ബെറിലിയം
അണുസംഖ്യ 4 ആയ രാസ മൂലകം From Wikipedia, the free encyclopedia
Remove ads
ബെറിലിയം ആൽക്കലൈൻ ലോഹങ്ങളുടെ കുടുംബത്തിൽപ്പെട്ട മൂലകമാണ്. ചാരനിറത്തിലുള്ളതും ശക്തവും ഭാരക്കുറവുള്ളതും പൊട്ടുന്നതുമായ (brittle) ഒരു ആൽക്കലൈൻ ലോഹമാണിത്. ലോഹസങ്കരങ്ങളുടെ കടുപ്പം വർദ്ധിക്കുന്നതിനുള്ള ഉപാധിയായാണ് ഇതിന്റെ പ്രധാന ഉപയോഗം. ബെറിലിയം കോപ്പർ ഇത്തരം ഒരു സങ്കരമാണ്.
Remove ads
ഗുണങ്ങൾ
ഇതിന്റെ അണുസംഖ്യ 4-ഉം, പ്രതീകം Be-ഉം, സംയോജകത 2-ഉം ആണ്. മറ്റു കനം കുറഞ്ഞ ലോഹങ്ങളെ അപേക്ഷിച്ച് ഇതിന്റെ ദ്രവണാങ്കം വളരെ കൂടുതലാണ്. ഇലാസ്തികത ഇരുമ്പിനെ അപേക്ഷിച്ച് മൂന്നിലൊന്ന് കൂടുതലാണ്. ബെറിലിയം നല്ല ഒരു താപചാലകമാണ് , കാന്തികഗുണങ്ങൾ പ്രകടിപ്പിക്കുന്നുമില്ല. നൈട്രിക് അമ്ലത്തിനെ വരെ ചെറുത്തു നിൽക്കാനുള്ള കഴിവ് ഇതിനുണ്ട്. എക്സ് രശ്മികൾ ഇതിലൂടെ തടസമില്ലാതെ പ്രവഹിക്കുന്നു. റേഡിയം, പൊളോണിയം തുടങ്ങിയ മൂലകങ്ങളിലെന്ന പോലെ, ആൽഫാ കണങ്ങൾ ഇതിൽ പതിച്ചാൽ ന്യൂട്രോണുകളെ പുറപ്പെടുവിക്കുന്നു. ഒരു ദശലക്ഷം ആൽഫാകണങ്ങൾക്ക് 30 ന്യൂട്രോണുകൾ എന്ന കണക്കിനാണ് ഈ ഉത്സർജ്ജനം. അന്തരീക്ഷവായുവിൽ നിന്നുമുള്ള ഓക്സീകരണം സാധാരണ താപ മർദ്ദ നിലയിൽ ഇത് ചെറുക്കുന്നു. ശബ്ദത്തിന്റെ വേഗത മറ്റെല്ലാ മൂലകങ്ങളിലും വച്ച് ഏറ്റവും അധികം ബെറിലിയത്തിലാണ്. 12500 മീറ്റർ പ്രതി സെക്കന്റ് ആണ് ബെറിലിയത്തിലൂടെയുള്ള ശബ്ദത്തിന്റെ വേഗത.
Remove ads
ചരിത്രം

ബെറിലിയം എന്ന നാമം ഗ്രീക്ക് ഭാഷയിലെ ബെറില്ലോസ്, ബെറിൽ എന്നീ പദങ്ങളിൽ നിന്നുമാണ് ഉണ്ടായത്. പ്രാകൃത, ദ്രാവിഡഭാഷകളിൽ നിന്നുമാണ് ഇതിന്റെ മൂലം എന്നും കരുതുന്നു. ഇതിനെ ലവണങ്ങളുടെ മധുരരസം മൂലം ഇതിന്റെ ഗ്ലുസിനിയം (ഗ്രീക്കു ഭാഷയിലെ മധുരം എന്നർത്ഥമുള്ള ഗ്ലൈക്കിസ് എന്ന പദത്തിൽ നിന്നും) എന്നായിരുന്നു മുൻപ് വിളിച്ചിരുന്നത്. 1798-ൽ ലൂയിസ് വാക്വെലിൻ ആണ് ഓക്സൈഡ് രൂപത്തിൽ ഇത് ആദ്യമായി കണ്ടെത്തിയത്. പൊട്ടാസ്യവും ബെറിലിയം ക്ലോറൈഡും തമ്മിൽ പ്രതിപ്രവർത്തിപ്പിച്ച് 1828-ൽ ഫ്രൈഡ്രിക് വോളറും എ.എ. ബസ്സിയും (ഇരുവരും സ്വതന്ത്രമായിത്തന്നെ) ബെറിലിയം വേർതിരിച്ചെടുത്തു.
Remove ads
ലഭ്യത

ലോകത്ത് അറിയപ്പെടുന്ന ഏകദേശം 4000 ധാതുക്കളിൽ 100 എണ്ണത്തിലും ബെറിലിയം അടങ്ങിയിരിക്കുന്നു. ബെർട്രാൻഡൈറ്റ് (Be4Si2O7(OH)2), ബെറിൽ (Al2Be3Si6O18), ക്രൈസോബെറിൽ(Al2BeO4), ഫെനാകൈറ്റ് (Be2SiO4) എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ. ബെറിലിന്റെ ശുദ്ധമായ രൂപമാണ് അക്വാമറൈൻ, മരതകം എന്നീ രത്നങ്ങൾ.
ബെറിലിയത്തിന്റെ വ്യാവസായിക സ്രോതസ്സ് ബെറിലും ബെർട്രാൻഡൈറ്റുമാണ്. 1957 വരെ ഇത് വ്യാവസായികമായി ലഭ്യമല്ലായിരുന്നു. ഇന്ന് ഇതിന്റെ ഉൽപ്പാദനം ബെറിലിയം ഫ്ലൂറൈഡും മഗ്നീഷ്യവുമായുള്ള നിരോക്സീകരണപ്രവർത്തനം വഴിയാണ് നടത്തുന്നത്.
BeF2 + Mg → MgF2 + Be
ഉപയോഗങ്ങൾ

- ലോഹസങ്കരങ്ങൾ നിർമ്മിക്കുന്നതിന് - 2.5% ബെറിലിയം ചേർത്താണ് ബെറിലിയം-കോപ്പർ ഉണ്ടാക്കുന്നത്. കൂടിയ താപ, വൈദ്യുത ചാലകത, കടുപ്പം, ബലം, കുറഞ്ഞ ഭാരം, കാന്തികത ഇല്ലായ്മ, തുരുമ്പെടുക്കാതിരിക്കുക എന്നീ ഗുണങ്ങൾ മൂലം ഈ സങ്കരം സ്പോട്ട് വെൽഡിങിനു വേണ്ട ഇലക്ട്രോഡുകൾ, സ്പ്രിങ്ങുകൾ, പണി ഉപകരണങ്ങൾ, വൈദ്യുത ബന്ധങ്ങൾ എന്നിവയുടെ നിർമ്മാണം പോലെയുള്ള വിവിധ വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു.
- ഇതിന്റെ കടുപ്പവും കുറഞ്ഞ ഭാരവും ഉയർന്ന താപനില താങ്ങാനുള്ള കഴിവും, പ്രതിരോധ, വ്യോമയാന മേഖലകളിൽ വേഗതയേറിയ വിമാനങ്ങൾ, മിസൈലുകൾ, ശൂന്യാകാശവാഹനങ്ങൾ, വാർത്താവിനിമയ ഉപഗ്രഹങ്ങൾ എന്നിവയുടെ നിർമ്മാണപ്രവർത്തനങ്ങൾക്കുപയുക്തമാക്കുന്നു.
- എക്സ് കിരണങ്ങളുടെ നിരീക്ഷണത്തിന് ബെറിലിയത്തിന്റെ വളരെ കട്ടികുറഞ്ഞ പാളി ഉപയോഗിക്കുന്നു. ബെറിലിയം ദൃശ്യപ്രകാശത്തിന് അതാര്യവും എക്സ് കിരണങ്ങൾക്ക് സുതാര്യവുമാണ്.
- പ്രത്യേകതരത്തിലുള്ള അർദ്ധചാലകങ്ങളുടെ നിർമ്മാണത്തിന് പി-ടൈപ് ഡോപന്റ് ആയി ഉപയോഗിക്കുന്നു.
- എക്സ്-റേ ലിത്തോഗ്രഫിയിൽ മൈക്രോസ്കോപ്പിക് ഇന്റഗ്രേറ്റഡ് സർക്യൂട്ടുകളുടെ പുനർനിർമ്മാണത്തിന് ഉപയോഗിക്കുന്നു.
- വിദൂരവിനിമയ മേഖലയിൽ ശക്തിയേറിയ മൈക്രോവേവ് ട്രാൻസ്മിറ്ററുകളിൽ ഉപയോഗിക്കുന്ന ഉയർന്ന കാന്തികതയുള്ള ക്ലിസ്ട്രോണുകളെ ക്രമീകരിക്കുന്നതിന് ബെറിലിയം കൊണ്ടുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നു.
- ന്യൂട്രോണുകളെ ആഗിരണം ചെയ്യുന്നത് കുറവായതിനാൽ ആണവ റിയാക്റ്ററുകളിൽ റിഫ്ലെക്റ്റർ ആയും മോഡറേറ്ററായും ഇത് ഉപയോഗിക്കുന്നു.
- മേൽപ്പറഞ്ഞ കാരണം കൊണ്ടുതന്നെ ആണ്വായുധങ്ങളിലും ഈ ലോഹം ഉപയോഗിക്കുന്നു.
- ഗൈറോസ്കോപ്പുകൾ, വിവിധതരം കമ്പ്യൂട്ടർ ഘടകങ്ങൾ, ഘടികാര സ്പ്രിങ്ങുകൾ, എന്നിങ്ങനെ കനംകുറഞ്ഞതും, കടുപ്പം, കൃത്യത എന്നിവ കൂടിയതുമായ ഉപകരണങ്ങളുടെ നിർമ്മാണത്തിന്.
- കൂടിയ താപ ചാലകത, ബലം, കടുപ്പം മുതലായ ഗുണങ്ങൾ ആവശ്യമുള്ള ഉപയോഗങ്ങൾക്ക് ബെറിലിയം ഓക്സൈഡ് എന്ന ബെറിലിയം സംയുക്തം ഉപയോഗിക്കുന്നു. ഇതിന്റെ ദ്രവണാങ്കവും ഉയർന്നതാണെന്നതും മറ്റു താപചാലകങ്ങളിൽ നിന്നും വിപരീതമായി ഇത് ഒരു വൈദ്യുത അചാലകമാണെന്നതുമാണ് പ്രധാന പ്രത്യേകതകൾ.
- മുൻകാലങ്ങളിൽ ബെറിലിയം സംയുക്തങ്ങൾ ഫ്ലൂറസെന്റ് വിളക്കുകളുടെ നിർമ്മാണത്തിനായി ഉപയോഗിച്ചിരുന്നു. ഇത്തരം വ്യവസായമേഖലയിലെ തൊഴിലാളികളിൽ കണ്ടു വന്നിരുന്ന ബെറിലിയോസിസ് എന്ന അസുഖം മൂലമാണ് ഇതിന്റെ ഉപയോഗം നിർത്തിയത്.
- ശൂന്യാകാശവാഹനങ്ങളുടെ നിർമ്മാണം, ശൂന്യാകാശ ദൂരദർശിനികളിലെ ദർപ്പണങ്ങളുടെ നിർമ്മാണം എന്നീ മേഖലകളിലും ബെറിലിയം കൂടുതലായി ഉപയോഗിക്കുന്നു.
Remove ads
ആരോഗ്യപ്രശ്നങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads