഷകളും സംസാരിക്കപ്പെടുന്നു, ഇവയിൽ പല ഭാഷകളും വ്യത്യസ്ത ഭാഷാകുടുംബങ്ങളിൽപ്പെടുന്നവയാണ്.

Thumb
ആധുനിക ഏഷ്യയിലെ ഭാഷാ കുടുംബങ്ങൾ.

ഭാഷാകുടുംബങ്ങൾ

തെക്കേ ഏഷ്യയിൽ ഇന്തോ-യുറോപ്യൻ, കിഴക്കേ ഏഷ്യയിൽ സിനോ-തിബത്തൻ ഭാഷകൾ എന്നിവയാണ് പ്രമുഖ ഭാഷാകുടുംബങ്ങളെങ്കിലും പ്രാദേശികമായി മറ്റു ഭാഷകളും സംസാരിക്കുന്നുണ്ട്.

സിനോ-തിബത്തൻ ഭാഷകൾ

സിനോ-തിബത്തൻ ഭാഷകളിൽ ചൈനീസ്, തിബത്തൻ, ബർമീസ് എന്നിവയും , തിബത്തൻ പീഠഭൂമി, തെക്കൻ ചൈന, ബർമ്മ, വടക്കുകിഴക്കൻ ഇന്ത്യ എന്നീ പ്രദേശങ്ങളിലെ ഭാഷകളും ഉൾപ്പെടുന്നു.

ഇന്തോ-യുറോപ്യൻ ഭാഷകൾ

ഇന്ത്യ ,പാകിസ്താൻ, ബംഗ്ലാദേശ്, നേപാൾ, ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളിൽ സംസാരിക്കപ്പെടുന്ന ഹിന്ദി, ഉറുദു, പഞ്ചാബി, ആസാമീസ്, ബംഗാളി എന്നീ ഭാഷകൾ ഇന്തോ-യുറോപ്യൻ ഭാഷകളിൽപ്പെടുന്നു. ഇറാൻ, പാകിസ്താൻ, അഫ്ഗാനിസ്താൻ, മധ്യേഷ്യ എന്നിവിടങ്ങളിൽ സംസാരിക്കപ്പെടുന്ന പേർഷ്യൻ, പഷ്തു, തുടങ്ങിയ ഇന്തോ-ഇറാനിയൻ ഭാഷകളിൽ പെടുന്നു സൈബീരിയയിൽ സംസാരിക്കപ്പെടുന്ന റഷ്യൻ, കരിങ്കടലിനു സമീപംസംസാരിക്കപ്പെടുന്ന ഗ്രീക്ക് അർമീനിയൻ എന്നിവ സ്ലാവിക് ഭാഷകുടുംബത്തിൽ പെടുന്നവയാണ്.

അൾതായിക് ഭാഷകൾ

മദ്ധ്യേഷ്യയിലും വടക്കൻ ഏഷ്യയിലും സംസാരിക്കപ്പെടുന്ന തുർക്കിക്, മംഗോൾ, തുൻ‌ഗുസിക് തുടങ്ങിയ പല ഭാഷകൾ ഉൾപ്പെടുന്നതാണ് അൾതായ് ഭാഷകുടുംബം.


മോൺഖ്മർ

ഏഷ്യയിലെ ഏറ്റവും പഴയ ഭാഷാകുടുംബമാണ് മോൺഖ്മർ ഭാഷകൾ (ആസ്ട്രോ-ഏഷ്യാറ്റിക് ഭാഷകൾ). ഖമർ ഭാഷ(കംബോഡിയൻ), വിയറ്റ്നാമീസ് എന്നിവ ഇതിലുൾപ്പെടുന്നു.

തായ്-കഡായ്

തായ് ((സിയാമീസ്)) ലാവോ തുടങ്ങിയ ഭാഷകൾ ഉൾപ്പെടുന്നതാണ് തായ്-കഡായ് അഥവാ കഡായ് ഭാഷകുടുംബം.

ആസ്ട്രോനേഷ്യൻ ഭാഷാഗോത്രം

മലയ് (ഇന്തോനേഷ്യൻ) , ടാഗലോഗ് (ഫിലിപിനോ) തുടങ്ങി ഫിലിപ്പൈൻസിലേയും ന്യൂ ഗിനിയ ഒഴികെയുള്ള ഇന്തോനേഷ്യൻ ഭാഷകളും .ഉൾപ്പെടുന്നവയാണ് ആസ്ട്രോനേഷ്യൻ ഭാഷാഗോത്രം

ദ്രാവിഡ ഭാഷകൾ

തെക്കേ ഇന്ത്യയിലേയും ശ്രീലങ്കയിലേയും ദ്രാവിഡ ഭാഷകളിൽ തമിഴ്, കന്നട, തെലുഗു, മലയാളംഎന്നീ പ്രധാന ഭാഷകളും മദ്ധ്യേന്ത്യയിലെ ഗോണ്ഡ് , പാകിസ്താനിലെ ബ്രഹൂയി എന്നിവയുമുൾപ്പെടും.


ആഫ്രോ ഏഷ്യാറ്റിക് ഭാഷകൾ

ആഫ്രോ ഏഷ്യാറ്റിക് ഭാഷകളിൽ തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ സെമിറ്റിക് ഭാഷകളായ അറബിക്, ഹീബ്രു, അറാമിക്എന്നിവയും ഇപ്പോൾ പ്രചാരത്തിലില്ലാത്ത ബാബിലോണിയൻ എന്നിവയുമുൾപ്പെടും.

Remove ads

ഔദ്യോഗിക ഭാഷകൾ

ഒട്ടുമിക്ക രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷകളും അതത് പ്രദേശങ്ങളിലെ പ്രാദേശിക ഭാഷകളായിരിക്കുന്ന രണ്ട് വൻകരകളാണ് ഏഷ്യയും യൂറോപ്പും. ഏഷ്യയിൽ ഇംഗ്ലീഷും വ്യാപകമായി സംസാരിക്കപ്പെടുന്നു.

-

കൂടുതൽ വിവരങ്ങൾ ഭാഷ, സംസാരിക്കുന്നവരുടെ എണ്ണം ...


Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads