രാജ്യങ്ങളുടെ പട്ടിക

From Wikipedia, the free encyclopedia

Remove ads

ലോകത്തിലെ പരമാധികാര രാഷ്ട്രങ്ങളുടെ പട്ടികയാണിത്. രാഷ്ട്രങ്ങളെപ്പറ്റിയുള്ള ചുരുക്കം വിവരങ്ങളും അവയുടെ അംഗീകാരത്തെയും പരമാധികാരത്തെയും പറ്റിയുള്ള വിവരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഈ പട്ടികയിൽ 206 അംഗങ്ങളുണ്ട്. രണ്ട് രീതികളുപയോഗിച്ചാണ് രാജ്യങ്ങളെ വിഭജിച്ചിട്ടുള്ളത്:

  1. ഐക്യരാഷ്ട്രസഭയിലെ അംഗത്വത്തെപ്പറ്റിയുള്ള കോളം രാജ്യങ്ങളെ രണ്ടായിത്തിരിക്കുന്നു: ഐക്യരാഷ്ട്രസഭയിൽ അംഗത്വമോ നിരീക്ഷകപദവിയോ ഉള്ള 193 രാജ്യങ്ങളും[1]മറ്റ് 12 രാജ്യങ്ങളും.
  2. പരമാധികാരത്തെപ്പറ്റിയുള്ള തർക്കം സംബന്ധിച്ച വിവരം നൽകുന്ന കോളം രാജ്യങ്ങളെ രണ്ട് വിഭാഗങ്ങളാക്കിത്തിരിക്കുന്നു. പരമാധികാരത്തെപ്പറ്റി തർക്കം നിലവിലുള്ള 16 രാജ്യങ്ങളും 190 മറ്റ് രാജ്യങ്ങളും.

ഇത്തരത്തിലുള്ള ഒരു പട്ടിക തയ്യാറാക്കുക ബുദ്ധിമുട്ടുള്ളതും വിവാദമുണ്ടാക്കാവുന്നതുമായ ഒരു ഉദ്യമമാണ്. രാജ്യമായി കണക്കാക്കാനുള്ള മാനദണ്ഡങ്ങൾ ഏതൊക്കെ എന്ന കാര്യത്തിൽ അന്താരാഷ്ട്രസമൂഹത്തിലെ എല്ലാ രാജ്യങ്ങളും അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന നിർവചനങ്ങൾ ഒന്നുമില്ല എന്നതാണ് ഇതിനുകാരണം. ഈ പട്ടിക രൂപീകരിക്കൻ ഉപയോഗിച്ച മാനദണ്ഡങ്ങളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ദയവായി പരമാധികാര രാജ്യമായി കണക്കാക്കാനുള്ള മാനദണ്ഡം എന്ന തലക്കെട്ട് കാണുക

Remove ads

രാജ്യങ്ങളുടെ പട്ടിക

കൂടുതൽ വിവരങ്ങൾ പേര്, ഔദ്യോഗിക പേര് (മലയാളം അക്ഷരമാലാക്രമത്തിൽ), ഐക്യരാഷ്ട്രസഭയിലെ അംഗത്വം ...
Remove ads

പരമാധികാര രാജ്യമായി കണക്കാക്കാനുള്ള മാനദണ്ഡം

അന്താരാഷ്ട്ര നിയമത്തിലെ വിരുദ്ധ നിലപാട്

പൊതുവേ സ്വീകാര്യമായ പരമ്പരാഗത അന്താരാഷ്ട്ര നിയമമനുസരിച്ച് ഏതെങ്കിലും ഒരു പ്രദേശത്തെ രാജ്യമായി കണക്കാക്കാനുപയോഗിക്കുന്ന അളവുകോൽ ഡിക്ലറേറ്റീവ് തിയറി ഓഫ് സ്റ്റേറ്റ്ഹുഡ് ആയി നിഷ്കർഷിക്കുന്നു. ഇതനുസരിച്ച് അന്താരാഷ്ട്രനിയമത്തിനുമുന്നിൽ രാജ്യമെന്ന നിലയിൽ സ്ഥാനമുണ്ടാവണമെങ്കിൽ താഴെപ്പറയുന്ന നിബന്ധനകൾ അനുസരിക്കേണ്ടതുണ്ട്.

  • സ്ഥിരമായ ഒരു പൗരസമൂഹം (a permanent population)
  • കൃത്യമായി നിർവ്വചിക്കപ്പെട്ട അതിർത്തികൾ (a defined territory)
  • ഭരണകൂടം (government)
  • മറ്റു രാജ്യങ്ങളുമായി ബന്ധത്തിലേർപ്പെടാനുള്ള ശേഷി (capacity to enter into relations with the other states)

അന്താരാഷ്ട്ര അംഗീകാരം ഒരു പ്രദേശത്തെ രാജ്യമായി കണക്കാക്കാനുള്ള മാനദണ്ഡമായി ഉൾപ്പെടുത്തുക തർക്കവിഷയമാണ്. സ്വയം പ്രഖ്യാപനത്തിലൂടെ രാജ്യരൂപീകരണം എന്ന സിദ്ധാന്തത്തിനുദാഹരണമാണ് (The declarative theory of statehood) മോണ്ടെവിഡീയോ കൺവെൻഷൻ മുന്നോട്ടുവച്ച വാദഗതി. ഇതനുസരിച്ച് രാജ്യം എന്ന വസ്തുത നിലവിൽ വരാൻ മറ്റു രാജ്യങ്ങളുടെ അംഗീകാരം ആവശ്യമേയല്ല.

മറ്റുള്ള സിദ്ധാന്തം കോൺസ്റ്റിറ്റ്യൂട്ടീവ് തിയറി ഓഫ് സ്റ്റേറ്റ്ഹുഡ് എന്നറിയപ്പെടുന്നു. ഈ സിദ്ധാന്തം മറ്റു രാജ്യങ്ങൾ ഒരു പരമാധികാരരാഷ്ട്രമായി അംഗീകരിച്ച രാജ്യത്തെയേ അന്താരാഷ്ട്രനിയമത്തിനുമുന്നിൽ പരമാധികാരരാജ്യമായി നിർവ്വചിക്കുന്നുള്ളൂ.

മേൽക്കൊടുത്ത പട്ടികയിൽ ഉപയോഗിച്ചിട്ടുള്ള മാനദണ്ഡം

ഈ പട്ടികയെ സംബന്ധിച്ചിടത്തോളം, ഉൾപ്പെടുത്തപ്പെട്ടിട്ടുള്ള രാജ്യങ്ങൾ ഒന്നുകിൽ

  • സ്വാതന്ത്ര്യം സ്വയം പ്രഖ്യാപിക്കുകയും സ്ഥിരമായി ജനവാസമുള്ള ഒരു പ്രദേശത്തിന്മേൽ നിയന്ത്രണം നടപ്പാക്കുന്നവയുമാണ്

അല്ലെങ്കിൽ

  • ഒരു പരമാധികാരരാഷ്ട്രമെങ്കിലും അംഗീകരിച്ചിട്ടുള്ളവയാണ്.

ഈ നിർവ്വചനത്തിന്റെ ആദ്യഭാഗം സംബന്ധിച്ച് ചില രാജ്യങ്ങളുടെ കാര്യത്തിൽ അഭിപ്രായഭിന്നതയുണ്ടാവാം.

മേൽക്കൊടുത്ത മാനദണ്ഡങ്ങളനുസരിച്ച് പട്ടികയിൽ 206 അംഗങ്ങളുണ്ട്:[കുറിപ്പ് 33]

  • 203 രാജ്യങ്ങളെ ഒരു ഐക്യരാഷ്ട്രസഭാ അംഗമെങ്കിലും അംഗീകരിച്ചിട്ടുണ്ട്
  • സ്ഥിരമായി ജനവാസമുള്ള പ്രദേശങ്ങൾക്കുമേൽ നിയന്ത്രണമുള്ള രണ്ട് രാജ്യങ്ങളെ ഐക്യരാഷ്ട്രസഭയിൽ അംഗത്വമില്ലാത്ത രാജ്യങ്ങളേ അംഗീകരിച്ചിട്ടുള്ളൂ. (നഗോർണോ-കാരബാക്ക് റിപ്പബ്ലിക്ക്, ട്രാൻസ്നിസ്ട്രിയ എന്നിവ)
  • സ്ഥിരമായി ജനവാസമുള്ള ഒരു പ്രദേശത്തെ നിയന്ത്രിക്കുന്ന ഒരു രാജ്യത്തെ മറ്റൊരു രാജ്യവും അംഗീകരിച്ചിട്ടില്ല. (സൊമാലിലാന്റ്)
Remove ads

കുറിപ്പുകൾ

  1. ഈ കോളം ഒരു രാജ്യം ഐക്യരാഷ്ട്രസഭയിലെ അംഗമാണോ അല്ലയോ എന്ന് സൂചിപ്പിക്കുന്നു. [2] അംഗരാഷ്ട്രങ്ങളല്ലാത്ത രാജ്യങ്ങൾ ഐക്യരാഷ്ട്രസഭാ സംവിധാനത്തിൽ അന്തർദ്ദേശീയ ആണവോർജ്ജ ഏജൻസി, മറ്റുള്ള ഐക്യരാഷ്ട്രസഭയിലെ പ്രത്യേക ഏജൻസികൾ എന്നിവയോട് ചേർന്ന് പ്രവർത്തിക്കുന്നുണ്ടോ എന്നും സൂചിപ്പിക്കുന്നു. എല്ലാ ഐക്യരാഷ്ട്രസഭാ അംഗരാജ്യങ്ങളും ഒരു പ്രത്യേക ഏജൻസിയിലെങ്കിലും അംഗമാണ്. ഇവ അന്താരാഷ്ട്ര നീതിന്യായകോടതിയുടെ നിയമാവലിയുടെ ഭാഗവുമാണ്.
  2. ഈ കോളം രാജ്യം പരമാധികാരത്തെ സംബന്ധിച്ച ഏതെങ്കിലും പ്രധാന തർക്കത്തിലേർപ്പെട്ടിട്ടുണ്ടോ എന്ന് സൂചിപ്പിക്കുന്നു. പൂർണ്ണമായി മറ്റൊരു രാജ്യം അവകാശവാദമുന്നയിക്കുന്ന രാജ്യങ്ങളുടെ കാര്യമേ ഇവിടെ പ്രസ്താവിക്കപ്പെടുന്നുള്ളൂ. ചെറിയ പ്രദേശത്തർക്കങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തെയും അംഗീകാരത്തെയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എന്ന കോളത്തിൽ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്.
  3. യൂറോപ്യൻ യൂണിയന്റെ അംഗരാജ്യങ്ങൾ അവരുടെ പരമാധികാരത്തിന്റെ ഒരു ഭാഗം (ലെജിസ്ലേറ്റീവ്, എക്സിക്യൂട്ടീവ്, ജുഡീഷ്യൽ) ഈ കൂട്ടായ്കമയ്ക്ക് കൈമാറ്റം ചെയ്തിട്ടുണ്ട്) ഇതിൽ 27 അംഗരാജ്യങ്ങളുണ്ട്. [21]
  4. താഴെപ്പറയുന്ന കാര്യങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്:
    • രാജ്യത്തിന്റെ പരമാധികാരം അന്താരാഷ്ട്രതലത്തിൽ ഏതളവിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട് എന്ന കാര്യം. കൂടുതൽ വിവരങ്ങൾ പരിമിതമായ അംഗീകാരം മാത്രമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ലഭ്യമാണ്,
    • പ്രസക്തമായ ഇനങ്ങളിൽ യൂറോപ്യൻ യൂണിയനിലെ അംഗത്വം,[കുറിപ്പ് 3] where applicable,
    • ഏതെങ്കിലും വിദൂര ആശ്രയരാജ്യങ്ങൾ നിലവിലുണ്ടോ എന്ന കാര്യം. പൊതുവിൽ ഈ പ്രദേശങ്ങൾ രാജ്യത്തിന്റെ പ്രദേശമായിട്ടായിരിക്കില്ല കണക്കാക്കുന്നത്
    • പ്രസക്തമായ ഇനങ്ങളുടെ ഫെഡറൽ ഘടന. കൂടുതൽ വിവരങ്ങൾ ഫെഡറൽ രാജ്യം എന്ന താളിൽ ലഭ്യമാണ്,
    • രാജ്യത്തിനകത്ത് സ്വയംഭരണപ്രദേശങ്ങൾ നിലവിലുണ്ടോ എന്ന കാര്യം,
    • രാജ്യത്തലവൻ മറ്റു രാജ്യങ്ങളുടെയും തലവനാണോ എന്ന കാര്യം,
    • രാജ്യത്തിന് ഒന്നിൽ കൂടുതൽ രാജ്യത്തലവന്മാരുണ്ടോ എന്ന കാര്യം
    • പ്രധാന അതിർത്തിത്തർക്കങ്ങൾ,
    • മറ്റൊരു രാജ്യമെങ്കിലും അംഗീകരിച്ച ഒളിവിൽ കഴിയുന്ന സർക്കാരുകൾ നിലവിലുണ്ടോ എന്ന കാര്യം.
  5. ഐറിഷ് രാജ്യത്തെ റിപ്പബ്ലിക്ക് ഓഫ് അയർലാന്റ് എന്ന് വിളിക്കാറുണ്ട് (ഇത് ഔദ്യോഗികമായ വിവരണമാണ്, പേരല്ല). ചിലപ്പോൾ ഇങ്ങനെ വിളിക്കുന്നത് ഐർലന്റ് ദ്വീപും അയർലന്റ് രാജ്യവും തമ്മിൽ തിരിച്ചറിയാനാണ്. ചിലപ്പോൾ രാഷ്ട്രീയമായ കാരണങ്ങളാലും ഇങ്ങനെ വിളിക്കും. ഇത് എതിർക്കപ്പെടുന്നുണ്ട്.
  6. വലിയ അളവിൽ സ്വയംഭരണാധികാരമുള്ള പ്രദേശങ്ങളെപ്പറ്റി കൂടുതൽ വിവരങ്ങൾക്ക് വിവിധ രാജ്യങ്ങളിലെ സ്വയംഭരണാധികാരമുള്ള പ്രദേശങ്ങളുടെ പട്ടിക കാണുക.
  7. അർജന്റീനയിലെ ഭരണഘടന (ആർട്ടിക്കിൾ. 35) താഴെപ്പറയുന്ന പ്രദേശങ്ങളെ അംഗീകരിക്കുന്നു: "യുനൈറ്റഡ് പ്രോവിൻസസ് ഓഫ് റിയോ ഡെ ലാ പ്ലാറ്റ (United Provinces of the Río de la Plata)", "അർജന്റൈൻ റിപ്പബ്ലിക്ക് (Argentine Republic)", "അർജന്റൈൻ കോൺഫെഡറേഷൻ (Argentine Confederation)" എന്നിവ. ഇതുകൂടാതെ "അർജന്റൈൻ രാജ്യം (Argentine Nation)" എന്ന പ്രയോഗം നിയമനിർമ്മാണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു.
  8. 60°S നു തെക്കുള്ള ദ്വീപുകളും അന്റാർട്ടിക്ക ഭൂഘണ്ഡവും അന്റാർട്ടിക് ട്രീറ്റി സിസ്റ്റത്തിന്റെ കീഴിൽ അന്തിമതീരുമാനമെടുക്കാതെ നീക്കിവച്ചിരിക്കുകയാണ്. ഈ ഉടമ്പടിപ്രകാരം ഭൂപ്രദേശങ്ങൾക്കു മുകളിലുള്ള അവകാശവാദങ്ങൾ നിരാകരിക്കപ്പെടുകയോ അംഗീകരിക്കപ്പെടുകയോ ചെയ്തിട്ടില്ല. അർജന്റീന, ഓസ്ട്രേലിയ, ചിലി, ഫ്രാൻസ്, ന്യൂസിലാന്റ്, നോർവേ, ബ്രിട്ടൻ എന്നിവയാണ് ഭൂപ്രദേശത്തിനു മേൽ അവകാശവാദമുന്നയിച്ചിട്ടുള്ള രാജ്യങ്ങൾ. അർജന്റീനയും ചിലിയുമൊഴികെ മറ്റു രാജ്യങ്ങൾ അവരുടെ അവകാശവാദങ്ങൾ പരസ്പരം അംഗീകരിച്ചിട്ടുണ്ട്.
  9. കോമൺവെൽത്ത് രാജ്യങ്ങളിൽ ചിലവ ബ്രിട്ടീഷ് രാജ്ഞിയായ എലിസബത്തിന് രാജ്യത്തലവന്റെ സ്ഥാനം നൽകുന്നു. ഇവയെ കോമൺവെൽത്ത് റെലം രാജ്യങ്ങൾ എന്നാണ് വിളിക്കുന്നത്.
  10. കാശ്മീരിന്റെ മേലുള്ള പരമാധികാരം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തർക്കത്തിലിരിക്കുകയാണ്. കാശ്മീരിന്റെ കുറച്ചു ഭാഗങ്ങൾക്കുമേൽ ചൈനയും തായ്‌വാനും (ചൈന മുഴുവൻ അവരുടേതാണെന്ന അവകാശവാദത്തിന്റെ ഭാഗമായി) അവകാശവാദമുന്നയിക്കുന്നുണ്ട്. കാശ്മീർ ഇന്ത്യ, പാകിസ്താൻ, ചൈന എന്നീ രാജ്യങ്ങളുടെ ഭാഗിക നിയന്ത്രണത്തിലാണ്. അതിർത്തിത്തർക്കങ്ങളുടെ പട്ടിക കാണുക.
  11. കൂടുതലോ കുറവോ ഫെഡറൽ സ്വഭാവമുള്ള രാജ്യങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ഫെഡറേഷനുകളുടെ പട്ടികയിൽ ലഭ്യമാണ്.
  12. കൊറിയയുടെ യധാർത്ഥ ഭരണാവകാശം തങ്ങൾക്കാണെന്ന് ദക്ഷിണകൊറിയയും ഉത്തരകൊറിയയും അവകാശപ്പെടുന്നുണ്ട്. ഉത്തരകൊറിയയുടെ വിദേശബന്ധങ്ങൾ, ദക്ഷിണകൊറിയയുടെ വിദേശബന്ധങ്ങൾ എന്നിവ കാണുക.
  13. നിയമപ്രകാരം കാനഡയുടെ നാമം ഒറ്റവാക്കിൽ "കാനഡ" എന്നു മാത്രമാണ്. ഔദ്യോഗിക അംഗീകാരമുണ്ടെങ്കിലും ഉപയോഗത്തിലില്ലാത്ത പേരാണ് ഡൊമിനിയൻ ഓഫ് കാനഡ (ഈ പേരിൽ നിയമപരമായ പേരും ഉൾപ്പെടുന്നു) എന്നാണ്. കാണുക.
  14. കിഴക്കൻ ടിമോറിന്റെ ഭരണകൂടം "ടിമോർ-ലെസ്റ്റെ" എന്നപേരാണ് തങ്ങളുടെ രാജ്യനാമത്തിന്റെ ഇംഗ്ലീസ് പരിഭാഷയായി ഉപയോഗിക്കുന്നത്.
  15. ചുരുക്കെഴുത്ത് ഡിആർസി എന്നാണ്. കോങ്കോ കിൻഷാസ എന്നും അറിയപ്പെടുന്നുണ്ട്. പണ്ടുകാലത്ത് സയർ എന്നായിരുന്നു ഈ രാജ്യത്തിന്റെ പേര്. 1971 മുതൽ 1997 വരെ ഇതായിരുന്നു ഈ രാജ്യത്തിന്റെ ഔദ്യോഗികനാമം.
  16. സാമ്യമുള്ള ഒരു ചുരുക്കപ്പേര് ചെക്ക് സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്: ഇംഗ്ലീഷ് വകഭേദമായ ചെക്കിയ വിരളമായേ ഉപയോഗിക്കപ്പെടുന്നുള്ളൂ. ചെക്ക് ഭാഷയിലെയും മറ്റു ഭാഷകളിലെയും വകഭേദമായ (കെസ്കോ/Česko) കൂടുതൽ പ്രചാരത്തിലുണ്ട്.
  17. പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയെ (പിആർസി) സാധാരണഗതിയിൽ "ചൈന" എനാണ് വിളിക്കുന്നത്. റിപ്പബ്ലിക്ക് ഓഫ് ചൈനയെ (ആർഓസി) "തായ്‌വാൻ" എന്നാണ് വിളിക്കുക. റിപ്പബ്ലിക്ക് ഓഫ് ചൈന നയതന്ത്രതലത്തിൽ ചൈനീസ് തായ്പേയ് എന്നും മറ്റു പേരുകളിലും അറിയപ്പെടുന്നുണ്ട്.
  18. യൂണിക്കോഡിൽ ᠪᠦᠭᠦᠳᠡ ᠨᠠᠶᠢᠷᠠᠮᠳᠠᠬᠤ ᠳᠤᠮᠳᠠᠳᠤ ᠠᠷᠠᠳ ᠤᠯᠤᠰ എന്നാണ് ഈ പേര് റെൻഡർ ചെയ്യുന്നത്
  19. 1949-ൽ കുമിംഗ്താങ് കക്ഷിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്ക് ഓഫ് ചൈന ഭരണകൂടം ചൈനയിലെ ആഭ്യന്തര യുദ്ധം ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിയോട് തോൽക്കുമയും തായ്പേയിൽ ഒരു താൽക്കാലിക തലസ്ഥാനം സ്ഥാപിക്കുകയും ചെയ്തു. ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടി പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന സ്ഥാപിച്ചു. റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ രാഷ്ട്രീയ സ്ഥാനവും നിയമപരമായ നിലയും നിയന്ത്രണത്തിലുള്ള പ്രദേശങ്ങളും നിലവിൽ തർക്കത്തിലാണ്. 1971-ൽ ഐക്യരാഷ്ട്രസഭ ചൈനയുടെ അംഗത്വം പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയ്ക്ക് നൽകിയതോടെ റിപ്പബ്ലിക്ക് ഓഫ് ചൈന ഐക്യരാഷ്ട്രസഭയിൽ നിന്ന് സ്വയം പിൻവാങ്ങി. മിക്ക രാഷ്ട്രങ്ങളും പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയെയാണ് ഒറ്റചൈനയുടെ പ്രതിനിധിയായി കണക്കാക്കുന്നത്. ഐക്യരാഷ്ട്രസഭ ഈ പ്രദേശത്തെ ചൈനയുടെ പ്രവിശ്യയായ തായ്‌വാൻ എന്നാണ് വർഗ്ഗീകരിച്ചിരിക്കുന്നത്. മിക്ക പരമാധികാര രാഷ്ട്രങ്ങളുമായും തായ്‌വാൻ ഭരണകൂടത്തിന് വാസ്തവത്തിൽ നയതന്ത്രബന്ധമുണ്ട്. തായ്‌വാനിലെ ഗണ്യമായ ഒരു വിഭാഗം സ്വാതന്ത്ര്യത്തിനായി രാഷ്ട്രീയശ്രമം നടത്തുന്നുണ്ട്.
  20. ചൈന ഈ ദ്വീപുകൾക്കുമേൽ പരമാധികാരം അവകാശപ്പെടുന്നുണ്ടെങ്കിലും വിയറ്റ്നാം എന്നീ രാജ്യങ്ങൾ ഇതിനെതിരേ തർക്കവാദമുന്നയിക്കുന്നുണ്ട് (അതിർത്തിത്തർക്കങ്ങൾ കാണുക);
  21. സ്പാർട്ട്ലി ദ്വീപുകൾക്ക് മേലുള്ള പരമാധികാരം ചൈന, തായ്‌വാൻ, വിയറ്റ്നാം, ബ്രൂണൈ, മലേഷ്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങൾ തമ്മിൽ തർക്കത്തിലിരിക്കുകയാണ്. ബ്രൂണൈ ഒഴിച്ചുള്ള രാജ്യങ്ങൾ ഈ ദ്വീപസമൂഹത്തിറ്റ്നെ ഭാഗങ്ങൾ കൈവശം വച്ചിട്ടുണ്ട് (അതിർത്തിത്തർക്കങ്ങളുടെ പട്ടിക കാണുക).
  22. പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുമായി നയതന്ത്രബന്ധം സ്ഥാപിച്ച തീയതികൾ, ചൈനയുടെ നയതന്ത്രബന്ധങ്ങൾ എന്നിവ കാണുക.
  23. See Names of Japan for more detail.
  24. കൂടുതൽ വിവരങ്ങൾക്കുവേണ്ടി Rigsfællesskabet കാണുക.
  25. അലാന്ദ് ദ്വീപുകൾ 1856-ലെ പാരീസ് ഉടമ്പടിയനുസരിച്ച് സൈനികവിമുക്തമാക്കപ്പെട്ടു. 1921-ൽ ലീഗ് ഓഫ് നേഷൻസ് ഇത് അംഗീകരിക്കുകയും ചെയ്തു. ഫിൻലാന്റ് 1995-ൽ യൂറോപ്യൻ യൂണിയനിൽ ചേർന്നപ്പോൾ ഇക്കാര്യം മറ്റൊരു രീതിയിൽ ആവർത്തിച്ചുറപ്പിക്കപ്പെട്ടു. n
  26. ബർക്കിന എന്നും അറിയപ്പെടുന്നുണ്ട്. 1984 വരെ ഈ രാജ്യത്തിന്റെ ഔദ്യോഗിക നാമം അപ്പർ വോൾട്ട എന്നായിരുന്നു.
  27. പണ്ട് ഡഹോമേ എന്നായിരുന്നു ഈ പ്രദേശത്തെ വിളിച്ചിരുന്നത്. ഇതായിരുന്നു 1975 വരെ ബെനിന്റെ ഔദ്യോഗിക നാമം.
  28. ബോസ്നിയ ഹെർസൊഗോവിനയുടെ വിഭജനത്തെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഡൈട്ടൺ എഗ്രീമെന്റും ദി ജനറൽ അഗ്രീമെന്റ് ഫോർ പീസ് ഇൻ ബോസ്നിയ ആൻഡ് ഹെർസഗോവിനയും Archived 2015-06-04 at the Wayback Machine (1995 ഡിസംബർ 14) കാണുക. ഓഫീസ് ഓഫ് ദി ഹൈ റെപ്രസന്റേറ്റീവ്. ശേഖരിച്ചത് 2011 ഫെബ്രുവരി 28.
  29. മോൾഡോവൻ ഭാഷ റുമാനിയൻ ഭാഷയായാണ് സാധാരണ കണക്കാക്കാറ്. മോൾഡോവൻ ഭാഷ കാണുക.
  30. ഐക്യരാഷ്ട്രസഭ ബർമയുടെ ചുരുക്കപ്പേരായി ഉപയോഗിക്കുന്നത് "മ്യാന്മാർ" എന്ന പുതിയ പേരാണ്. ഭരണകൂടം ഇംഗ്ലീഷിലെ ഔദ്യോഗിക നാമം "യൂണിയൻ ഓഫ് മ്യാന്മാർ (Union of Myanmar)" എന്നതിൽ നിന്ന് "റിപ്പബ്ലിക്ക് ഓഫ് ദി യൂണിയൻ ഓഫ് മ്യാന്മാർ (Republic of the Union of Myanmar)" എന്നാക്കി 2010 ഒക്ടോബറിൽ മാറ്റി.
  31. സൈപ്രസിന്റെ അന്താരാഷ്ട്രബന്ധങ്ങളും, സൈപ്രസ് തർക്കവും കാണുക.
  32. പിന്യിൻ ഭാഷ റോമൻ ലിപികളിലെഴുതിയത്.
  33. രാജ്യമല്ലെങ്കിലും പരമാധികാരമുള്ള ഓർഡർ ഓഫ് മാൾട്ട ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഓർഡർ ഓഫ് മാൾട്ട രാജ്യമാണെന്നോ തങ്ങൾക്ക് ഭൂപ്രദേശമുണ്ട് എന്നോ അവകാശപ്പെടുന്നില്ല. സൂക്ഷ്മരാജ്യങ്ങളെയും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഒരു സൂക്ഷ്മരാഷ്ട്രം അതിന്റെ ഭൂപ്രദേശങ്ങളെ നിയന്ത്രിക്കുന്നുണ്ടോ എന്നത് പലപ്പോഴും തർക്കത്തിനിടയാക്കുന്ന കാര്യമാണ്. അന്താരാഷ്ട്ര സമൂഹവുമായി ബന്ധം സ്ഥാപിക്കാത്ത ജനവിഭാഗങ്ങളെയും ഇക്കൂട്ടത്തിൽ പെടുത്തിയിട്ടില്ല. ഇവർ ഒന്നുകിൽ രാജ്യമില്ലാത്ത സമൂഹങ്ങളിൽ താമസിക്കുന്നവരോ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലാത്തവരോ ആണ്
Remove ads

അവലംബം

ഗ്രന്ഥസൂചിക

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads