കോവിഡ്-19 ആഗോള മഹാമാരി

From Wikipedia, the free encyclopedia

കോവിഡ്-19 ആഗോള മഹാമാരി
Remove ads

സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2 (SARS-CoV-2) നിമിത്തമായുണ്ടായ കൊറോണ വൈറസ് രോഗം 2019-ന്റെ (കോവിഡ് 19) പാൻഡെമിക് ആണ് 2019-20 കൊറോണ വൈറസ് പാൻഡെമിക് [3][b] ഈ രോഗം 2019 നവംബറോടെയെങ്കിലും ചൈനയിൽ ഹൂബെയ് പ്രവിശ്യയിലെ വൂഹാനിൽ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. [5] 2020 മാർച്ച് 11-നാണ് ലോകാരോഗ്യസംഘടന 2019–20 കൊറോണവൈറസ് പാൻഡമിക് ആയി പ്രഖ്യാപിച്ചത്. [6] 2021 ജനുവരി 29 വരെയുള്ള കണക്കുകൾ പ്രകാരം, ലോകത്തിലെ 209 രാജ്യങ്ങളിലും ടെറിട്ടറികളിലുമായി 10 കോടി 10 ലക്ഷം പേർക്ക് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 21 ലക്ഷത്തിൽ പരം പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

വസ്തുതകൾ Total confirmed cases map, Deaths per capita map ...

രോഗബാധിതർ സാധാരണ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങളിൽ പനി, ചുമ, ശ്വാസംമുട്ടൽ ,എന്നിവ ഉൾപ്പെടുന്നു. [7] ഇവ ഗുരുതരമായി ന്യുമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം എന്നിവയിലേക്കും നയിച്ചേക്കാം.[8] രോഗാണു ഒരാളുടെ ശരീരത്തിൽ പ്രവേശിച്ചാൽ അടയിരിപ്പുകാലം ശരാശരി അഞ്ചു ദിവസമാണെങ്കിലും ഇത് രണ്ട് മുതൽ പതിനാലു ദിവസം വരെയാകാം [9] [10]

ഈ രോഗത്തിനു എതിരെയുള്ള പ്രതിരോധ പ്രവർത്തനം പ്രധാനമായും സാമൂഹിക/ശാരീരിക അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ, ഇടയ്ക്കിടെ കൈ കഴുകൽ എന്നിവയാണ്. ഇത് കൂടാതെ രോഗ ബാധിതരുമായും അവരുമായി സമ്പർക്കം വന്നവരുമായും സമ്പർക്ക വിലക്ക് ഏർപ്പെടുത്തിയും ഇതിന്റെ വ്യാപനം പിടിച്ചു നിർത്താനാവും. കൊറോണ വൈറസ് പിടിപ്പെട്ടാൽ അതിന്റെ ലക്ഷണങ്ങളെ ചികിത്സിക്കുകയല്ലാതെ മറ്റ് ഫലപ്രദമായ മരുന്നുകൾ ഒന്നും തന്നെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. വൈറസിനെ പ്രതിരോധിക്കാൻ നിരവധി വാക്സിൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഏതാനും വാക്സിനുകൾ അടിയന്തര ഉപയോഗ അനുമതി നേടി പല രാജ്യങ്ങളിലും ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഫൈസർ, മോഡേന, അസ്ട്ര സെനിക തുടങ്ങിയ കമ്പനികളുടെ വാക്സിനുകൾക്ക് ആണ് ഇപ്പോള് പ്രധാനമായും അനുമതി ലഭിച്ചത്.

ഇത്തരം ഒരു ആഗോള മഹാമാരി വളരെ അപൂർവം ആയി മാത്രം വരുന്നത് ആയതുകൊണ്ട് ആദ്യ ഘട്ടത്തിൽ വ്യത്യസ്ത രാജ്യങ്ങൾ വ്യത്യസ്ത രീതിയിൽ ആണ് ഇതിനോട് പ്രതികരിച്ചത്. വ്യാപകമായി ടെസ്റ്റിങ് നടത്തിയും, രോഗ ബാധിതരെ മാറ്റിപ്പാർപ്പിച്ചും ചില രാജ്യങ്ങൾ ഇതിനെ നേരിട്ടു. എന്നാല് ചില രാജ്യങ്ങൾ അവരുടെ രാജ്യത്തെ മുഴുവനുമായും അടച്ചിട്ടാണ് ഇതിനെ നേരിട്ടത്. സമ്പൂർന്ന ലോക്ഡൗൺ , അർദ്ധ ലോക്ഡൗൺ എന്നീ മാർഗങ്ങൾ ഉപയോഗപ്പെടുത്തി. ഇതിന്റെ ഫലമായി ലോക ചരിത്രത്തിൽ 1930 കളിലെ സാമ്പത്തിക മാന്ദ്യത്തിനു തുല്ല്യമായ സാമ്പത്തിക തകർച്ച ഉണ്ടായി. ഒളിമ്പിക്സ് ഉൾപ്പെടെ ഉള്ള നിരവധി കായിക സാംസ്കാരിക പരിപാടികൾ റദ്ദാക്കുകയോ മാറ്റി വെയ്ക്കുകയോ ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളും, തൊഴിലിടങ്ങളും, സാംസ്കാരിക കേന്ദ്രങ്ങളും, മത സ്ഥാപനങ്ങളും അടഞ്ഞു കിടന്നു.

വ്യാജ വാർത്തകൾ ഈ കാലത്ത് നിരവധിയായി പ്രചരിപ്പിക്കപ്പെട്ടു. ചൈനീസ് വംശജർ കൂടൂതലായി വംശീയ ആക്രമണത്തിന് വിധേയരായി.


Updated ഒക്ടോബർ 3, 2021.
കൂടുതൽ വിവരങ്ങൾ Location, Cases ...


Remove ads

അവലംബം

കുറിപ്പുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads