ഓഗനെസൺ

118 അറ്റോമിക് സംഘ്യയുള്ള മൂലകം From Wikipedia, the free encyclopedia

Remove ads

അണുസംഖ്യ 118 ആയ മൂലകത്തിന്റെ ഐയുപിഎസി നാമമാണ് ഓഗനെസൺ. Og എന്നതാണിതിന്റെ പ്രതീകം. ഇതിന്റെ താത്കാലിക ഐയുപിഎസി നാമമായിരുന്നു അൺഅൺഒക്റ്റിയം. ഏക റാഡോൺ, മൂലകം 118 എന്നീ പേരുകളിലും അറിയപ്പെടുന്നു. Uuo ആയിരുന്നു ഈ ട്രാൻസ്‌ആക്ടിനൈഡ് മൂലകത്തിന്റെ താത്കാലിക പ്രതീകം. ആവർത്തനപ്പട്ടികയിൽ പി ബ്ലോക്കിലും 7ആം പിരീഡിലും 18ആം ഗ്രൂപ്പിലും ഉൾപ്പെടുന്നു. ഇതുവരെ മൂന്നോ, നാലോ ആറ്റങ്ങൾ മാത്രമാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. 7ആം പിരീഡീലെ അവസാന മൂലകവും 18ആം ഗ്രൂപ്പിലെ ഒരേയൊരു കൃത്രിമമൂലകവുമാണിത്. ഇതുവരെ കണ്ടെത്തിയ മൂലകങ്ങളിൽ ഏറ്റവും ഉയർന്ന അണുസംഖ്യയും ഓഗനെസണ്ണിനാണ്.

വസ്തുതകൾ Oganesson, Pronunciation ...
Remove ads

2015 ഡിസംബറിൽ ഇന്റർനഷനൽ യൂനിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് കെമിസ്ട്രിയും(IUPAC), ഇന്റർനഷനൽ യൂനിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് ഫിസിക്സും (IUPAP) ഈ മൂലകത്തിനെ അംഗീകരിച്ചു. IUPAC 2016 ജൂണിൽ ഓഗനെസൺ (oganesson) എന്ന പേരും, Og എന്ന പ്രതീകവും നിർദ്ദേശിച്ചു. ഇത് ഔദ്യോഗികമായി 2016 നവംബർ 28-ന് സ്വീകരിക്കപ്പെട്ടു.

Remove ads

അവലംബം

Loading content...
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads